Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teqball

ടെ​ക്‌​ബോ​ള്‍; അറിയാം...

ഫു​ട്‌​ബോ​ളും ടേ​ബി​ള്‍ ടെ​ന്നീ​സും സ​മ​ന്വ​യി​പ്പി​ച്ച കാ​യി​ക രൂ​പ​മാ​ണ് ടെ​ക്‌​ബോ​ള്‍. 2014ല്‍ ​ഹം​ഗ​റി​യി​ലാ​ണ് ടെ​ക്‌​ബോ​ള്‍ മ​ത്സ​രം ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​ത്.

പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സ്, ഡ​ബി​ള്‍​സ്, മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് എ​ന്നി​ങ്ങ​നെ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ടെ​ക്‌​ബോ​ള്‍ മ​ത്സ​ര​യി​ന​മാ​കു​ന്ന​ത് ഇ​താ​ദ്യം.

ഫൈവ് സൈ​സ് ഫു​ട്‌​ബോ​ളാ​ണ് മ​ത്സ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടേ​ബി​ള്‍ ടെ​ന്നീ​സി​ലേ​തു പോ​ലൊ​രു ടേ​ബി​ളി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​ണ് ര​ണ്ടു ടീ​മും അ​ണി​നി​ര​ക്കു​ക. ടെ​ക്‌​ബോ​ള്‍ ടേ​ബി​ള്‍ അ​ല്‍​പം ക​ര്‍​വ് രൂ​പ​ത്തി​ലാ​ണ്.

കൈ ​ഉ​പ​യോ​ഗി​ക്കാ​തെ പ​ന്ത് ടേ​ബി​ളി​ല്‍ കു​ത്തി​ച്ചാ​ണ് (ടേ​ബി​ള്‍ ടെ​ന്നീ​സ് പോ​ലെ) മ​ത്സ​രം പ​രോഗ​മി​ക്കു​ന്ന​ത്. ഒ​രു ടീ​മി​ന് പ​ര​മാ​വ​ധി മൂ​ന്നു പ്രാ​വ​ശ്യം മാ​ത്ര​മേ പ​ന്തി​ല്‍ ട​ച്ച് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ.

മൂ​ന്നാം ട​ച്ചി​ല്‍ പ​ന്ത് എ​തി​ര്‍ കോ​ര്‍​ട്ടി​ലേ​ക്ക് എ​ത്ത​ണം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​പ്രാ​വ​ശ്യം പ​ന്തി​ല്‍ ട​ച്ച് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഡ​ബി​ള്‍​സി​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്കു പ​ര​സ്പ​രം ഒ​രു ത​വ​ണ പ​ന്ത് പാ​സ് ചെ​യ്യാം. 12 പോ​യി​ന്‍റി​ലാ​ണ് ഒ​രു സെ​റ്റ് അ​വ​സാ​നി​ക്കു​ക. ബെ​സ്റ്റ് ഓ​ഫ് ത്രീ​യി​ലൂ​ടെ മ​ത്സ​ര​ഫ​ലം നി​ര്‍​ണ​യി​ക്കും.

Latest News

Corehub Up