Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TennesseeBears

Kouthukam

ക​ര​ടി കൂ​ട്ട​ത്തി​ന്‍റെ 'ട്ര​ക്ക് റോ​യ​ൽ ഹ​ണ്ട്': ബി​യ​റും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും അ​ടി​ച്ച്മാ​റ്റി റോ​ഡി​ലി​റ​ങ്ങി!

അ​മേ​രി​ക്ക​യി​ലെ ഗാ​റ്റ്ലി​ൻ​ബ​ർ​ഗി​ൽ ഒ​രു ദ​മ്പ​തി​ക​ളു​ടെ ട്ര​ക്കി​ൽ ക​ര​ടി​ക​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ബി​യ​ർ ക്യാ​നു​ക​ളും ക​വ​ർ​ന്ന സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യി.

പാം ​കോ​ൺ​ലി​യും പ​ങ്കാ​ളി​യും യാ​ത്ര​യ്ക്കി​ടെ ട്ര​ക്കി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കും മു​ൻ​പ് ത​ന്നെ ഒ​രു അ​മ്മ​ക്ക​ര​ടി​യും കു​ട്ടി​ക​ളും വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ​ര​തി​യ ക​ര​ടി​ക​ൾ ല​ഘു​ഭ​ക്ഷ​ണ ബാ​ഗു​ക​ളും ബി​യ​ർ ക്യാ​നും എ​ടു​ത്തു.

ഇ​തി​നി​ട​യി​ൽ ക്യാ​ൻ താ​ഴെ​വീ​ണ് ബി​യ​ർ റോ​ഡി​ലൊ​ഴു​കി​പ്പോ​കു​ക​യും ചെ​യ്തു. ക​ര​ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കാ​ൻ ദ​മ്പ​തി​ക​ൾ അ​ടു​ത്തെ​ത്തി​യെ​ങ്കി​ലും അ​വ തി​രി​കെ ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ച​തോ​ടെ നി​സ​ഹാ​യ​രാ​യി പി​ന്മാ​റേ​ണ്ടി വ​ന്നു.

കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്നു​പോ​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗ​ന്ധം തി​രി​ച്ച​റി​യാ​ൻ പ്ര​ത്യേ​ക ക​ഴി​വു​ള്ള​വ​യാ​ണ് ക​ര​ടി​ക​ൾ. സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു ലൈ​ബ്ര​റി​യി​ലും അ​ടു​ത്തി​ടെ ക​ര​ടി​യു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ലൈ​ബ്ര​റി​യി​ൽ പ്ര​വേ​ശി​ച്ച ക​ര​ടി ജീ​വ​ന​ക്കാ​രു​ടെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും തേ​നും ക​ഴി​ച്ച​ശേ​ഷം പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ചു​റ്റി​ന​ട​ന്ന് സ്വ​യം പു​റ​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Latest News

Corehub Up