തലവടി: യുവജനങ്ങളുടെ കലാ-കായിക കഴിവുകള്‍ക്ക് വേദിയൊരുക്കി തലവടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളമ്മ അധ്യക്ഷത വഹിച്ചു. തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്. സിന്ധു മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ റീത്താമ്മ റെജി, സുജി സന്തോഷ് പഞ്ചായത്ത് അംഗങ്ങളായ സരിത പ്രദീപ്, പ്രകാശ് പനവേലി, ബിനു സുരേഷ്, എം.ജി. കൊച്ചുമോന്, ഗോകുല്‍ ഗോപാലകൃഷ്ണന്, ബി. രമേശ് കുമാര്‍, മണിദാസ് വാസു, അഞ്ജു സന്തോഷ്, അജിത് പിഷാരത്ത്, ശരന്‍ ഗോവിന്ദ്, റെറ്റി ചെറിയാന്, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്. റെജി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുബി ചാക്കോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാ-കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് വൈകിട്ട് മൂന്നിന് തലവടി വെള്ളക്കിണറില്നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര നീരേറ്റുപുറം ശ്രീ ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തില്‍ സമാപിക്കും.തുടര്‍ന്ന് 4.30 ന് നടക്കുന്ന സമാപന സമ്മേളനം റെജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.