Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texas Has Passed A Resolution

America

ടെ​ക്സ​സി​ലെ വാ​ൻ സാ​ൻ​ഡ് കൗ​ണ്ടി ശ​രീ​അ​ത്ത് നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി

വാ​ൻ സാ​ൻ​ഡ് കൗ​ണ്ടി: ടെ​ക്സ​സി​ലെ വാ​ൻ സാ​ൻ​ഡ് കൗ​ണ്ടി ശ​രീ​അ​ത്ത് നി​യ​മ​ത്തി​നെ​തി​രെ എ​തി​ർ​പ്പ് പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം പാ​സാ​ക്കി. ഈ ​നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കു​ന്ന ടെ​ക്സ​സി​ലെ ആ​ദ്യ കൗ​ണ്ടി​യാ​ണ്. കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ​മാ​ർ ബു​ധ​നാ​ഴ്ച​യാ​ണ് ഈ ​പ്ര​മേ​യം ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ​ത്.

കൗ​ണ്ടി​യി​ലെ 80 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​നീ​ക്കം. യു​എ​സ് പ്ര​തി​നി​ധി കീ​ത്ത് സെ​ൽ​ഫിന്‍റെ​ ക​ര​ട് പ്ര​മേ​യ​ത്തി​ൽ നി​ന്നാ​ണ് ഇ​തി​നു​ള്ള പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​ത്.

യു​എ​സ് ഭ​ര​ണ​ഘ​ട​ന​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നി​യ​മ​മെ​ന്നും, അ​തി​ന് അ​തീ​ത​മാ​യ ഒ​രു രാ​ഷ്ട്രീ​യ-​നി​യ​മ സം​വി​ധാ​ന​വും ഇ​വി​ടെ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​ത് അ​മേ​രി​ക്ക​യി​ൽ സ്വ​ത​ന്ത്ര​മാ​യി ആ​രാ​ധ​ന ന​ട​ത്തു​ന്ന മു​സ്ലീം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും, വ്യ​ക്തി​പ​ര​മാ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളെ മാ​നി​ക്കു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

Latest News

Corehub Up