മൂവാറ്റുപുഴ: അഖിലേന്ത്യാ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡാന്റി ജോസഫ് അർഹയായി.
കോതമംഗലം കോര്പറേറ്റിലെ വിവിധ വിദ്യാലയങ്ങളിലായിരുന്നപ്പോള് ചെയ്ത വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് അവാർഡ്.
കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന സംസ്ഥാന സമ്മളനത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിയില്‍നിന്ന് സിസ്റ്റര്‍ ഡാന്റി ജോസഫ് അവാർഡ് ഏറ്റുവാങ്ങി.