Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TexasElection

America

ടെ​ക്സ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​ർ​ലി വോ​ട്ടിം​ഗ് ഇ​ന്ന് അ​വ​സാ​നി​ക്കും

ടെ​ക്സ​സ്: ടെ​ക്സ​സ് മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ർ​ലി വോ​ട്ടിം​ഗ് വെ​ള്ളി​യാ​ഴ്ച യാ​ണ് അ​വ​സാ​നി​ക്കും. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ന​വം​ബ​ർ മൂ​ന്നി​ന് നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

രാ​വി​ലെ ഏഴ് മു​ത​ൽ രാ​ത്രി ഏഴ് വ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. യുഎ​സ് സെ​ന​റ്റ്, ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ലേ​ക്കാ​ണ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ: വോ​ട്ട് ചെ​യ്യാ​നാ​യി ടെ​ക്സ​സ് ഡ്രൈ​വേ​ഴ്സ് ലൈ​സ​ൻ​സ്, യുഎ​സ് പാ​സ്പോ​ർ​ട്ട്, സൈ​നി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ 100 അ​ടി ചു​റ്റ​ള​വി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കാ​മ​റ​ക​ൾ, ടാ​ബ്‌​ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​രോ​ധ​ന​മു​ണ്ട്.

കൂ​ടാ​തെ സ്ഥാ​നാ​ർ​ഥി​ക​ളെ​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യോ പി​ന്തു​ണ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളോ അ​ട​യാ​ള​ങ്ങ​ളോ ധ​രി​ച്ചെ​ത്താ​ൻ പാ​ടി​ല്ല.

Latest News

Corehub Up