Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The 150-year-old Traditional

Palakkad

നൂ​റ്റ​ന്പ​തുവ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള രാ​മ​ശേരി ഇ​ഡ​ലി​ക്കു ഭൗ​മസൂ​ചി​ക​ാപ​ദ​വി ല​ഭ്യ​മാ​ക്ക​ണം

രാ​മ​ശേ​രി: നൂ​റ്റ​ന്പ​ത് വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള രാ​മ​ശേ​രി ഇ​ഡ​ലി​ക്ക് ഭൗ​മസൂ​ചി​കപ​ദ​വി ല​ഭ്യ​മാ​ക്കി ഈ ​പൈ​തൃ​ക ഉ​ത്പ​ന്ന​ത്തെ​യും അ​തു​ണ്ടാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളെ​യും അ​ന്തസോ​ടെ നി​ല​നി​ർ​ത്താ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്ന് രാ​മ​ശേ​രി ഇ​ഡ​ലി സം​രം​ഭ​ക​രു​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​മ​ശേ​രി ഇ​ഡ​ലി​യു​ടെ സ്വാ​ദ​റി​യാ​ൻ നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദസ​ഞ്ചാ​രി​ക​ളും ഭ​ക്ഷ​ണ​പ്രി​യ​രും രാ​മ​ശേ​രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ര​യും പ്രാ​ധാ​ന്യ​മേ​റി​യ രാ​മ​ശേ​രി ഇ​ഡ​ലി ത​യ്യാ​റാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന 9 കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

150 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന സം​രം​ഭ​മാ​യി​ട്ട് കൂ​ടി സ​ർ​ക്കാ​രി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ല്ല നി​ല​യി​ൽ വി​ക​സി​പ്പി​ക്കാ​നോ വി​പ​ണി ക​ണ്ടെ​ത്താ​നോ നാ​ളി​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​ലും വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ലും ഉൗ​ന്നി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കു​ടും​ബ​ശ്രീ മി​ഷ​നും പ​ഞ്ചാ​യ​ത്തീ​രാ​ജ് സ്ഥാ​പ​ന​ങ്ങ​ളും ഇ​തു​വ​രെ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് സം​രം​ഭ​ക​ർ പ​റ​ഞ്ഞു.

രാ​മ​ശേ​രി ഇ​ഡ​ലി​യു​ടെ ത​നി​മ​യും സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും നി​ല​നി​ർ​ത്തി ഗു​ണ​മേന്മയോ​ടെ ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ട്ടു​ക, ആ​ധു​നി​ക വി​പ​ണ​ന സം​വി​ധാ​നം ഒ​രു​ക്കി മാ​ന്യ​മാ​യ വ​രു​മാ​നം സം​രം​ഭ​ക​ർ​ക്ക് ഉ​റ​പ്പാ​ക്കു​ക, വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും സാ​ന്പ​ത്തി​ക പി​ന്തു​ണ​യും ന​ൽ​കി മി​ക​ച്ച സം​രം​ഭ​ക​രാ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്.

രാ​മശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​രം​ഭ​ക​രു​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണ യോ​ഗ​ത്തി​ൽ ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേ​രി ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.

സ​ഹ​ജീ​വ​നം ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഗി​രീ​ഷ് ക​ടു​ന്തു​രു​ത്തി, സ​ർ​വോ​ദ​യ കേ​ന്ദ്രം ജോ. ​ഡ​യ​റ​ക്ട​ർ ഉ​ണ്ണി​ക്കു​ട്ട​ൻ മ​ട​ച്ചി​പ്പാ​ടം, ഗാ​ന്ധി ആ​ശ്ര​മം സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പ് അം​ഗം ആ​ർ. രാ​മ​ദാ​സ്, കു​ടും​ബ​ശ്രീ മി​ഷ​ൻ മെ​ന്‍റ​ർ പി. ​അ​ശ്വ​തി, സി. ​മു​രു​കേ​ശ​ൻ, കെ.​ടി. രാ​ജേ​ശ്വ​രി, വി​ജ​യ​കു​മാ​രി മു​ത്തു​കു​മാ​ർ, എ​ൽ. സ്മി​ത, വി. ​ജാ​ന​കി, കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up