Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thames

ല​ണ്ട​നി​ലെ തേം​സ് ന​ദി​ക്ക​ര​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 'ഗം​ഗാ ആ​ര​തി' സം​ഘ​ടി​പ്പി​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ല​ണ്ട​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തേം​സ് ന​ദി​ക്ക​ര​യി​ൽ ആ​ദ്യ​മാ​യി  'ഗം​ഗാ ആ​ര​തി' ന​ട​ന്നു. ചി​ന്മ​യ മി​ഷ​ൻ യു​കെ​യു​ടെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഫെ​സ്റ്റി​വ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്.  ഗ്രീ​ൻ​വി​ച്ചി​ലെ ഓ​ൾ​ഡ് റോ​യ​ൽ നേ​വ​ൽ കോ​ളേ​ജി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​കൃ​തി​യോ​ടും ജീ​വ​ന്‍റെ ഉ​റ​വ​യാ​യ ന​ദി​ക​ളോ​ടു​മു​ള്ള ന​ന്ദി​യും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് 'ഗം​ഗാ ആ​ര​തി ഓ​ൺ ദ ​തേം​സ്: എ ​സെ​റി​മ​ണി ഓ​ഫ് ലൈ​റ്റ്' എ​ന്ന പേ​രി​ൽ ഈ ​ച​ട​ങ്ങ് ന​ട​ത്തി​യ​ത്. തേം​സ് ന​ദി​യു​ടെ തീ​ര​ത്ത് ക​ര​യി​ൽ മാ​ത്ര​മാ​ണ് പൂ​ജ​ക​ളും ആ​ര​തി​യും ന​ട​ന്ന​ത്. പൂ​ജാ ദ്ര​വ്യ​ങ്ങ​ളോ വി​ള​ക്കു​ക​ളോ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്തി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്തി.

Latest News

Corehub Up