Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TaslimaNasreen

തസ്‌ലിമ നസ്റിൻ വീണ്ടും കോല്‍ക്കത്തയിൽ

കോല്‍ക്കത്ത: പ്ര​​​​​മു​​​​​ഖ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി ത​​​​​സ്‌​​​​​ലി​​​​​മ ന​​​​​സ്റി​​​​​ൻ പ​​​​ത്തൊ​​​​ൻ​​​​പ​​​​തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം കോല്‍ക്ക​​​​​ത്ത​​​​​യി​​​​​ൽ. സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ങ്കി​​​ലും സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഏ​​​​റെ രാ​​​​ഷ്ട്രീ​​​​യ ​​​​പ്ര​​​​ധാ​​​​ന്യ​​​​വു​​​​മു​​​​ണ്ട്.

ഇ​​​​ന്നു ര​​​​​വീ​​​​​ന്ദ്ര സ​​​​​ദ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദവി​​​രു​​​ദ്ധ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ ത​​​​സ്‌​​​​ലി​​​​മ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി, പ്ര​​​​​ശ​​​​​സ്ത എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ന്‍ ശീ​​​​​ര്‍ഷേ​​​​​ന്ദു മു​​​​​ഖോ​​​​​പാ​​​​​ധ്യാ​​​​​യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ണ്ടാ​​​കും.

മ​​​​ത​​​​തീ​​​​വ്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 1994ൽ ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ നി​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​ശേ​​​​ഷം കോല്‍​​​​ക്ക​​​​ത്ത​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന അ​​​​വ​​​​ർ 2007ൽ ​​​​ഓ​​​​​ര്‍മ​​​​​ക്കു​​​​​റി​​​​​പ്പാ​​​​​യ ‘ദ്വി​​​​​ഖ​​​​​ണ്ഡി​​​​​തോ’ എ​​​​ന്ന പു​​​​സ്ത​​​​കം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തോ​​​​ടെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് ജ​​​​യ്പു​​​​രി​​​​ലും ഡ​​​​ൽ​​​​ഹി​​​​യി​​​​ലും അ​​​​ജ്ഞാ​​​​ത​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​ക്കു മാ​​​റി​​​യ ത​​​​സ്‌​​​​ലി​​​​മ 2008ൽ ​​​​യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു തി​​​രി​​​ച്ചു.

കോല്‍ക്ക​​​ത്ത​​​യി​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യ സം​​​​ഘാ​​​​ട​​​​കര്‍ക്കും പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നും ത​​​​സ്‌​​​​ലി​​​​മ ന​​​​ന്ദി​​​​ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up