കോട്ടയം: ജി. അരവിന്ദന്റെ സ്മരണാര്‍ഥം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 13, 14, 15 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഹ്രസ്വചിത്രങ്ങളുടെ എന്‍ട്രികള്‍ ക്ഷണിച്ചുള്ള പോസ്റ്റര്‍ പ്രകാശനം നടന് വിജയരാഘവന് നിര്‍വഹിച്ചു.
ഇത്തവണ ഡോക്യുമെന്ററികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജനുവരി 10 വരെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നത്. 40 മിനിറ്റോ അതില്‍ താഴെയോ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
പൊതു വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ശില്പവും കാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയും ശില്പവും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഡോകുമെന്ററിക്ക് 50,000 രൂപ കാഷ് അവാര്‍ഡ് നല്‍കും.
ചിത്രങ്ങള്‍ https:// filmfreeway. com/Aravindam എന്ന വെബ്സൈറ്റ് വഴി നവംബര്‍ പത്തു മുതല്‍ ജനുവരി 10 വരെ അപ്ലോഡ് ചെയ്യാം. +91 70128 64173 എന്ന നമ്പരിൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമാണ്.