Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tent Festival

Pathanamthitta

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും തൈ​ക​ളു​മാ​യി പ​ന്ത​ളം ഫെ​സ്റ്റ്

പ​ന്ത​ളം: കൃ​ഷിവ​കു​പ്പ് , ആ​ത്മ, സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍, ന​ബാ​ര്‍​ഡ്, യൂ​ണി​യ​ന്‍ ബാ​ങ്ക് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ന്ത​ളം ക​രി​മ്പ് വി​ത്തു​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​ന്ത​ളം ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ വി. ​സ​ഹ​ദേ​വ​ന്‍, മു​ന്‍ ഫാം ​ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ന്ത​ളം ഫാം ​തൊ​ഴി​ലാ​ളി​ക​ള്‍, മി​ക​ച്ച ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ ഉ​ത്‍​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, വി​പ​ണ​നം, ടെ​ക് ഫെ​സ്റ്റ്, കി​സാ​ന്‍ മേ​ള, സെ​മി​നാ​റു​ക​ള്‍, ക​ലാ​സ​ന്ധ്യ, കു​ടും​ബ സം​ഗ​മം എ​ന്നി​വ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

മു​ത​ല​മ​ട മാ​മ്പ​ഴം, വി​വി​ധ​യി​നം ച​ക്ക, വി​ദേ​ശ​യി​നം ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കേ​ര​ള ​ഗ്രോ ബ്രാ​ന്‍​ഡ് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​വും വി​പ​ണ​ന​വും മേ​ള​യി​ലു​ണ്ട്. മ​ണ്ണുപ​രി​ശോ​ധ​നാ സൗ​ക​ര്യം, വി​വി​ധ യന്ത്രോപ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, ഹൈ​ഡ്രോ​പോ​ണി​ക്സ്, കൃ​ത്യ​ത കൃ​ഷി, ഡ്രോ​ണ്‍ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, പ്ലാ​ന്‍റ് ഹെ​ല്‍​ത്ത് ക്ലി​നി​ക്ക് എ​ന്നി​വ​യു​ണ്ടാ​കും.

കൃ​ഷി അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ തോ​മ​സ് സാ​മു​വ​ല്‍, പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷേ​ര്‍​ളി സ​ഖ​റി​യാ​സ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സി. ​ഗി​രി​ജ, യൂ​ണി​യ​ന്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ ഡി. ​ഡി​ബി​ന്‍ കു​മാ​ര്‍, പ​ത്ത​നം​തി​ട്ട ന​ബാ​ര്‍​ഡ് ഡി​ഡി​എം വി​ഷ്ണു എ​ച്ച്. ദാ​സ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ രാ​ജ​ന്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​മ​ണി​ക്കു​ട്ട​ന്‍, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം. ​സാ​ബി​ന ബീ​വി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര​യ അ​നീ​ന സൂ​സ​ന്‍ സ​ക്ക​റി​യ, ജാ​ന​റ്റ് ഡാ​നി​യ​ല്‍, എ​സ്. പു​ഷ്പ, പ​ന്ത​ളം ഫാം ​ഓ​ഫീ​സ​ര്‍ എ​സ്. ക​വി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Latest News

Corehub Up