Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thangamani School

Idukki

ത​ങ്ക​മ​ണി സ്കൂ​ളി​ൽ എ​ഴു​ത്ത​ര​ങ്ങ് പ​ദ്ധ​തി

ചെ​റു​തോ​ണി: ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഴു​ത്ത​ര​ങ്ങ് പ​ദ്ധ​തി​യു​ടെ ര​ണ്ടാ​മ​ത്തെ സെ​മി​നാ​ർ ന​ട​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എ​സ്. മ​ധു സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ മ​ധു കെ. ​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക എ​ഴു​ത്തു​കാ​രെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ഴു​ത്ത​ര​ങ്ങ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 20 കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​ർ​ക്ക് ജി​ല്ല​യി​ലെ 20 എ​ഴു​ത്തു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തും. ആ ​എ​ഴു​ത്തു​കാ​രു​മാ​യി നേ​രി​ട്ട് കു​ട്ടി​ക​ൾ​ക്ക് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും.

20 കു​ട്ടി​ക​ളെ മാ​തൃ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി വ​രു​ന്ന വ​ർ​ഷം മു​ത​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളി​ലേ​ക്കും ഈ ​കു​ട്ടി​ക​ൾ വ​ഴി എ​ത്തി​ക്കും. മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, കെ.​ജെ. ജോ​ബി​മോ​ൾ എ​ന്നി​വ​ർ പ​ദ്ധ​തി​ക്ക് നേതൃ​ത്വം ന​ൽ​കി.

Latest News

Corehub Up