Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tanker Lorry

District News

കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ ടാ​ങ്ക​ർ ലോ​റി​യി​ലി​ടി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കു​ട്ടി​ക്കാ​ന​ത്തുനി​ന്നു പെ​രു​വ​ന്താ​നം കൊ​ടു​കു​ത്തി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മു​ണ്ട​ക്ക​യ​ത്തുനി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പാ​ൽ കൊ​ണ്ടു​വ​രാ​ൻ പോ​യ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ കൊ​ടു​കു​ത്തി പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​എ​സ്. സു​നീ​ഷിന് (28) ​ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.

ര​ണ്ടു കാ​ലു​ക​ൾ​ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റ സു​നീ​ഷി​നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിലേക്കു മാ​റ്റി. പീ​രു​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കൊട്ടാരക്കരയിൽ കെസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്‍റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തി ടാങ്കര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍ - 51 ആണ് മരിച്ചത്.

കരിയാട് സിഗ്നലില്‍ വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം മരിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരിയായിരുന്നു ഷേര്‍ളി. ജോലി കഴിഞ്ഞ് മകനൊപ്പം സ്‌കൂട്ടറില്‍ വരുന്ന വഴിക്ക് കരിയാട് സിഗ്നലില്‍ നിന്നും യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു.

മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്.

District News

ചാമക്കാലയിൽ ടാ​ങ്ക​ർ ലോ​റിയി​ടി​ച്ച് വൈ​ദ്യു​തി​ത്തൂ​ണ് ത​ക​ർ​ന്നു

ചെ​ന്ത്രാ​പ്പി​ന്നി: ഇ​ന്ധ​ന​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച് വൈ​ദ്യു​തി​ത്തൂ​ണ് ത​ക​ർ​ന്നു. ലൈ​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ്പൊ​രി ഉ​ണ്ടാ​യെ​ങ്കി​ലും വ​ൻ വി​പ​ത്ത് ഒ​ഴി​വാ​യി.


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ പ​ടി​ഞ്ഞാ​റെ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ ചാ​മ​ക്കാ​ല മൂ​ന്നും​കൂ​ടി​യ സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
കൊ​ച്ചി ഭാ​ഗ​ത്തു​നി​ന്നും ലോ​ഡു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ഴി​തെ​റ്റി​യ​തി​നെ​തു​ട​ർ​ന്ന് റി​വേ​ഴ്‌​സ് എ​ടു​ത്ത് വ​ള​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ത​ക​ർ​ന്ന പോ​സ്റ്റ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി മാ​റ്റി. ഇ​ന്ധ​ന​മു​ള്ള​തി​നാ​ൽ ലോ​റി ഉ​ട​ൻ​ത​ന്നെ മാ​റ്റി​ക്കൊ​ണ്ടു​പോ​യി.

Kerala

ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ - കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ പാ​ത​യി​ൽ പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​ന്ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​ന്നൂ​ർ ശാ​ന്തി​ഗ്രാ​മ​ത്തി​ലെ വി.​എം. യു​ഗേ​ഷി​ന്‍റെ ഭാ​ര്യ കെ.​കെ. ഗ്രീ​ഷ്മ (38) യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ ക​ണ്ടോ​ത്തെ ലോ​റി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ അ​ങ്ക​ൺ​വാ​ടി അ​ധ്യാ​പി​ക കെ.​കെ. ഗീ​ത​യു​ടെ​യും തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യ​ത്തെ റി​ട്ട. അ​ധ്യാ​പ​ക​ൻ സി. ​മ​ധു​സൂ​ദ​ന​ന്‍റെ​യും മ​ക​ളാ​ണ്. മ​ക​ൻ: ആ​ര​വ്. സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ്. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up