Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tea House

Europe

ഹി​റ്റ്‌​ല​റു​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 'ടീ ​ഹൗ​സ്' ക​ത്തി​ന​ശി​ച്ചു; ഒ​രാ​ൾ പൊലി​സ് ക​സ്റ്റ​ഡി​യി​ൽ

 ബ​ർ​ലി​ൻ/​മ്യൂ​ണി​ക്ക്: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​ൻ ആ​ൽ​പ്‌​സി​ൽ സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കെ​ൽ​സ്റ്റെ​യി​ൻ​ഹൗ​സ് ക​ത്തി ന​ശി​ച്ചു. ഹി​റ്റ്‌​ല​റു​ടെ മു​ൻ​കാ​ല 'ടീ ​ഹൗ​സ്' എ​ന്നും 'ഈ​ഗി​ൾ​സ് നെ​സ്റ്റ്' എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഈ ​പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മ​ണി​ക്കൂ​റു​ക​ളാ​യി തു​ട​രു​ന്ന തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഈ ​കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പൊ​ലിസി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 9 മ​ണി​യോ​ടെ​യാ​ണ് കെ​ൽ​സ്റ്റീ​ൻ​ഹൗ​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ വി​വ​രം അ​ധി​കാ​രി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. 1834 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ല​നി​ര​ക​ളി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഫ​യ​ർ​ഫോ​ഴ്സും പൊ​ലിസും എ​ത്തു​മ്പോ​ഴേ​ക്കും തീ ​ആ​ളി​പ്പ​ട​ർ​ന്നി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യും കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്നു​ണ്ടെ​ന്നും, കെ​ട്ടി​ടം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും പൊലി​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.​

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി​യാ​കാം എ​ന്ന ശ​ക്ത​മാ​യ സം​ശ​യ​ത്തി​ലാ​ണ് പൊ​ലീ​സു​ള്ള​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഒ​രു മോ​ട്ടോ​ർ​സൈ​ക്കി​ൾ യാ​ത്രി​ക​നെ പൊ​ലി​സ് ത​ട​ഞ്ഞു​നി​ർ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ മൊ​ട്ടീ​വോ പൊ​ലിസ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കെ​ൽ​സ്റ്റെ​യി​ൻ​ഹൗ​സി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ലം1937-38 കാ​ല​ഘ​ട്ട​ത്തി​ൽ നാ​സി ഭ​ര​ണ​കാ​ല​ത്ത് അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് 1834 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഹി​റ്റ്‌​ല​ർ ഇ​ത് വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തെ അ​തി​ജീ​വി​ച്ച ഈ ​ച​രി​ത്ര സ്മാ​ര​കം, 1952 മു​ത​ൽ ഒ​രു റ​സ്റ്റോ​റ​ന്‍റാ​യും നാ​സി ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ദ​ർ​ശ​ന ശാ​ല​യാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​വേ​റി​യ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​പ്ര​ശ​സ്ത ടൂ​റി​സം കേ​ന്ദ്രം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഒ​രു പ്ര​ധാ​ന ച​രി​ത്ര സ്മാ​ര​ക​ത്തി​ന് തീ​പി​ടി​ച്ച​ത് ജ​ർ​മ​നി​യി​ൽ വ​ലി​യ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up