കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് 2173 കോടി രൂപയെന്ന എക്കാലത്തെയും ഏറ്റവും വലിയ ബോണസ് പ്രഖ്യാപിച്ചു.
2026 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവർഷത്തേക്കായി പ്രഖ്യാപിച്ച ബോണസ് മുന്‍വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനയാണു സൂചിപ്പിക്കുന്നത്. 8.74 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് സ്മാർട്ട് വാല്യു ഇൻകം പദ്ധതി, ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് ശുഭ് ഫ്ലെക്സി ഇൻകം പ്ലാന്‍, ടാറ്റ എഐഎ ശുഭ് മഹാ പ്ലാന്‍, ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് ഡയമണ്ട് സേവിംഗ്സ് പ്ലാന്‍, ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് വാല്യൂ ഇൻകം പ്ലാന്‍ തുടങ്ങിയവയ്ക്കും ബോണസ് ലഭ്യമാകും.