Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharam

മാ​​ര്‍​ച്ചി​​ലെ താ​​രം സ​​ഞ്ജു

ദു​​ബാ​​യ്: മാ​​ര്‍​ച്ചി​​ലെ ഐ​​സി​​സി പു​​രു​​ഷ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മ​​ന്താ​​യി ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

2026 ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍ അ​​ട​​ക്കം മൂ​​ന്നു നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച മി​​ക​​വി​​നാ​​ണ് ഈ ​​അം​​ഗീ​​കാ​​രം.

ലോ​​ക​​ക​​പ്പി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു പു​​റ​​ത്താ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റും സ​​ഞ്ജു​​വാ​​യി​​രു​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ അ​​മേ​​ലി​​യ കെ​​ര്‍ ആ​​ണ് മാ​​ര്‍​ച്ചി​​ലെ മി​​ക​​ച്ച വ​​നി​​താ താ​​രം.

Latest News

Corehub Up