Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test On August 27

Middle East and Gulf

കെടിഎംസിസി ടാ​ലെ​ന്റ്റ് ടെ​സ്റ്റ് ഓ​ഗ​സ്റ്റ് 27 ന്

 കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടി​എംസിസി) യു​ടെ 11മ​ത് ടാ​ലെ​ന്റ്റ് ടെ​സ്റ്റ് ഓ​ഗ​സ്റ്റ്  27ന്​ വ്യാ​ഴാ​ഴ്ച സം​ഘ​ടി​പ്പി​ക്കും.

എ​ൻഈസികെ അ​ങ്ക​ണ​ത്തി​ൽ വി​വി​ധ വേ​ദി​ക​ളി​ലാ​യി രാ​വി​ലെ 8 നു ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​ൻഈസികെ​യി​ലും അ​ഹ​മ്മ​ദി സെന്‍റ് പോ​ൾ​സി​ലും ഉ​ൾ​പ്പെ​ട്ട മാ​ർ​ത്തോ​മാ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൺ, പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ളി​ലു​ള്ള 35 സ​ഭ​ക​ളി​ൽ നി​ന്നാ​യി 750 ൽ ​പ​രം മ​ത്സ​രാ​ർ​ഥിക​ൾ മാ​റ്റു​ര​യ്ക്കും.

 സം​ഗീ​തം, സ​മൂ​ഹ​ഗാ​നം, പ്ര​സം​ഗം, ചെ​റു​ക​ഥ, വാ​ദ്യോ​പ​ക​ര​ണം, ഉ​പ​ന്യാ​സം, ക്വി​സ്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. മ​ത്സ​ര ദി​ന​ത്തെ ആ​സ്പ​ദ​മാ​ക്കി വീ​ഡി​യോ ന്യൂ​സ് ബു​ള്ള​റ്റി​ൻ മ​ത്സ​ര​വും ഉ​ണ്ടാ​കും. പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി 3 ഗ്രൂ​പ്പു​ക​ളി​ലാ​കും മ​ത്സ​രം. പ​രി​പാ​ടി ഹാ​ർ​വെ​സ്റ് ടിവി ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

 കെഇസിഎ​ഫ് പ്ര​സി​ഡ​ന്‍റ് റ​വ .അ​രു​ൺ ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് രണ്ടിന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. വി​ശി​ഷ്ട അ​തി​ഥി​ക​ൾ​ക്ക് പു​റ​മെ വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള ആ​ത്മീ​യ നേ​തൃ​ത്വ​വും, സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

 ടാ​ലെ​ന്‍റ് ടെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ജോ​ഷ് മാ​ത്യു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷി​ബു വി. ​സാം, ഷി​ജോ തോ​മ​സ് , റോ​യ് കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ. ഈ. ​സി. കെ ​സെ​ക്ര​ട്ട​റി), സ​ജു വാ​ഴ​യി​ൽ തോ​മ​സ്, കു​രു​വി​ള ചെ​റി​യാ​ൻ (പ്ര​സി​ഡ​ന്‍റ്), ജി​നോ അ​രീ​ക്ക​ൽ (ട്ര​ഷ​റ​ർ), ദീ​പ​ക് ഫി​ലി​പ്പ് തോ​മ​സ്, റെ​ജു ഡാ​നി​യേ​ൽ ജോ​ൺ, കെ​ടിഎംസി​സി ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 അം​ഗ ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Latest News

Corehub Up