Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tendencies

കുട്ടികളും കുറ്റവാസനയും

കു​​​​​​​ട്ടി​​​​​​​ക​​​​​​​ളി​​​​​​​ലെ കു​​​​​​​റ്റ​​​​​​​വാ​​​​​​​സ​​​​​​​ന വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​യി നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്. സൈ​​​​​​​ബ​​​​​​​ർ ഇ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ലോ​​​​​​​ക​​​​​​​ത്തും പ​​​​​​​രി​​​​​​​ധി​​​​​​​ക​​​​​​​ൾ ലം​​​​​​​ഘി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളും അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രും പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വും ഇ​​​​​​​തേ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ആ​​​​​​​ശ​​​​​​​ങ്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു​​​​​​​ണ്ട്. കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ പൊ​​​​​​​തു​​​​​​​വേ നി​​​​​​​ഷ്‌​​​​​​​ക​​​​​​​ള​​​​​​​ങ്ക​​​​​​​രാ​​​​​​​ണ് എ​​​​​​​ന്നാ​​​​​​​ണ് ക​​​​​​​രു​​​​​​​ത​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പി​​​​​​​ന്നെ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് അ​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ഴി അ​​​​​​​വ​​​​​​​ർ​​​​​​​ക്കു തു​​​​​​​റ​​​​​​​ന്നു​​​​​കി​​​​​​​ട്ടു​​​​​​​ന്ന​​​​​​​ത്? കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ജ​​​​​​​ന്മ​​​​​​​നാ​​ ക്രി​​​​​​​മി​​​​​​​ന​​​​​​​ലു​​​​​​​ക​​​​​​​ള​​​​​​​ല്ല; ശു​​​​​​​ദ്ധ​​​​​​​മാ​​​​​​​ന​​​​​​​സ​​​​​​​ർ ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. ആ ​​​​​​​പ​​​​​​​രി​​​​​​​ക​​​​​​​ൽ​​​​​​​പ​​​​​​​ന നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു വേ​​​​​​​ണം അ​​​​​​​വ​​​​​​​രു​​​​​​​ടെ മ​​​​​​​ന​​​​​​​സി​​​​​​​ന്‍റെ ആ​​​​​​​ഴ​​​​​​​ക്ക​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ര്യ​​​​​​​വേ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​റ​​​​​​​ങ്ങാ​​​​​​​ൻ.

മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ളെ ദേ​​​​​​​ഹോ​​​​​​​പ​​​​​​​ദ്ര​​​​​​​വ​​​​​​​മേ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും അ​​​​​​​വ​​​​​​​രു​​​​​​​ടെ ജീ​​​​​​​വ​​​​​​​നെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ​​​​​​​പോ​​​​​​​ലും ധൈ​​​​​​​ര്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന​​​​ കൗ​​​മാ​​​ര​​​ക്കാ​​​രെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള വാ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ൾ നാം ​​​​​​​കേ​​​​​​​ൾ​​​​​​​ക്കാ​​​​​​​റു​​​​​​​ണ്ട്. ന​​​​​​​ല്ല​​​​​​​ന​​​​​​​ട​​​​​​​പ്പ് പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​കൊ​​​​​​​ടു​​​​​​​ക്കാ​​​​​​​ത്ത​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല അ​​​വ​​​ർ ഈ ​​​​​​​രീ​​​​​​​തി​​​​​​​യി​​​​​​​ൽ പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക്ഷ​​​​​​​മ​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തു​​​​​​​കൊ​​​​​​​ണ്ടുകൂ​​​​​​​ടി​​​​​​​യാ​​​​​​​ണ്. വാ​​​​​​​ഞ്ഛ​​​ക​​​​​​​ളെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ച്ചു നി​​​​​​​റു​​​​​​​ത്താ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. വി​​​​​​​ചാ​​​​​​​രി​​​​​​​ച്ചാ​​​​​​​ൽ ഉ​​​​​​​ട​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ചു കി​​​​​​​ട്ട​​​​​​​ണം. അ​​​​​​​താ​​​​​​​ണ് മാ​​​​​​​റി​​​​​​​യ ശൈ​​​​​​​ലി. അ​​​​​​​തി​​​​​​​ന് ത​​​​​​​ട​​​​​​​സം നി​​​​​​​ന്നാ​​​​​​​ൽ മ​​​​​​​ട്ടാ​​​​​​​കെ മാ​​​​​​​റി! സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ൾ ക​​​​​​​ലാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​ക​​​​​​​രു​​​​​​​​​​​​​​താത്തതല്ലേ? എ​​​​​​​ന്നി​​​​​​​ട്ടും അ​​​​​​​ത് സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്നു. വ​​​​​​​ർ​​​​​​​ഗീ​​​​​​​യ, രാ​​​​​​​ഷ്‌​​​​​ട്രീ​​​​​​​യ ചേ​​​​​​​രി​​​​​​​തി​​​​​​​രി​​​​​​​വു​​​​​​​ക​​​​​​​ളും വ്യ​​​​​​​ക്തിവൈ​​​​​​​രാ​​​​​​​ഗ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​മൊ​​​​​​​ക്കെ അ​​​​​​​തി​​​​​​​ന് വ​​​​​​​ള​​​​​​​മാ​​​​​​​കാം. പ​​​​​​​രി​​​​​​​ഷ്കൃ​​​​​​​ത​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടാ​​​​​​​ത്ത, അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടാ​​​​​​​ത്ത കാ​​​​​​​പാ​​​​​​​ലി​​​​​​​ക​​​​​​​ത​​​​​​​യാ​​​​​​​യ റാ​​​​​​​ഗിം​​​​​​​ഗ് ക്രൂ​​​​​​​ര​​​​​​​ത​​​​​​​യ്ക്ക് പു​​​​​​​തി​​​​​​​യ ഭാ​​​​​​​ഷ്യ​​​​​​​ങ്ങ​​​​​​​ൾ ച​​​​​​​മ​​​​​​​യ്ക്കു​​​​​​​ക​​​​​​​യാ​​​​​​​ണി​​​​​​​വി​​​​​​​ടെ.

ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ധേ​​​​​​​യം

ഒ​​​​​​​രു കു​​​​​​​ഞ്ഞും ക്രി​​​​​​​മി​​​​​​​ന​​​​​​​ലാ​​​​​​​യി ജ​​​​​​​നി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല; അ​​​​​​​ങ്ങ​​​​​​​നെ ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് ക​​​​​​​രു​​​​​​​ത​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​ത്. പി​​​​​​​ന്നെ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് ഹിം​​​​​​​സാ​​​​​​​ത്മ​​​​​​​ക​​​​​​​മാ​​​​​​​യ ഭാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​വ​​​​​​​രി​​​​​​​ൽ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്? ജ​​​​​​​നി​​​​​​​ച്ച നാ​​​​​​​ൾ മു​​​​​​​ത​​​​​​​ൽ ഒ​​​​​​​രു ശി​​​​​​​ശു​​​​​​​വി​​​​​​​ന് ല​​​​​​​ഭി​​​​​​​ക്കേ​​​​​​​ണ്ട മാ​​​​​​​ന​​​​​​​സി​​​​​​​കാ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് എ​​​​​​​റി​​​​​​​ക് എ​​​​​​​റി​​​​​​​ക്‌​​​​​​​സ​​​​​​​ൺ, സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യ പ​​​​​​​ഠ​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. വി​​​​​​​വി​​​​​​​ധ രൂ​​​​​​​പ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ, കു​​​​​​​ഞ്ഞി​​​​​​​ന്‍റെ മാ​​​​​​​ന​​​​​​​സി​​​​​​​ക വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ പോ​​​​​​​ഷ​​​​​​​ക​​​​​​​മാ​​​​​​​യി സ്നേ​​​​​​​ഹം ന​​​​​​​ൽ​​​​​​​ക​​​​​​​പ്പെ​​​​​​​ട​​​​​​​ണം എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് അ​​​​​​​തി​​​​​​​ന്‍റെ സാ​​​​​​​രാം​​​​​​​ശം. കാ​​​​​​​രു​​​​​​​ണ്യ​​​​​​​മാ​​​​​​​യും ക​​​​​​​രു​​​​​​​ത​​​​​​​ലാ​​​​​​​യും അം​​​​​​​ഗീ​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​യും വി​​​​​​​ശ്വ​​​​​​​സ്‌​​​​​​​ത​​​​​​​ത​​​​​​​യാ​​​​​​​യും സാ​​​​​​​മീ​​​​​​​പ്യ​​​​​​​മാ​​​​​​​യും ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്നു സ്നേ​​​​​​​ഹം പി​​​​​​​ഞ്ചു​​​​​​​ഹൃ​​​​​​​ദ​​​​​​​യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​ഴു​​​​​​​കി​​​​​​​യെ​​​​​​​ത്ത​​​​​​​ണം. അ​​​​​​​പ്പോ​​​​​​​ൾ പ്ര​​​​​​​ത്യാ​​​​​​​ശ​​​​​​​യും ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​വും അ​​​​​​​വ​​​​​​​രി​​​​​​​ൽ വേ​​​​​​​രു​​​​​​​പി​​​​​​​ടി​​​​​​​ക്കും. ആ​​​​​​​ത്മ​​​​​​​ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് വി​​​​​​​ല​​​​​​​ ക​​​​​​​ൽ​​​​​​​പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടും. ഇ​​​​​​​ത് പേ​​​​​​​ര​​​​ന്‍റിം​​​​​​​ഗി​​​​​​​ന്‍റെ സ​​​​​​​നാ​​​​​​​ത​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കാം.

പേ​​​​​​​ര​​​​ന്‍റിം​​​​​​​ഗും കുടുംബപശ്ചാത്തലവും

ദൗ​​​​​​​ർ​​​​​​​ഭാ​​​​​​​ഗ്യ​​​​​​​വ​​​​​​​ശാ​​​​​​​ൽ പേ​​​​​​​ര​​​​ന്‍റിം​​​​​​​ഗി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് യാ​​​​തൊ​​​​രു ധാ​​​​​​​ര​​​​​​​ണ​​​​​​​യു​​​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​​​​ണ് പ​​​​​​​ല​​​​​​​രും വി​​​​​​​വാ​​​​​​​ഹ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് കാ​​​​​​​ലെ​​​​​​​ടു​​​​​​​ത്തു വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത്. പേ​​​​​​​ര​​​​​​​ന്‍റിം​​​​ഗി​​​​​​​ൽ ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ ഭാ​​​​​​​ഗ​​​​​​​ധേ​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​നി​​​​​​​ന്ന് അ​​​​​​​വ​​​​​​​ർ​​​​​​​ക്കൊ​​​​​​​ഴി​​​​​​​ഞ്ഞു മാ​​​​​​​റാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. മ​​​​​​​നോ​​​​​​​വി​​​​​​​കാ​​​​​​​സ ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് കി​​​​​​​ട്ടാ​​​​​​​തെ പോ​​​​​​​കു​​​​​​​ന്ന സ്നേ​​​​​​​ഹം, കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​​​രാ​​​​​​​ശ​​​​​​​യു​​​​​​​ടെ ക​​​​​​​ള​​​​​​​ക​​​​​​​ൾ വി​​​​​​​തയ്​​​​​​​ക്കു​​​​​​​ന്നു. ക്ര​​​​​​​മേ​​​​​​​ണ അ​​​​​​​വ​​​​​​​ർ സ്നേ​​​​​​​ഹ​​​​​​​ത്തി​​​​ന്‍റെ ‘ക​​​​​​​ട​​​​​​​ക്കെ​​​​​​​ണി’യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടാം. അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും വ്യ​​​​​​​വ​​​​​​​സ്ഥാ​​​​​​​പി​​​​​​​ത സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കൊ​​​​​​​ക്കെ​​​​​​​യും സ്ഥി​​​​​​​രം ചെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​യി കാ​​​​​​​ലാ​​​​​​​ന്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​വ​​​​​​​ർ മാ​​​​​​​റിക്കൂ​​​​​​​ടാ​​​​​​​യ്‌​​​​​​​ക​​​​​​​യി​​​​​​​ല്ല. “എ​​​​​​​നി​​​​​​​ക്കു കി​​​​​​​ട്ടാ​​​​​​​ത്ത​​​​​​​ത് മ​​​​​​​റ്റാ​​​​​​​ർ​​​​​​​ക്കും വേ​​​​​​​ണ്ട” എ​​​​​​​ന്ന ഉ​​​​​​​ൾ​​​​​​​വി​​​​​​​ളി​​​​​​​യ​​​​​​​ല്ലേ ഇ​​​​​​​ത്ത​​​​​​​ര​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ദി​​​​​​​ശാ​​​​​​​ബോ​​​​​​​ധം ന​​​​​​​ൽ​​​​​​​കു​​​​​​​ക! പ​​​​​​​ല ഹീ​​​​​​​ന​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളും ചെ​​​​​​​യ്‌​​​​​​​തു​​​​​​​കൂ​​​​​​​ട്ടു​​​​​​​ന്ന​​​​​​​വ​​​​​​​ർ, ഇ​​​​​​​ത്ത​​​​​​​രം ക​​​​​​​ട​​​​​​​ക്കെ​​​​​​​ണി​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​ർ​​​​​​​ക്കാ​​​​​​​ണ​​​​​​​റി​​​​​​​യാ​​​​​​​ത്ത​​​​​​​ത്?

അ​​​​​​​ച്ഛ​​​​​​​ന​​​​​​​മ്മ​​​​​​​മാ​​​​​​​ർ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സ്വ​​​​​​​ര​​​​​​​ച്ചേ​​​​​​​ർ​​​​​​​ച്ച​​​​​​​ക്കു​​​​​​​റ​​​​​​​വും അ​​​​​​​തേ​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള ക​​​​​​​ല​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളും നി​​​​​​​ത്യ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മ​​​​​​​ന​​​​​​​സ് മു​​​​​​​റി​​​​​​​പ്പെ​​​​​​​ടും. പ​​​​​​​ര​​​​​​​സ്‌​​​​​​​പ​​​​​​​ര​​​​​​​മു​​​​​​​ള്ള രോ​​​​​​​ഷം, നി​​​​​​​സ​​​​​​​ഹാ​​​​​​​യ​​​​​​​രാ​​​​​​​യ കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കുമേ​​​​​​​ൽ ചു​​​​​​​മ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​മു​​​​​​​ണ്ട്. താ​​​​​​​ൻ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും ഒ​​​​​​​രി​​​​​​​ട​​​​​​​ത്തും സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ന​​​​​​​ല്ല എ​​​​​​​ന്ന സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​ണ് അ​​​​​​​വ​​​​​​​ന്‍റെ കു​​​​​​​ഞ്ഞുമ​​​​​​​ന​​​​​​​സി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​ഴ്ന്നി​​​​​​​റ​​​​​​​ങ്ങു​​​​​​​ക. അ​​​​​​​മ്മ​​​​​​​യെ ദേ​​​​​​​ഹോ​​​​​​​പ​​​​​​​ദ്ര​​​​​​​വ​​​​​​​മേ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ കാ​​​​​​​ര്യ​​​​​​​മെ​​​​​​​ടു​​​​​​​ക്കു​​​​​​​ക. എ​​​​​​​ന്താ​​​​​​​യി​​​​​​​രി​​​​​​​ക്കും കു​​​​​​​ട്ടി മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കു​​​​​​​ക? ആ​​​​​​​രെ​​​​​​​യും വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ല, നീ​​​​​​​തി ഒ​​​​​​​രി​​​​​​​ട​​​​​​​ത്തും പു​​​​​​​ല​​​​​​​രി​​​​​​​ല്ല എ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്കും അ​​​​​​​വ​​​​​​​ന്‍റെ ക​​​​​​​ണ്ടെ​​​​​​​ത്ത​​​​​​​ൽ. ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ൾ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ പെ​​​​​​​രു​​​​​​​മാ​​​​​​​റു​​​​​​​ന്ന​​​​​​​ത് എ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ വീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ ഊ​​​​​​​ഷ്‌​​​​​​​മ​​​​​​​ള​​​​​​​മാ​​​​​​​യി കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ച്ചാ​​​​​​​ൽ കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ആ ​​​​​​​വ​​​​​​​ഴി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കും. ക്ഷ​​​​​​​മ​​​​​​​യും സം​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​വും കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ പ​​​​​​​ഠി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത് ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്നു ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. പ​​​​​​​ണ​​​​​​​ത്തി​​​​​​​നുവേ​​​​​​​ണ്ടി വ​​​​​​​ഴി​​​​​​​വി​​​​​​​ട്ട നി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ൾ എ​​​​​​​ടു​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ഓ​​​​​​​ർ​​​​​​​ക്കു​​​​​​​ക; നി​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ന്നെ​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ പാ​​​​​​​ഠ​​​​​​​പു​​​​​​​സ്ത​​​​​​​കം.

ഇ​​​​​​​നി ശി​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ കാ​​​​​​​ര്യ​​​​​​​മെ​​​​​​​ടു​​​​​​​ക്കാം. കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​മാ​​​​​​​യി ഉ​​​​​​​പ​​​​​​​ദ്ര​​​​​​​വി​​​​​​​ക്കു​​​​​​​ന്ന ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ൾ ര​​​​​​​ണ്ട് സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ക്കാ​​​​​​​തെ പോ​​​​​​​ക​​​​​​​രു​​​​​​​ത്. ശി​​​​​​​ശു​​​​​​​പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ലാ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു പ്ര​​​​​​​ക്രി​​​​​​​യ​​​​​​​യാ​​​​​​​ണ്.

ആ​​​​​​​ത്മ​​​​​​​സം​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​വും ക്ഷ​​​​​​​മ​​​​​​​യും ശു​​​​​​​ഭാ​​​​​​​പ്തി​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​വും അ​​​​​​​താ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. ഒ​​​​​​​റ്റ ക്ലി​​​​​​​ക്കി​​​​​​​ന്, കം​​​പ്യൂ​​​​​​​ട്ട​​​​​​​ർ ഉ​​​​​​​ത്ത​​​​​​​രം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ പെ​​​​​​​രു​​​​​​​മാ​​​​​​​റ്റച്ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ഠി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കി​​​​​​​ല്ല. പ​​​​​​​ലത​​​​​​​വ​​​​​​​ണ തെ​​​​​​​റ്റി​​​​​​​യാ​​​​​​​ണ് ശ​​​​​​​രി​​​​​​​യി​​​​​​​ൽ ചെ​​​​​​​ന്നെ​​​​​​​ത്തു​​​​​​​ക. അ​​​​​​​തു​​​​​​​വ​​​​​​​രെ ക​​​​​​​രു​​​​​​​ത​​​​​​​ലോ​​​​​​​ടെ, ക​​​​​​​രു​​​​​​​ണ​​​​​​​യോ​​​​​​​ടെ അ​​​​​​​വ​​​​​​​ർ​​​​​​​ക്കൊ​​​​​​​പ്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം. ന​​​​​​​മ്മു​​​​​​​ടെ ദേ​​​​​​​ഷ്യം തീ​​​​​​​ർ​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് അ​​​​​​​ടി​​​​​​​യും പി​​​​​​​ച്ചു​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ, പി​​​​​​​ന്നീ​​​​​​​ട് വ​​​​​​​ലി​​​​​​​യ വി​​​​​​​ല കൊ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും. പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും തെ​​​​​​​റ്റു​​​​​​​ തി​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച് അ​​​​​​​നു​​​​​​​സ​​​​​​​ര​​​​​​​ണ​​​​​​​ക്കേ​​​​​​​ട് ഏ​​​​​​​ൽ​​​​​​​പി​​​​​​​ച്ച ‘ഈ​​​​​​​ഗോ’​​​​​​​യി​​​​​​​ൽനി​​​​​​​ന്നാ​​​​​​​ണ് ക്രോ​​​​​​​ധ​​​​​​​ത്തെ തു​​​​​​​റ​​​​​​​ന്നു​​​വി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. അ​​​​​​​വി​​​​​​​ടെ മ​​​​​​​ക്ക​​​​​​​ൾ ശ​​​​​​​ത്രു​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​യി​​​​​​​രി​​​​​​​ക്കും. പേ​​​​​​​ര​​​​​​​ന്‍റിം​​​​​​​ഗി​​​​​​​ൽ ശ​​​​​​​ത്രു​​​​​​​ത​​​​​​​യ്ക്കി​​​​​​​ട​​​​​​​മി​​​​​​​ല്ല. ക​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ത​​​​​​​ള്ളി​​​​​​​വി​​​​​​​ട്ട് ഒ​​​​​​​ന്നാ​​​​​​​മ​​​​​​​നാ​​​​​​​കാ​​​​​​​ൻ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ക്കു​​​​​​​ക, മി​​​​​​​ടു​​​​​​​ക്ക​​​​​​​ന്മാ​​​​​​​രു​​​​​​​മാ​​​​​​​യി താ​​​​​​​ര​​​​​​​ത​​​​​​​മ്യം ചെ​​​​​​​യ്യു​​​​​​​ക എ​​​​​​​ന്നി​​​​​​​വ​​​​​​​യും വ​​​​​​​ർ​​​​​​​ജി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ത​​​​​​​ന്നെ.

കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ജാ​​​​​​​ഗ്ര​​​​​​​ത

ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ലം ലൈം​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ, അ​​​​​​​ക്കാ​​​​​​​ര്യം ആ​​​​​​​രോ​​​​​​​ടും വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​തെ, വ​​​​​​​ലി​​​​​​​യൊ​​​​​​​രു വേ​​​​​​​ദ​​​​​​​ന ഹൃ​​​​​​​ദ​​​​​​​യ​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​​ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണ്. അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​ഭ​​​​​​​യം, ത​​​​​​​ങ്ങ​​​​​​​ൾ തെ​​​​​​​റ്റു​​​​​​​കാ​​​​​​​രാ​​​​​​​യി ചി​​​​​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​മോ എ​​​​​​​ന്ന ആ​​​​​​​ശ​​​​​​​ങ്ക, മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് സ​​​​​​​ങ്ക​​​​​​​ട​​​​​​​മാ​​​​​​​കു​​​​​​​മോ എ​​​​​​​ന്ന ഉ​​​​​​​ൽ​​​​​​​ക​​​​​​​ണ്ഠ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​യൊ​​​​​​​ക്കെ ഒ​​​​​​​രു വീ​​​​​​​ണ്ടു​​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ​​​നി​​​​​​​ന്ന് അ​​​​​​​വ​​​​​​​രെ പി​​​​​​​ന്തി​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​തൊ​​​​​​​ട്ടും ശ​​​​​​​രി​​​​​​​യാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യ​​​​​​​ല്ല.

അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​വും ഭ​​​​​​​യ​​​​​​​വും ഉ​​​​​​​ണ്ടാ​​​​​​​കേ​​​​​​​ണ്ട​​​​​​​ത് തെ​​​​​​​റ്റ് ചെ​​​​​​​യ്‌​​​​​​​ത​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​ണ്. അ​​​​​​​യാ​​​​​​​ൾ ഇ​​​​​​​ത് ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​യി, ഏ​​​​​​​റ്റ​​​​​​​വും വി​​​​​​​ശ്വ​​​​​​​സ്‌​​​​​​​ത​​​​​​​രാ​​​​​​​യ വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളോ​​​​​​​ട് (ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ൾ, അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​ർ, വാ​​​​​​​ർ​​​​​​​ഡ് മെ​​​​​​​ംബ​​​​​​​ർ, പോ​​​​​​​ലീ​​​​​​​സ്) നേ​​​​​​​രി​​​​​​​ട്ട ദു​​​​​​​ര​​​​​​​നു​​​​​​​ഭ​​​​​​​വം തു​​​​​​​റ​​​​​​​ന്നു​​​പ​​​​​​​റ​​​​​​​യ​​​​​​​ണം. അ​​​​​​​തി​​​​​​​ൽ സ​​​​​​​ങ്കോ​​​​​​​ച​​​​​​​മോ വി​​​​​​​ട്ടു​​​​​​​വീ​​​​​​​ഴ്‌​​​​​​​ച​​​​​​​യോ പാ​​​​​​​ടി​​​​​​​ല്ല. താ​​​​​​​ൻ തെ​​​​​​​റ്റു​​​​​​​കാ​​​​​​​ര​​​​​​​ന​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തി​​​​​​​ൽ തി​​​​​​​ക​​​​​​​ഞ്ഞ ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​വും കു​​​​​​​റ്റ​​​​​​​വാ​​​​​​​ളി​​​​​​​യെ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന് മു​​​​​​​മ്പി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്നേ അ​​​​​​​ട​​​​​​​ങ്ങൂ എ​​​​​​​ന്ന ശാ​​​​​​​ഠ്യ​​​​​​​വും അ​​​​​​​യാ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം.

എ​​​​​​​ല്ലാ സ​​​​​​​ന്തോ​​​​​​​ഷ​​​​​​​വും ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ക​​​​​​​ര​​​​​​​മ​​​​​​​ല്ല. അ​​​​​​​ത് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​ൻ ഒ​​​​​​​രു മാ​​​​​​​ർ​​​​​​​ഗ​​​​​​​മു​​​​​​​ണ്ട്. സ​​​​​​​ന്തോ​​​​​​​ഷ​​​​​​​ദാ​​​​​​​യ​​​​​​​ക​​​​​​​മെ​​​​​​​ന്ന് ക​​​​​​​രു​​​​​​​തു​​​​​​​ന്ന പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​പ്പം ഭ​​​​​​​യ​​​​​​​മോ ഉ​​​​​​​ത്ക​​​​​​​ണ്ഠ​​​​​​​യോ അ​​​​​​​ശാ​​​​​​​ന്തി​​​​​​​യോ നി​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ടോ? എ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തേ​​​​​​​പ്പ​​​​​​​റ്റി ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തൊ​​​​​​​ന്നു​​​​​​​കൂ​​​​​​​ടി ആ​​​​​​​ലോ​​​​​​​ചി​​​​​​​ക്കു​​​​​​​ക. ഒ​​​​​​​ളി​​​​​​​വി​​​​​​​ൽ ചെ​​​​​​​യ്യു​​​​​​​ന്ന ഏ​​​​​​​തു പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​യും ഇ​​​​​​​പ്ര​​​​​​​കാ​​​​​​​രം പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ സ​​​​​​​ന്തോ​​​​​​​ഷം സം​​​​​​​തൃ​​​​​​​പ്‌​​​​​​​തി​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് സ​​​​​​​മാ​​​​​​​പി​​​​​​​ക്കു​​​​​​​ക. കേ​​​​​​​വ​​​​​​​ലം ഒ​​​​​​​രു ഉ​​​​​​​ന്മാ​​​​​​​ദാ​​​​​​​വ​​​​​​​സ്ഥ അ​​​​​​​ല്ല അ​​​​​​​ത്. ഉ​​​​​​​ന്മാ​​​​​​​ദാ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ തൃ​​​​​​​പ്‌​​​​​​​തി നേ​​​​​​​ടു​​​​​​​ക ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടാ​​​​​​​ണ്. വീ​​​​​​​ണ്ടും വീ​​​​​​​ണ്ടും ആ​​​​​​​സ​​​​​​​ക്തി വേ​​​​​​​ട്ട​​​​​​​യാ​​​​​​​ടി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കും.

അ​​​​​​​ധ്വാ​​​​​​​ന​​​​​​​വും ആ​​​​​​​ന​​​​​​​ന്ദവും

ആ​​​​​​​ന​​​​​​​ന്ദാ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ർ​​​​​​​ജി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​രു ചി​​​​​​​ട്ട ന​​​​​​​ല്ല​​​​​​​താ​​​​​​​ണ്. ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​വും മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​യ ഒ​​​​​​​രു നി​​​​​​​ശ്ചി​​​​​​​ത അ​​​​​​​ധ്വാ​​​​​​​ന​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷം വേ​​​​​​​ണം, ആ​​​​​​​ന​​​​​​​ന്ദ​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ൻ. അ​​​​​​​തൊ​​​​​​​രു പ്ര​​​​​​​കൃ​​​​​​​തി​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​മാ​​​​​​​ണ്. കൃ​​​​​​​ത്രി​​​​​​​മ​​​​​​​ മാ​​​​​​​ർ​​​​​​​ഗ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ അ​​​​​​​നാ​​​​​​​യാ​​​​​​​സം ആ​​​​​​​ന​​​​​​​ന്ദം അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്തോ​​​​​​​റും ആ​​​​​​​സ​​​​​​​ക്തി​​​​​​​ക്കു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​യും കൂ​​​​​​​ടി വ​​​​​​​രു​​​​​​​ന്നു. മ​​​​​​​യ​​​​​​​ക്കു​​​​​​​മ​​​​​​​രു​​​​​​​ന്നാ​​​​​​​യാ​​​​​​​ലും സ്ക്രീ​​​​​​​ൻ ആ​​​​​​​യാ​​​​​​​ലും ഇ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ്. അ​​​​​​​ന​​​​​​​ന്ത​​​​​​​സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ പെ​​​​​​​ട്ടെ​​​​​​​ന്ന് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു തീ​​​​​​​ർ​​​​​​​ന്നാ​​​​​​​ൽ, വി​​​​​​​ഷാ​​​​​​​ദം ക​​​​​​​ട​​​​​​​ന്ന് വ​​​​​​​ന്നേ​​​​​​​ക്കാം.

പ​​​​​​​ഠ​​​​​​​ന​​​​​​​കാ​​​​​​​ല​​​​​​​ത്ത് കാ​​​​​​​യി​​​​​​​ക-​​​​​​​ക​​​​​​​ലാ-​​​​​​​സാ​​​​​​​ഹി​​​​​​​ത്യ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ ശ​​​​​​​രി​​​​​​​ക്കും ഇ​​​​​​​റ​​​​​​​ങ്ങി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്ക​​​​​​​ണം. അ​​​​​​​തി​​​​​​​ൽ​​​നി​​​​​​​ന്ന് വി​​​​​​​ട്ടു​​​​​​​നി​​​​​​​ൽ​​​​​​​ക്ക​​​​​​​രു​​​​​​​ത്. ഗ്രൂ​​​​​​​പ്പ് ആ​​​​​​​ക്‌​​​​​​​ടി​​​​​​​വി​​​​​​​റ്റി​​​​​​​ക​​​​​​​ളു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​വും അ​​​​​​​ങ്ങനെ​​​​​​​ത​​​​​​​ന്നെ. പു​​​​​​​സ്‌​​​​​​​ത​​​​​​​ക​​​​​​​വാ​​​​​​​യ​​​​​​​ന ഒ​​​​​​​രു പു​​​​​​​ണ്യ​​​​​​​ക​​​​​​​ർ​​​​​​​മ​​​​​​​മാ​​​​​​​യി ഇ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​താ​​​​​​​ണെ​​​​​​​ന്ന് തോ​​​​​​​ന്നു​​​​​​​ന്നു. നി​​​​​​​ര​​​​​​​ന്ത​​​​​​​രം വാ​​​​​​​യി​​​​​​​ക്ക​​​​​​​ണം; ധാ​​​​​​​രാ​​​​​​​ളം വാ​​​​​​​യി​​​​​​​ക്ക​​​​​​​ണം. പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഇ​​​​​​​ട​​​​​​​വേ​​​​​​​ള​​​​​​​ക​​​​​​​ൾ പു​​​​​​​സ്‌​​​​​​​ത​​​​​​​കാ​​​​​​​സ്വാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കാം. വാ​​​​​​​യ​​​​​​​ന മ​​​​​​​ന​​​​​​​സി​​​​​​​നെ സം​​​​​​​സ്‌​​​​​​​കൃ​​​​​​​ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു; ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ സ്പ‌​​​​​​​ന്ദ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സ്വ​​​​​​​യം പാ​​​​​​​ക​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി രു​​​​​​​ചി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​ൻ അ​​​​​​​തു​​​​​​​പ​​​​​​​കാ​​​​​​​ര​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ​​​​​​​യും അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രു​​​​​​​ടെ​​​​​​​യും അ​​​​​​​ഭ്യു​​​​​​​ദ​​​​​​​യ​​​​​​​കാം​​​​​​​ക്ഷി​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ മാ​​​​​​​നി​​​​​​​ക്കു​​​​​​​ക. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ ര​​​​​​​ക്ഷാ​​​​​​​ക​​​​​​​ർ​​​​​​​തൃ​​​​​​​ത്വ​​​​​​​വും വി​​​​​​​വേ​​​​​​​ക​​​​​​​പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ ബാ​​​​​​​ല്യ-​​​​​​​കൗ​​​​​​​മാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും കു​​​​​​​റ്റ​​​​​​​വാ​​​​​​​സ​​​​​​​ന​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ ഒ​​​​​​​രു വാ​​​​​​​ക്സി​​​​​​​ൻ പോ​​​​​​​ലെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു. ആ ​​​​​​​വാ​​​​​​​ക്‌​​​​​​​സി​​​​​​​ൻ ഓ​​​​​​​രോ കു​​​​​​​ഞ്ഞി​​​​​​​നും അ​​​​​​​ർ​​​​​​​ഹ​​​​​​​ത​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​ണ്.

Latest News

Corehub Up