Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalassery-Valavupara

Kannur

ത​ല​ശേ​രി- വ​ള​വു​പാ​റ കെ​എ​സ്ടി​പി റോഡിൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും അ​മി​ത​വേ​ഗ​ത​യും; അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു

ഇ​രി​ട്ടി: ത​ല​ശേ​രി- വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ന​വീ​ക​രി​ച്ച റോ​ഡി​ൽ സി​ഗ്ന​ൽ ലൈ​റ്റും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഉ​ണ്ടെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​ശ്ര​ദ്ധ​യും അ​മി​ത​വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് കൂ​ട്ടു​പു​ഴ - ഇ​രി​ട്ടി- മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ മാ​ത്രം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും പ​രി​ക്കേ​റ്റ് നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കു​ര​ൻ​മു​ക്കി​ൽ ബൈ​ക്കി​ന് പി​റ​കി​ൽ വാ​ൻ ഇ​ടി​ച്ച്  ഉ​രു​വ​ച്ചാ​ൽ ഇ​ട​പ​ഴ​ശി സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി ഹാ​ജി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ ഉ​ളി​യി​ൽ കു​ന്നി​ൻ കീ​ഴി​ൽ വാ​ഹ​നാ​പ​ട​ക​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും കൂ​ര​ൻ മു​ക്കി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്കും പ​രി​ക്കേ​റ്റു.

റോ​ഡി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത പ്ര​ധാ​ന വി​ല്ല​നാ​യി മാ​റു​ന്നു. വ​ർ​ധി​ച്ചു വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി വേ​ഗ​ത​നി​ർ​ണ​യ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ‍​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും പ​തി​വാ​ണ്. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലാ​യെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. കൊ​ട്ടി​യൂ​ർ ഉ​ത്സ​വം ആ​രം​ഭി​ച്ച​തോ​ടെ റോ​ഡു​ക​ളി​ലെ തി​ര​ക്ക് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Latest News

Corehub Up