Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThailandFiring

താ​യ്‌​ലാൻഡ് വെടിവെയ്പ്പിൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു; മരിച്ചവരിൽ പ്രതിയായ കൗമാരക്കാരനും

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ന് സ​മീ​പ​മു​ള്ള സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൗ​മാ​ര​ക്കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​യാ​യ 14 വ​യ​സു​കാ​ര​ൻ സ്വ​ന്തം മു​ത്ത​ശ്ശ​നെ​യും മു​ത്ത​ശ്ശി​യെ​യും വ​ധി​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​രും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി സ്വ​യം വെ​ടി​വെ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കോ​ക്കി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള നോ​ന്താ​ബു​രി പ്ര​വി​ശ്യ​യി​ലെ ദെ​ബ്സി​രി​ൻ നോ​ന്താ​ബു​രി സ്കൂ​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്വ​ന്തം മു​ത്ത​ശ്ശ​ന്‍റെ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് കൗ​മാ​ര​ക്കാ​ര​ൻ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. സ്കൂ​ളി​ൽ വെ​ച്ച് പ്ര​തി 26 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യും 34 റൗ​ണ്ട് പ​ക്ക​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യും പോ​ലീ​സു​കാ​ർ സ്ഥി​രീ​ക​രി​ച്ചു.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് 15 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഉ​പ ആ​ഭ്യ​ന്ത​ര മ​ന്ത്രി പൊ​ലാ​പി സു​വ​ൻ​ച​വി അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ക​യും വി​ദ്യാ​ർ​ത്ഥി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. തോ​ക്ക് ഉ​പ​യോ​ഗ​ത്തി​ലു​ള്ള ഇ​ള​വു​ക​ൾ കാ​ര​ണം താ​യ്‌​ല​ൻ​ഡി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up