കൊച്ചി: വിശ്വാസവും ആധുനിക സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന വേറിട്ട പുല്‍ക്കൂട് നിര്‍മാണ മത്സരമായ രാജഗിരി ടെക്നോക്രിബ് 2025 കാക്കനാട് രാജഗിരി കാമ്പസില്‍ അരങ്ങേറി. മത്സരത്തില്‍ രാജഗിരി എന്‍ജിനീയറിംഗ് കോളജ് ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി.
കെപിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയും രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികളായ ടീമുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
രാജഗിരി ബിസിനസ് സ്കൂളും, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജിലെ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സില്‍, കെസിവൈഎം, കേരള ജീസസ് യൂത്ത് മൂവ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരത്തിന് വേദിയൊരുക്കിയത്. കേരളത്തിന് അകത്തും പുറത്തു നിന്നുമുള്ള വിവിധ കലാലയങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.