Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thaliparam

Kannur

ത​ളി​പ്പ​റ​ന്പ് ബ​സ്‌സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക്‌ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കും: ചെ​യ​ർ​പേ​ഴ്സ​ൺ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ബ​സ്‌സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി കൂ​ടു​ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ പി.​കെ.​ സു​ബൈ​ര്‍. ബ​സ്‌സ്റ്റാ​ൻ​ഡും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ശു​ചി​ത്വ​ത്തോ​ടു കൂ​ടി ന​ട​ത്താ​ൻ ന​ട​ത്തി​പ്പു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്ന് കാ​ണി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ടം തി​രി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഷീ ​ലോ​ഡ്ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലി​ഫ്റ്റ്, സി​സി​ടി​വി, കു​ടി​വെ​ള്ള സം​വി​ധാ​നം എ​ന്നി​വ സ്ഥാ​പി​ക്കും.

രാ​ത്രി​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം ത​ട​യാ​ൻ തെ​രു​വു​വി​ള​ക്കു​ക​ളും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കും. ഹൈ​വേ​യി​ല്‍ എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും കോ​ര്‍​ട്ട് റോ​ഡി​ല്‍ ന​ഗ​ര​സ​ഭ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും ന​ട​പ്പാ​ക്കി വ​രു​ന്ന സൗ​ന്ദ്യ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ ബ​സ്‌സ്റ്റാ​ൻ​ഡി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും പി.​കെ. സു​ബൈ​ർ പ​റ​ഞ്ഞു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ ര​ഞ്ജി​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ന്‍, ‌കെ.​ മു​ഹ​മ്മ​ദ്ബ​ഷീ​ര്‍, പി.​സി.​ ന​സീ​ര്‍, പി.​ റ​ജി​ല, കൗ​ണ്‍​സി​ല​ര്‍ കെ.​വി.​ മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​രും ചെ​യ​ര്‍​പേ​ഴ്‌​സ​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up