Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeacherDay

വെളിച്ചം പകരുന്നവരുടെ ദിനം

ന​​​​​മ്മ​​​​​ൾ സെ​​​​​പ്റ്റം​​​​ബ​​​​​ർ അ​​​​ഞ്ച് ദേ​​​​​ശീ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​ദി​​​​​ന​​​​​മാ​​​​​യി ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ക​ മാ​​​​​ത്ര​​​​​ല്ല, ത്യാ​​​​​ഗ​​​​​പൂ​​​​​ർ​​​​​ണ​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​യാ​​​​​ത്ര​​​​​യി​​​​​ലൂ​​​​​ടെ നാ​​​​​ടി​​​​​നു വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യ ഡോ. ​​​​​എ​​​​​സ്. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ന്ന മ​​​​​ഹാ​​​​​നാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ ജ​​​​​ന്മ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പാ​​​​​ത പി​​​​​ൻ​​​​​തു​​​​​ട​​​​​രു​​​​​ക​​​​​യു​​​​​മാ​​​​​ണ്. അ​​​തോ​​​ടൊ​​​പ്പം, ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​ന്‍റെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നി​​​​​സ്വാ​​​​​ർ​​​​​ഥ സേ​​​​​വ​​​​​നം അ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ ഗു​​​​​രു​​​​​സ്ഥാ​​​​​നീ​​​​​യ​​​​​രാ​​​​​യി ക​​​​​ണ്ടു​​​​​കൊ​​​​​ണ്ട് ഹൃ​​​​​ദ​​​​​യ​​​​​ത്തോ​​​​​ട് ചേ​​​​​ർ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​ന്നു.

പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​ഭൂ​​​​​ത​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും നേ​​​​​ട്ട​​​​​ങ്ങ​​​​​ളും കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​ന് ക​​​​​ഴി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​ത് ഏ​​​​​റെ സ​​​​​ന്തോ​​​​​ഷ​​​​​ക​​​​​ര​​​​​വും അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​വു​​​​​മാ​​​​​ണ്. സ​​​​​മ്പൂ​​​​​ർ​​​​​ണ സാ​​​​​ക്ഷ​​​​​ര​​​​​ത​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ഹൈ​​​​​ടെ​​​​​ക് ക്ലാ​​​​​സ് മു​​​​​റി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ന​​​​​മ്മു​​​​​ടെ പ്ര​​​​​യാ​​​​​ണം മി​​​​​ക​​​​​വേ​​​​​റി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​ണ്. മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് കൊ​​​​​ച്ചു​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ രീ​​​​​തി​​​​​ക​​​​​ളും മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി മാ​​​​​റു​​​​​ന്നു എ​​​​​ന്ന​​​​​തും ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ​​​​ ത​​​​​ന്നെ​​​​​യാ​​​​​ണ്. ഈ ​​​​​മി​​​​​ക​​​​​വു​​​​​ക​​​​​ൾ യാ​​​​​ദൃ​​​​ച്ഛി​​​​​ക​​​​​മാ​​​​​യി വ​​​​​ന്നു ഭ​​​​​വി​​​​​ച്ച​​​​​ത​​​​​ല്ല.

കൊ​​​​​ളോ​​​​​ണി​​​​​യ​​​​​ൽ പൂ​​​​​ർ​​​​​വ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ഗു​​​​​രു​​​​​കു​​​​​ല - പ​​​​​ള്ളി​​​​​ക്കൂ​​​​​ട സം​​​​​സ്കൃ​​​​​തി​​​​​യും പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളും മി​​​​​ഷ​​​​​ന​​​​​റി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും തു​​​​​ട​​​​​ർ​​​​​ന്നു ന​​​​​ട​​​​​പ്പി​​​​​ലാ​​​​​യ ഔ​​​​​പ​​​​​ചാ​​​​​രി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വു​​​​​മാ​​​​​ണ് സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​രം ന​​​​​മ്മ​​​​​ൾ കൈ​​​​​വ​​​​​രി​​​​​ച്ച നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ടി​​​​​ത്ത​​​​​റ​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. ഈ ​​​​​നേ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ വെ​​​​​ളി​​​​​ച്ചം കെ​​​​​ടാ​​​​​തെ കാ​​​​​ത്തു സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ ഓ​​​​രോ​​​​രു​​​​ത്ത​​​​രും ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​ത്മ​​​​​സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും അ​​​​​ധ്യാ​​​​​പ​​​​​ക​​​​ദി​​​​​ന​​​​​ത്തി​​​​​ൽ സ്മ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു​​​​ത​​​​​ന്നെ​​​​​യാ​​​​​ണ്.

ന​​​​​മ്മു​​​​​ടെ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല നേ​​​രി​​​ടു​​​ന്ന ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ത​​​​​ര​​​​​ണം​​​​ചെ​​​​​യ്ത് പൊ​​​​​തു​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ നാ​​​​​ടി​​​​ന്‍റെ വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യി നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ന​​​​​മ്മു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​വാ​​​​​ദി​​​​​ത്വം.
പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ടു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ അ​​​​​ന്ത​​​​​രം

ഒ​​​​​രു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സോ​​​​​ഷ്യ​​​​​ലി​​​​​സ്റ്റ് രാ​​​​​ജ്യ​​​​​മാ​​​​​യി അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്ത​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും സാ​​​​​മൂ​​​​​ഹി​​​​​ക​​​​​വും സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വു​​​​​മാ​​​​​യ നി​​​​​ര​​​​​വ​​​​​ധി അ​​​​​സ​​​​​മ​​​​​ത്വ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ഴും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​ത് യാ​​​​​ഥാ​​​​​ർ​​​​ഥ്യ​​​​​മാ​​​​​ണ്. എ​​​​​ഐ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഡി​​​​​വൈ​​​​​സ് പോ​​​​​ലു​​​​​ള്ള അ​​​​​സ​​​​​മ​​​​​ത്വ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​ണ​​​​​മാ​​​​​യും പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം. ഒ​​​​​രു വ​​​​​ശ​​​​​ത്ത് എ​​​​​ല്ലാ സൗ​​​​​ക​​​​​ര്യ​​​​​വു​​​​​മു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ, മ​​​​​റു​​​​​വ​​​​​ശ​​​​​ത്ത് ഒ​​​​​രു സ്മാ​​​​​ർ​​​​​ട്ട് ഫോ​​​​​ൺ​​​​ പോ​​​​​ലും സ്വ​​​​​പ്നം കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ൾ. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ പി​​​​​ന്നാ​​​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ, പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​ങ്ങ​​​​​ൾ ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ​​​​​യും പ​​​​​രി​​​​​മി​​​​​തി​​​​യാ​​​​​യി മാ​​​​​റാ​​​​​തെ പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നു​​​​​ള്ള പ​​​​​രി​​​​​ശ്ര​​​​​മം എ​​​​​ന്ന​​​​​താ​​​​​ണ് ന​​​​​മ്മു​​​​​ടെ ന​​​​​യം. ഇ​​​​​ത് ഒ​​​​​രു മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​മ​​​​​ല്ല, മ​​​​​റി​​​​​ച്ച് ന​​​​​മ്മു​​​​​ടെ പ്ര​​​​​തി​​​​​ജ്ഞ​​​​​യാ​​​​​ണ്.

കാ​​​​​ല​​​​​ത്തി​​​​​നൊ​​​​​പ്പം സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്ന ദൗ​​​​​ത്യം

മി​​​​​ഴി ചി​​​​​മ്മി തു​​​​​റ​​​​​ക്കു​​​​​ന്ന വേ​​​​​ഗ​​​​​ത്തി​​​​ലാ​​​​​ണ് ലോ​​​​​കം മാ​​​​​റി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ൽ ഇ​​​​​ന്‍റ​​​​ലി​​​​​ജ​​​​​ൻ​​​​​സ്, റോ​​​​​ബോ​​​​​ട്ടി​​​​​ക്സ്, കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം, തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വ​​​​​ൻ​​​​​ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി ഇ​​​​​ന്ന​​​​​ത്തെ കു​​​​​ട്ടി​​​​​ക​​​​​ള്‍ നേ​​​​​രി​​​​​ടു​​​​​ന്ന ജീ​​​​​വി​​​​​തയാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​ങ്ങ​​​​​ൾ ഇ​​​​​ന്ന​​​​​ല​​​​​ക​​​​​ളി​​​​​ൽ നേ​​​​​രി​​​​​ടേ​​​​​ണ്ടിവ​​​​​ന്നി​​​​​ട്ടി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ് സ​​​​​ത്യം. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​ത​​​​​ന്നെ ന​​​​​മ്മു​​​​​ടെ പ​​​​​ഠ​​​​​ന​​​​​രീ​​​​​തി​​​​​ക​​​​​ളും പ​​​​​രീ​​​​​ക്ഷാ സ​​​​​മ്പ്ര​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളും കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി നി​​​​​ര​​​​​ന്ത​​​​​ര പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക​​​​​ണം. പ​​​​​ഠ​​​​​ന​​​​​ത്തോ​​​​​ടൊ​​​​​പ്പം സ്വ​​​​​യം ചി​​​​​ന്തി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​തി​​​ലേ​​​​​ക്കും ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​ത്ത​​​​​രം തേ​​​​​ടു​​​​​ന്ന​​​​​തി​​​​​ൽ​​​​നി​​​​​ന്നു ജീ​​​​​വി​​​​​ത യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​ങ്ങ​​​​​ളോ​​​​​ട് ചോ​​​​​ദ്യം ചോ​​​​​ദി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തി​​​​​ലേ​​​​​ക്കും മാ​​​​​ർ​​​​​ക്ക് വാ​​​​​ങ്ങാ​​​​​ൻ പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ​​​​നി​​​​​ന്ന് ജീ​​​​​വി​​​​​ക്കാ​​​​​ൻ പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലേ​​​​​ക്കും ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​യെ​യും പ്രാ​​​​​പ്ത​​​​​രാ​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രോ​​​​​ട് പു​​​​​തി​​​​​യ കാ​​​​​ലം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഭൗ​​​​​തി​​​​​ക​​​​​മാ​​​​​യി പ്രാ​​​​​പ്യ​​​​​ത​​​​​യും തു​​​​​ല്യ​​​​​ത​​​​​യും ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ ന​​​​​മ്മ​​​​​ൾ വി​​​​​ജ​​​​​യം കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​ക​​​​​ളെ പ​​​​​ഠ​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ക​​​​​ലാ-കാ​​​​​യി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​​ഴി​​​​​യു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്ന് ആ​​​​​ത്മ​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ന​​​​​വ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​തി​​​​​പ്ര​​​​​സ​​​​​ര​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ല​​​​​ഹ​​​​​രി​​​​​യു​​​​​ടെ വ്യാ​​​​​പ​​​​​ന​​​​​വും വി​​​​​ദ്യാ​​​​​ർ​​​​ഥി​​​​​ക​​​​​ളു​​​​​ടെ നി​​​​സം​​​​​ഗ​​​​​ത​​​​​യും പൂ​​​​​ർ​​​​ണ​​​​​മാ​​​​​യും ഇ​​​​​ല്ലാ​​​​​താ​​​​​ക്കി സ്വ​​​​​യം നി​​​​​ർ​​​​ണ​​​​​യ​​​​​വും പ​​​​​ഠ​​​​​ന നേ​​​​​ട്ട​​​​​ങ്ങ​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​വും നേ​​​​​ടാ​​​​​ൻ ന​​​​​മ്മു​​​​​ടെ മ​​​​​ക്ക​​​​​ളെ പ്രാ​​​​​പ്ത​​​​​രാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

Latest News

Corehub Up