Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeriAakhyaKaYoKajal

Viral

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​തി​ർ​വ​ര​മ്പു​ക​ൾ വേ​ണ​മോ?

ഓ​ഫീ​സ് ദീ​പാ​വ​ലി ആ​ഘോ​ഷ​വേ​ള​യി​ൽ ഒ​രു യു​വ​തി അ​വ​ത​രി​പ്പി​ച്ച നൃ​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ അ​ൻ​ഷി മാ​ലി​ക് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് തേ​രി ആ​ഖ്യ കാ ​യോ കാ​ജ​ൽ എ​ന്ന ജ​ന​പ്രി​യ ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​തി​ന്‍റെ പേ​രി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ചു​വ​പ്പും വെ​ള്ള​യും സാ​രി​യ​ണി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന അ​ൻ​ഷി​യെ​യും ആ​ഹ്ലാ​ദ​ത്തോ​ടെ അ​ത് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​നാ​കു​ന്ന​ത്. സ​പ്ന ചൗ​ധ​രി​യു​ടെ സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഈ ​ഹ​രി​യാ​ൻ​വി ഗാ​നം വി​വാ​ഹ​ങ്ങ​ളി​ലും പാ​ർ​ട്ടി​ക​ളി​ലും സ്ഥി​ര​മാ​യി ഇ​ടം​നേ​ടാ​റു​ള്ള ഒ​ന്നാ​ണ്.

മു​ൻ​പ് ആം​സ്റ്റ​ർ​ഡാ​മി​ലെ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ പോ​ലും ആ​ളു​ക​ൾ ഈ ​പാ​ട്ടി​നൊ​പ്പം ചു​വ​ടു​വെ​ച്ച ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഓ​ഫീ​സ് അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ത്ത​രം നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഓ​ൺ​ലൈ​നി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ ഇ​ത​ല്ല വ​ഴി​യെ​ന്നും തൊ​ഴി​ലി​ട​ങ്ങ​ളു​ടെ മാ​ന്യ​ത​യ്ക്ക് ചേ​രാ​ത്ത ഇ​ത്ത​രം ശൈ​ലി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ വാ​ദം. ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ ഓ​ഫീ​സു​ക​ളി​ൽ അ​നാ​വ​ശ്യ ഗോ​സി​പ്പു​ക​ൾ​ക്കും മോ​ശം സം​സാ​ര​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഇ​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്നും ആ​ഘോ​ഷ​വേ​ള​യി​ലെ കേ​വ​ലം ആ​ന​ന്ദ​പ്ര​ക​ട​ന​ത്തെ എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ച് യു​വ​തി​യെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഓ​ഫീ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്ക​ണ​മെ​ന്ന വ​ലി​യൊ​രു സം​വാ​ദ​ത്തി​നാ​ണ് ഈ ​സം​ഭ​വം ഇ​പ്പോ​ൾ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up