Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thaliparam Bus Shelter

Kannur

ത​ളി​പ്പ​റ​ന്പ് ബ​സ് ഷെ​ൽ​ട്ട​റി​ൽ നി​ന്ന് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്നു. പ​ന്നി​യൂ​രി​ലെ ക​ർ​ഷ​ക​നാ​യ കെ.​കെ. ജ​ലീ​ലി​ന്‍റെ (56) ബാ​ഗാ​ണ് ക​വ​ർ​ന്ന​ത്.

ഹൈ​വേ ബ​സ് ഷെ​ൽ​ട്ട​റി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജ​ലീ​ലി​ന്‍റെ ഉ​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യതാ​യി​രു​ന്നു ഭാ​ര്യ​യും മ​ക​നു​മ​ട​ങ്ങി​യ കു​ടുംബം.

ബ​സ് ഷെ​ൽ​ട്ട​റി​ലെ ഇ​രി​പ്പി​ട​ത്തി​ലാ​ണ് 12,000 രൂ​പ​യും വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ൽ​ഫോ​ണും അ​ട​ങ്ങി​യ ബാ​ഗ് സൂ​ക്ഷി​ച്ച​ത്. ഇ​തി​നി​ടെ എ​തി​ർ​വ​ശ​ത്ത് നി​ന്നെ​ത്തി​യ ആ​ൾ ബാ​ഗ് മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

ഇ​രു​ട്ടാ​യ​തി​നാ​ൽ ആ​ളെ ക​ണ്ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ജ​ലീ​ലി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up