Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TechDetox

Viral

ഫോൺ മാറ്റിവെച്ചപ്പോൾ ഓർമ്മശക്തി കൂടി, ബന്ധങ്ങൾ ദൃഢമായി; ഒരു മാസം സ്മാർട്ട്‌ഫോൺ ഉപേക്ഷിച്ച യുവാവിന് പറയാനുള്ളത്!

ആ​ധു​നി​ക സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​യി വേ​റി​ട്ടൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ഥ​ൻ കോ​വി എ​ന്ന യു​വാ​വ്.

ത​ന്‍റെ അ​ത്യാ​ധു​നി​ക ഫോ​ൺ ഒ​രു മാ​സ​ത്തേ​ക്ക് പൂ​ർ​ണ​മാ​യും മാ​റ്റി​വെ​ച്ച്, പ​ക​രം പ​ഴ​യ മോ​ഡ​ൽ ഫ്ലി​പ്പ് ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം.

തു​ട​ക്ക​ത്തി​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും, വി​ചാ​രി​ച്ച​തി​ലും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​മാ​റ്റം സ​മ്മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​രെ​ല്ലാം ഫോ​ണി​ൽ മു​ഴു​കി​യി​രി​ക്കെ, ചു​റ്റു​പാ​ടു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന ഒ​രേ​യൊ​രു വ്യ​ക്തി താ​നാ​ണെ​ന്ന തി​രി​ച്ച​റി​വ് അ​ദ്ദേ​ഹ​ത്തി​ന് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

ഈ ​പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ത​ന്‍റെ ചി​ന്താ​ശേ​ഷി​യും ഓ​ർ​മ്മ​ശ​ക്തി​യും വ​ർ​ധി​ച്ച​താ​യി നാ​ഥ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. വ​ഴി​യ​റി​യാ​ൻ മാ​പ്പു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​ക​രം, മ​ന​സി​ൽ വ​ഴി​ക​ൾ ഓ​ർ​ത്തു വെ​ക്കാ​നും, ഡി​ജി​റ്റ​ൽ ലോ​ക​ത്തു​നി​ന്ന് മാ​റി​നി​ന്ന് പേ​ന​യും പേ​പ്പ​റും പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​നും അ​ദ്ദേ​ഹം ശീ​ലി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ, സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ളെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് അ​ദ്ദേ​ഹം മാ​റി.

എ​ഴു​തി ത​യ്യാ​റാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളേ​ക്കാ​ൾ ഹൃ​ദ്യ​മാ​ണ് ശ​ബ്ദ​ത്തി​ലൂ​ടെ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളെ​ന്നും, അ​ത് മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി.

കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രി​ക്കു​മ്പോ​ൾ പോ​ലും പ​ര​സ്പ​രം സം​സാ​രി​ക്കാ​തെ ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ, ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും വി​ല​യി​രു​ത്ത​ൽ. താ​ൻ ഇ​നി ഒ​രി​ക്ക​ലും പ​ഴ​യ സ്മാ​ർ​ട്ട്‌​ഫോ​ൺ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ഈ ​യു​വാ​വ്.

Latest News

Corehub Up