Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeachUs

ജ​​പ്പാ​​നും ചൈ​​ന​​യും യൂ​​റോ​​പ്പും പ​​ഠി​​പ്പി​​ക്കു​​ന്നു; ആ​​ളി​​ല്ലെ​​ങ്കി​​ൽ വ​​ള​​രി​​ല്ല

ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​ന്നു. അ​​​​തി​​​​നെ​​​​ന്താ എ​​​​ന്നാ​​​​കും പ​​​​ല​​​​രും ചോ​​​​ദി​​​​ക്കു​​​​ക. ജ​​​​ന​​​​പ്പെ​​​​രു​​​​പ്പം കു​​​​റ​​​​യ്ക്ക​​​​ണം എ​​​​ന്ന ആ​​​​ഹ്വാ​​​​നം കേ​​​​ട്ടാ​​​​ണു ര​​​​ണ്ടു ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ വ​​​​ള​​​​ർ​​​​ന്ന​​​​ത്. ‘ചെ​​​​റി​​​​യ കു​​​​ടും​​​​ബം, സ​​​​ന്തു​​​​ഷ്ട കു​​​​ടും​​​​ബം’/ ‘ന​​​​മ്മ​​​​ൾ ഒ​​​​ന്ന്, ന​​​​മു​​​​ക്ക് ഒ​​​​ന്ന്’ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളും അ​​​​വ​​​​ർ​​​​ക്കു പ​​​​രി​​​​ചി​​​​തം. അ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ജ​​​​ന​​​​പ്പെ​​​​രു​​​​പ്പം ഒ​​​​രു ഭീ​​​​ക​​​​ര രാ​​​​ക്ഷ​​​​സ​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ കു​​​​ട്ടി​​​​ക​​​​ളും സ്‌​​​​കൂ​​​​ൾ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ മു​​​​ത​​​​ൽ ജ​​​​ന​​​​പ്പെ​​​​രു​​​​പ്പ​​​​ത്തി​​​​ന്‍റെ ദൂ​​​​ഷ്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്നു. അ​​​​പ്പോ​​​​ൾ ഈ ​​​​ചോ​​​​ദ്യം സ്വാ​​​​ഭാ​​​​വി​​​​കം.

എ​​​​ന്നാ​​​​ൽ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ന്ന​​​​ത് ഭൂ​​​​മി​​​​യു​​​​ടെ​​​​യും മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യു​​​​ടെ​​​​യും ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക കാ​​​​ര്യ​​​​മ​​​​ല്ല. മ​​​​ധ്യ ശ​​​​ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ പ്ലേ​​​​ഗ് ബാ​​​​ധ​​​​ക​​​​ളും ജെം​​​​ഗി​​​​സ്ഖാ​​​​ന്‍റെ​​​​യും പി​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ട​​​​യോ​​​​ട്ട​​​​ങ്ങ​​​​ളും മൂ​​​​ലം ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞ ചി​​​​ല സ​​​​മ​​​​യ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പ​​​​വാ​​​​ദം. അ​​​​താ​​​​ക​​​​ട്ടെ താ​​​​ത്കാ​​​​ലി​​​​ക​​​​വും പ്രാ​​​​ദേ​​​​ശി​​​​ക​​​​വും (യൂ​​​​റോ​​​​പ്പ്/​​​​മ​​​​ധ്യേ​​​​ഷ്യ) മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ആ​​​​ഗോ​​​​ള​​ത​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഈ ​​​​ശോ​​​​ഷ​​​​ണം ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ്. പ്ര​​​​കൃ​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്ട്ര യൂ​​​​ണി​​​​യ​​​​ന്‍റെ (ഐ​​​​യു​​​​സി​​​​എ​​​​ൻ) ചു​​​​വ​​​​പ്പു​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​രെ​​​​യും​​പെ​​​​ടു​​​​ത്തേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന തു​​​​ട​​​​ക്കം. (വം​​​​ശ​​​​നാ​​​​ശ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന ജീ​​​​വി​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഐ​​​​യു​​​​സി​​​​എ​​​​ൻ ചു​​​​വ​​​​പ്പു​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​ത്).

◄ഉ​​​​യി​​​​ർ​​​​ത്തെ​​​​ഴു​​​​ന്നേ​​​​റ്റ് ജ​​​​പ്പാ​​​​ൻ

ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യാ​​​​ൽ എ​​​​ന്താ കു​​​​ഴ​​​​പ്പം എ​​​​ന്നു ചോ​​​​ദി​​​​ക്കു​​​​ന്ന​​​​വ​​​​ർ ജ​​​​പ്പാ​​​​നെ നി​​​​രീ​​​​ക്ഷി​​​​ക്ക​​​​ണം. ര​​​​ണ്ടാം ലോ​​​​ക​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​പ്പാ​​​​ൻ ഒ​​​​ന്നു ര​​​​ണ്ടു ദ​​​​ശ​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ഉ​​​​യി​​​​ർ​​​​ത്തെ​​​​ഴു​​​​ന്നേ​​​​റ്റു. 1968ൽ ​​​​ലോ​​​​ക​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​യാ​​​​യി. ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി പ​​​​ല ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി രാ​​​​ജ്യ​​​​മാ​​​​യി. ഇ​​​​ന്നോ?

42 വ​​​​ർ​​​​ഷം ജി​​​​ഡി​​​​പി (മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ൽ​​​​പാ​​​​ദ​​​​നം) ക​​​​ണ​​​​ക്കി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു പി​​​​ന്നി​​​​ൽ ര​​​​ണ്ടാം​​ സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന ജ​​​​പ്പാ​​​​ൻ ഇ​​​​പ്പോ​​​​ൾ നാ​​​​ലാ​​​​മ​​​​താ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു 32.38 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​ർ ജി​​​​ഡി​​​​പി ഉ​​​​ള്ള​​​​പ്പോ​​​​ൾ ജ​​​​പ്പാ​​​​ന് 4.38 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​ർ മാ​​​​ത്രം. 20.85 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​റു​​​​മാ​​​​യി ചൈ​​​​ന​​​​യാ​​​​ണു ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്.
1980ൽ ​​​​എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്തും 1990ൽ 11-ാം ​​​​സ്ഥാ​​​​ന​​​​ത്തും 2000ൽ ​​​​ആ​​​​റാം സ്ഥാ​​​​ന​​​​ത്തും ആ​​​​യി​​​​രു​​​​ന്ന ചൈ​​​​ന 2010ൽ ​​​​ജ​​​​പ്പാ​​​​നെ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ത​​​​ള്ളി ര​​​​ണ്ടാ​​​​മ​​​​താ​​​​യി. ചൈ​​​​ന വ​​​​ള​​​​ർ​​​​ന്നു, ജ​​​​പ്പാ​​​​ൻ ചു​​​​രു​​​​ങ്ങി. 2012ൽ ​​​​ജ​​​​പ്പാ​​​​ന് 6.33 ല​​​​ക്ഷം കോ​​​​ടി ജി​​​​ഡി​​​​പി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ 4.38 ല​​​​ക്ഷം കോ​​​​ടി ഡോ​​​​ള​​​​ർ. 2025ലെ ​​​​വ​​​​ള​​​​ർ​​​​ച്ച 1.1 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം. 1960ക​​​​ളി​​​​ൽ പ്ര​​​​തി​​​​വ​​​​ർ​​​​ഷം 9.44 ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​ണ്ണ​​​​വി​​​​ല 20 മ​​​​ട​​​​ങ്ങ് കു​​​​തി​​​​ച്ച 1970 ക​​​​ളി​​​​ൽ 4.5 ശ​​​​ത​​​​മാ​​​​ന​​​​വും തോ​​​​തി​​​​ൽ വ​​​​ള​​​​ർ​​​​ന്ന ജ​​​​പ്പാ​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ 25 വ​​​​ർ​​​​ഷ​​​​ത്തെ വ​​​​ള​​​​ർ​​​​ച്ച ശ​​​​രാ​​​​ശ​​​​രി അ​​​​ര ശ​​​​ത​​​​മാ​​​​നം. അ​​​​തി​​​​ൽ എ​​​​ട്ടു വ​​​​ർ​​​​ഷം ജി​​​​ഡി​​​​പി ചു​​​​രു​​​​ങ്ങി. 1990ക​​​​ൾ മു​​​​ത​​​​ൽ ന​​​​ഷ്‌​​ട​​ദ​​​​ശ​​​​ക​​​​ങ്ങ​​​​ളാ​​​​ണു ജ​​​​പ്പാ​​​​നു​​​​ണ്ടാ​​​​യ​​​​ത്.

◄ജ​​​​പ്പാ​​​​ൻ ഇ​​​​ന്നു വൃ​​​​ദ്ധ​​​​രാ​​​​ജ്യം, എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്?

ജ​​​​പ്പാ​​​ന്‍റെ ജ​​​​ന​​​​സം​​​​ഖ്യാ​​​​വ​​​​ള​​​​ർ​​​​ച്ച ഇ​​​​ടി​​​​ഞ്ഞു. ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞു. ആ ​​​​സ​​​​മൂ​​​​ഹം വൃ​​​​ദ്ധ​​​​സ​​​​മൂ​​​​ഹ​​​​മാ​​​​യി മാ​​​​റി. 1990ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 17.6 ശ​​​​ത​​​​മാ​​​​നം 60 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​രു​​​​ന്നു. 2000ൽ ​​​​അ​​​​ത് 23.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. 2010ൽ 31 ​​​​ഉം 2020ൽ 34.9 ​​​​ഉം ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി.

ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​യു​​​​ന്ന​​​​ത് ജ​​​​ന​​​​നം കു​​​​റ​​​​യു​​​​ക​​​​യും മ​​​​ര​​​​ണം കൂ​​​​ടു​​​​ക​​​​യും അ​​​​ക​​​​ത്തേ​​​​ക്കു കു​​​​ടി​​​​യേ​​​​റ്റം ന​​​​ട​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും പു​​​​റ​​​​ത്തേ​​​​ക്കു കു​​​​ടി​​​​യേ​​​​റ്റം ന​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ഴാ​​​​ണ്. ജ​​​​പ്പാ​​​​നി​​​​ൽ​​നി​​​​ന്നു ഗ​​​​ണ്യ​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റം ഇ​​​​ല്ല. ജ​​​​പ്പാ​​​​നി​​​​ലേ​​​​ക്കു കൂ​​​​ടി​​​​യേ​​​​റ്റം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു​​​​മി​​​​ല്ല. ജ​​​​ന​​​​ന​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ആ​​​​ണ് അ​​​​വി​​​​ടെ ജ​​​​ന​​​​സം​​​​ഖ്യാ​​​​ഗ​​​​തി​​​​യെ നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​ത്.

1950ക​​​​ൾ മു​​​​ത​​​​ൽ ആ ​​​​രാ​​​​ജ്യ​​​​ത്തു വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​വ​​​​ത്ക​​ര​​​​ണം ന​​​​ട​​​​ന്നു. 1960ൽ 63.3 ​​​​ശ​​​​ത​​​​മാ​​​​നം ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​വ​​​​ർ​​​​ഷം അ​​​​ത് 93.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ഇ​​​​തും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കു കു​​​​റ​​​​യ്ക്കാ​​​​ൻ പ്രേ​​​​ര​​​​ക​​​​മാ​​​​യി.

1960ക​​​​ളി​​​​ൽ ആ​​​​യി​​​​രം ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 17.8 ജ​​​​ന​​​​നം ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ 2001-10 ദ​​​​ശ​​​​ക​​​​ത്തി​​​​ൽ അ​​​​ത് 8.8 ആ​​​​യി. 2010ക​​​​ളി​​​​ൽ 7.7ലേ​​​​ക്കു താ​​​​ഴ്ന്നു. 2023ൽ ​​​​ആ​​​​റും 2024ൽ 5.7 ​​​​ഉം ആ​​​​യി ഇ​​​​ടി​​​​ഞ്ഞു. ഫ​​​​ലം? 2009ൽ 12.66 ​​​​കോ​​​​ടി ആ​​​​യി​​​​രു​​​​ന്ന ജാ​​​​പ്പ​​​​നീ​​​​സ് ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് 11.97 കോ​​​​ടി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 17 വ​​​​ർ​​​​ഷം കു​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​പ്പാ​​​​നി​​​​ൽ 15.87 ല​​​​ക്ഷം മ​​​​ര​​​​ണം ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ ജ​​​​ന​​​​നം 6.70 ല​​​​ക്ഷം മാ​​​​ത്രം. ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 9.17 ല​​​​ക്ഷം കു​​​​റ​​​​വാ​​​​യി.

ഇ​​​​പ്പോ​​​​ൾ ജാ​​​​പ്പ​​​​നീ​​​​സ് ജ​​​​ന​​​​ത​​​​യി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം 65 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ ഉ​​​​ള്ള​​​​വ​​​​രാ​​​​ണ്. 15 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ 11.2 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം. ഒ​​​​ട്ടും ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത ജ​​​​ന​​​​സം​​​​ഖ്യാ​​​​ഘ​​​​ട​​​​ന.

◄യു​​​​വ​​​​ജ​​​​നം കു​​​​റ​​​​ഞ്ഞു, വ്യാ​​​​പാ​​​​രം ഇ​​​​ടി​​​​ഞ്ഞു

ജ​​​​പ്പാ​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച​​​​യും ജ​​​​ന​​​​സം​​​​ഖ്യാ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യും ഒ​​​​രേ​​കാ​​​​ല​​​​ത്തു പി​​​​ന്നാ​​​​ക്കം പോ​​​​യ​​​​തു യാ​​​​ദൃ​​​​ച്ഛി​​​​കം അ​​​​ല്ലെ​​​​ന്നു വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ജ​​​​ന​​​​സം​​​​ഖ്യാ​​​​വ​​​​ള​​​​ർ​​​​ച്ച കു​​​​റ​​​​യു​​​​ന്ന​​​​തു പ്ര​​​​സ​​​​വം കു​​​​റ​​​​യു​​​​ന്ന​​​​തി​​​​ൽ തു​​​​ട​​​​ങ്ങും. കു​​​​ട്ടി​​​​ക​​​​ൾ കു​​​​റ​​​​യു​​​​മ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഉ​​​​പ​​​​ഭോ​​​​ഗം കു​​​​റ​​​​യു​​​​ന്നു. വ്യാ​​​​പാ​​​​രം കു​​​​റ​​​​യും. പി​​​​ന്നീ​​​​ടു യു​​​​വ​​​​ജ​​​​ന​​​​സം​​​​ഖ്യ ചു​​​​രു​​​​ങ്ങും. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ഭാ​​​​ഗ​​​​മാ​​​​യ യു​​​​വ​​​​ത ചെ​​​​റു​​​​താ​​​​കു​​​​മ്പോ​​​​ൾ റീ​​​​ട്ടെ​​​​യി​​​​ൽ വ്യാ​​​​പാ​​​​ര​​​​വും വ്യ​​​​വ​​​​സാ​​​​യ ഉ​​ത്പാ​​​​ദ​​​​ന​​​​വും കു​​​​റ​​​​വാ​​​​കും. അ​​​​താ​​​​ണു ജ​​​​പ്പാ​​​​നി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രും അ​​​​തു​​​​വ​​​​ഴി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളും കു​​​​റ​​​​വാ​​​​കു​​​​ന്ന​​​​ത് ചൈ​​​​ന​​​​യി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച കു​​​​റ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണു സ​​​​മീ​​​​പ​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്. ചൈ​​​​ന​​​​യി​​​​ൽ 2022 മു​​​​ത​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കു​​​​റ​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ ചെ​​​​റു​​​​പ്പം ക​​​​ഴി​​​​ഞ്ഞു. 40.6 വ​​​​യ​​​​സാ​​​​ണു മ​​​​ധ്യ​​​​പ്രാ​​​​യം. (ഇ​​​​ന്ത്യ​​​​യി​​​​ൽ 29.8 വ​​​​യ​​​​സ്). വൃ​​​​ദ്ധ​​​​രു​​​​ടെ (64​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യം) അ​​​​നു​​​​പാ​​​​തം 16 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. തൊ​​​​ഴി​​​​ൽ​​സേ​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​ബ​​​​ലം മു​​​​ൻ​​​​പേ കു​​​​റ​​​​ഞ്ഞു തു​​​​ട​​​​ങ്ങി.

◄മൂ​​​​ന്നു ദ​​​​ശ​​​​ക​​​​ത്തി​​​​ലേ​​​​റെ (1979-2010)

ചൈ​​​​ന പ്ര​​​​തി​​​​വ​​​​ർ​​​​ഷം 9.9 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ന്ന​​​​താ​​​​ണ്. വ​​​​ള​​​​ർ​​​​ച്ച 2010-19 ൽ 7.7 ​​​​ശ​​​​ത​​​​മാ​​​​നം ആ​​​​യി താ​​​​ഴ്ന്നു. 2019-25ൽ 4.3 ​​​​ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണു വ​​​​ള​​​​ർ​​​​ച്ച. 2021ൽ ​​​​ആ​​​​ഗോ​​​​ള ജി​​​​ഡി​​പി​​യു​​​​ടെ 18 ശ​​​​ത​​​​മാ​​​​നം ചൈ​​​​ന​​​​യു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടേ​​​​ത് 24 ശ​​​​ത​​​​മാ​​​​ന​​​​വും. 2025ൽ ​​​​ചൈ​​​​നീ​​​​സ് പ​​​​ങ്ക് 16.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു, യു​​​​എ​​​​സി​​​​ന്‍റേ​​ത് 26 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ ഇ​​​​ല​​​​പൊ​​​​ഴി​​​​യും കാ​​​​ല​​​​ത്താ​​​​ണു ചൈ​​​​ന എ​​​​ന്നു വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത് ഇ​​​​തെ​​​​ല്ലാം വ​​​​ച്ചാ​​​​ണ്. 

Latest News

Corehub Up