മാഡ്രിഡ്: ഏഴായിരം ടൺ ഡീസൽ കയറ്റിയ ടാങ്കർ കപ്പൽ സ്പാനിഷ് തീരത്തു മുങ്ങി ഒരു ജീവനക്കാരൻ മരിച്ചു. കപ്പലിൽ 17 ജീവനക്കാരാണുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽ മരിക്കുകയായിരുന്നു.
മാൾട്ടയിൽ രജിസ്റ്റർ ചെയ്ത മെഡ് എംറെ എന്നു പേരുള്ള കപ്പൽ ബാഴ്സലോണയിലേക്കു പോകവേ വലൻസിയയ്ക്കു സമീപം മുങ്ങാനുള്ള കാരണം വ്യക്തമല്ല.
ടാങ്കറിലെ ഡീസൽ കടലിൽ പടർന്ന് പരിസ്ഥിതിനാശം ഉണ്ടായോ എന്ന് അന്വേഷിക്കാൻ തുടങ്ങിയതായി സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.