Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terror Conspiracy Case

ഭീ​ക​ര​വാ​ദ ഗൂ​ഢാ​ലോ​ച​ന കേ​സ്: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

ജ​മ്മു: ഭീ​ക​ര​വാ​ദ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

പൂ​ഞ്ച് അ​തി​ർ​ത്തി ജി​ല്ല​യി​ലെ മൊ​ഹ​ല്ല ഖോ​റി​നാ​ർ, ഹ​രി-​സു​ര​ൻ​കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 2024-ൽ ​ഈ മേ​ഖ​ല​യി​ൽ നി​ന്ന് പി​സ്റ്റ​ളു​ക​ളും ഗ്ര​നേ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ന​ട​പ​ടി. കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, മു​ന​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ​ക്കും ഇ​വ​രു​ടെ പാ​കി​സ്ഥാ​ൻ ഹാ​ൻ​ഡ്‌​ല​റാ​യ ന​സീ​ർ ഹു​സൈ​നു​മെ​തി​രെ എ​ൻ​ഐ​എ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മേ​ഖ​ല​യി​ലെ ഭീ​ക​ര​വാ​ദ ശൃം​ഖ​ല​ക​ളെ​യും അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്രാ​ദേ​ശി​ക സ​ഹാ​യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ഈ ​റെ​യ്ഡി​ലൂ​ടെ എ​ൻ​ഐ​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക​മാ​യ രേ​ഖ​ക​ളോ തെ​ളി​വു​ക​ളോ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up