ചണ്ഡിഗഡ്: മണ്ഡലത്തിലെ ഏതാനും സർക്കാർ സ്കൂളുകളിൽ അധ്യാപകരില്ലെന്നു തുറന്നുപറഞ്ഞ എംഎൽഎയെ സസ്പൻഡ് ചെയ്ത് പഞ്ചാബിലെ ആം ആദ്മി പാർട്ടി (എഎപി) നേതൃത്വം.
ഭട്ടിൻഡ മൗർ മണ്ഡലത്തിൽനിന്നുള്ള സുഖ്വീർ സിംഗ് മൈസേർഖാനയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആപ് നേതൃത്വം സസ്പൻഡ് ചെയ്ത്.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങളുണ്ടാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെയായിരുന്നു എംഎൽഎയുടെ വിമർശനം. ഭരണകക്ഷി എംഎൽഎമാരിൽ സ്വന്തം കുട്ടിയെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന ഏകയാൾ താനാണെന്നും സുഖ്വീർ സിംഗ് അവകാശപ്പെട്ടിരുന്നു.