Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technical Approval Delayed

Kollam

അ​ഞ്ച​ൽ വ്യാ​പാ​ര​സ​മു​ച്ച​യം: സാ​ങ്കേ​തി​കാ​നു​മ​തി നീ​ളു​ന്നു

അ​ഞ്ച​ൽ : അ​ഞ്ച​ൽ ആ​ർ​ഒ ജം​ഗ്ഷ​നി​ലെ പു​തി​യ പ​ഞ്ചാ​യ​ത്ത് വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം നീ​ളു​ന്നു. അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പാ​ര​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ ഡി​പി​ആ​ർ(​വി​ശ​ദ​പ​ദ്ധ​തി രേ​ഖ) പ​ഞ്ചാ​യ​ത്തു​സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. 18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തി​നു​ശേ​ഷം കെ​യു​ആ​ർ​ഡി​എ​ഫ്‌​സി​യി​ൽ​നി​ന്ന് വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കും. പ​ദ്ധ​തി​ത്തു​ക​യു​ടെ 90 ശ​ത​മാ​നം കെ​യു​ആ​ർ​ഡി​എ​ഫ്‌​സി ന​ൽ​കും. 10 ശ​ത​മാ​നം പ​ഞ്ചാ​യ​ത്ത് ന​ൽ​ക​ണം. ഒ​രു​വ​ർ​ഷം​മു​ൻ​പാ​ണ് ആ​ർ​ഒ ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര​സ​മു​ച്ച​യം പൊ​ളി​ച്ച​ത്. 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് പൊ​ളി​ച്ച​ത്.
കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

വ്യാ​പാ​ര​സ​മു​ച്ച​യം നി​ന്നി​രു​ന്ന സ്ഥ​ലം ഇ​പ്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സ​മു​ച്ച​യ​ത്തി​ൽ ക​ച്ച​വ​ടം ചെ​യ്തി​രു​ന്നവ​ർ നി​ല​വി​ൽ ക​ട​ക​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പു​തി​യ സ​മു​ച്ച​യം പ​ണി​യു​ന്ന​തോ​ടെ ത​ങ്ങ​ൾ​ക്ക് വീ​ണ്ടും ക​ട​മു​റി​ക​ൾ ന​ൽ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം. 

 

Latest News

Corehub Up