Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tata Electronics

കൂ​​ടു​​ത​​ൽ നി​​യ​​മ​​ന​​ങ്ങൾക്ക് ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്

മും​​ബൈ: ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് അ​​ടു​​ത്ത ആ​​റ് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​ന്ത്യ​​യി​​ലെ ഫോ​​ക്സ്കോ​​ണി​​ന്‍റെ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​നു തു​​ല്യ​​മാ​​ക്കി​​യേ​​ക്കും.

നി​​ല​​വി​​ൽ 60,000 പേ​​രു​​ള്ള ഹൊ​​സൂ​​ർ പ്ലാ​​ന്‍റി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം 75,000 ആ​​യി ഉ​​യ​​ർ​​ത്തും. ആ​​പ്പി​​ളി​​ന്‍റെ അ​​തി​​വേ​​ഗ വ​​ള​​ർ​​ച്ച കാ​​ര​​ണം ഇ​​ല​​ക്‌ട്രോ​​ണി​​ക് നി​​ർ​​മാ​​ണ സേ​​വ​​ന​​ങ്ങ​​ളി​​ൽ ല​​ഭി​​ക്കു​​ന്ന മു​​ൻ​​തൂ​​ക്ക​​മാ​​ണ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​ന് പ്ര​​ധാ​​ന കാ​​ര​​ണം.

ഒ​​ക്‌​​ടോ​​ബ​​ർ എ​​ട്ടി​​ന് ഇ​​ക്ക​​ണോ​​മി​​ക് ടൈം​​സ് പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ആ​​റ് മാ​​സ​​ങ്ങ​​ളി​​ൽ ആ​​പ്പി​​ളി​​ന്‍റെ ഐ​​ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി 10 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 5.71 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 75 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യാ​​ണി​​ത്.

ആ​​പ്പി​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​വ​​ശ്യ​​ക​​ത നി​​റ​​വേ​​റ്റു​​ന്ന​​തി​​നാ​​യി ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് അ​​തി​​വേ​​ഗം മു​​ന്നോ​​ട്ട് പോ​​കു​​ക​​യാ​​ണെ​​ന്ന് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​യാ​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യു​​ടെ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, സെ​​മി​​ക​​ണ്ട​​ക്ട​​ർ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ ക​​ന്പ​​നി​​യു​​ടെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന പ്രാ​​ധാ​​ന്യം എ​​ടു​​ത്തു​​കാ​​ണി​​ച്ചു​​കൊ​​ണ്ട് മാ​​തൃ​​ക​​ന്പ​​നി​​യു​​ടെ സാ​​ന്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ളി​​ൽ വ​​ലി​​യ സം​​ഭാ​​വ​​ന ന​​ല്കു​​ന്ന സ്ഥാ​​പ​​ന​​മാ​​യി ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് വ​​ള​​ർ​​ന്നി​​രി​​ക്കു​​ന്നു.

ടാ​​റ്റ സ​​ണ്‍​സി​​ന്‍റെ വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ടാ​​റ്റ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 66,601 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 3752 കോ​​ടിയേ​​ക്കാ​​ൾ വ​​ലി​​യ വ​​ർ​​ധ​​ന​​യാ​​ണ്.

Latest News

Corehub Up