Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tax Fraud

നി​കു​തി വെ​ട്ടി​പ്പ്; പോ​പ് ഗാ​യി​ക ഷ​ക്കീ​റ​യെ സ്പാ​നി​ഷ് കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി

മാ​​ഡ്രി​​ഡ്: നി​​കു​​തിവെ​​ട്ടി​​പ്പു​​ കേ​​സി​​ൽ കൊ​​ളം​​ബി​​യ​​ൻ പോ​​പ് ഗാ​​യി​​ക ഷ​​ക്കീ​​റ​​യെ സ്പാ​​നി​​ഷ് കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി. പി​​ഴ​​യും പ​​ലി​​ശ​​യും ഉ​​ൾ​​പ്പെ​​ടെ 8.7 കോടി ഡോ​​ള​​റി​​ല​​ധി​​കം ഷ​​ക്കീ​​റ​​യ്ക്കു തി​​രി​​കെ​​ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ടു കോ​​ട​​തി നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തു.

2011 നി​​കു​​തി​വ​​ർ​​ഷ​​ത്തെ ത​​ർ​​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​ർ​​ഷ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന കേ​​സി​​ലാ​​ണ് താ​​ര​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി മാ​​ഡ്രി​​ഡി​​ലെ കോ​​ട​​തി​​യി​​ൽ​​നി​​ന്നു വി​​ധി വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ഷ​​ക്കീ​​റ സ്പെ​​യി​​നി​​ലെ താ​​മ​​സ​​ക്കാ​​രി​​യാ​​ണെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന​​തി​​ൽ രാ​​ജ്യ​​ത്തെ നി​​കു​​തി അ​​ധി​​കാ​​രി​​ക​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. സ്പെ​​യി​​നി​​ൽ ഒ​​രാ​​ളെ രാ​​ജ്യ​​ത്തെ നി​​കു​​തി​​ദാ​​യ​​ക​​നാ​​യി ക​​ണ​​ക്കാ​​ക്ക​​ണ​​മെ​​ങ്കി​​ൽ ആ ​​വ്യ​​ക്തി 183 ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ രാ​​ജ്യ​​ത്തു ചെ​​ല​​വ​​ഴി​​ക്ക​​ണം. എ​​ന്നാ​​ൽ, നി​​കു​​തി​വെ​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന വ​​ർ​​ഷം ഷ​​ക്കീ​​റ 163 ദി​​വ​​സം മാ​​ത്ര​​മേ രാ​​ജ്യ​​ത്തു താ​​മ​​സി​​ച്ചി​​ട്ടു​​ള്ളൂ​​വെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ​​ക്കു തെ​​ളി​​യി​​ക്കാ​​നാ​​യ​​ത്.

2011ൽ ​​ഷ​​ക്കീ​​റ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ ജെ​​റാ​​ർ​​ഡ് പി​​ക്വു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലൂ​​ടെ രാ​​ജ്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു​​വെ​​ന്നും അ​​വ​​രു​​ടെ പ്ര​​ധാ​​ന സാ​​മ്പ​​ത്തി​​ക​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ്പെ​​യി​​നി​​ലാ​​ണു ന​​ട​​ന്നി​​രു​​ന്ന​​തെ​​ന്നും നി​​കു​​തി ഏ​​ജ​​ൻ​​സി വാ​​ദി​​ച്ചു. എ​​ന്നാ​​ൽ ആ ​​ബ​​ന്ധ​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യി ഒ​​രു വി​​വാ​​ഹ​​ബ​​ന്ധ​​വു​​മാ​​യി തു​​ല​​നം ചെ​​യ്യാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും 2011ൽ ​​ഷ​​ക്കീ​​റ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ​​യോ സാ​​മ്പ​​ത്തി​​ക താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ​​യോ “പ്ര​​ധാ​​ന കേ​​ന്ദ്ര​​മോ അ​​ടി​​ത്ത​​റ​​യോ” നേ​​രി​​ട്ടോ അ​​ല്ലാ​​തെ​​യോ സ്പെ​​യി​​നി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും കോ​​ട​​തി വി​​ധി​​ച്ചു.

പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഗാ​ന​വു​മാ​യി ഏ​താ​നും ദി​വ​സം മു​ന്പാ​ണ് ഷ​ക്കീ​റ​യെ​ത്തി​യ​ത്. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ന്തം ‘ദാ​യ് ദാ​യ്’​യു​ടെ ടീ​സ​ർ ഇ​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഷ​ക്കീ​റ​യെ​ത്തേ​ടി അ​നു​കൂ​ല കോ​ട​തി വി​ധി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു മി​നി​റ്റ് ഏ​ഴ് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. 2010 ഫി​ഫ ലോ​ക ക​പ്പി​ന് വേ​ണ്ടി ഷ​ക്കീ​റ പാ​ടി​യ ‘വ​ക്കാ വ​ക്കാ’ (ദി​സ് ടൈം ​ഫോ​ർ ആ​ഫ്രി​ക്ക) ഗാ​നം എ​ക്കാ​ല​ത്തെ​യും ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ്.

Latest News

Corehub Up