തിരുവനന്തപുരം: പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് ഇന്നു കൊടിയേറും. ഇന്നു വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവക വികാരി ഫാ.ഷാജു വില്യം തിരുനാള്‍ കൊടിയേറ്റും. നാളെ രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധനയും ആറിന് ദിവ്യബലിയും. രാവിലെ 11ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് നാലിന് ഇറ്റാലിയനിലുള്ള ദിവ്യബലി. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് എമിരറ്റസ് ഡോ.വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികനായിരിക്കും. രാത്രി എട്ടിന് ദിവ്യബലി. തുടര്‍ന്ന് ഫാ.റോസ് ബാബു വചനപ്രഘോഷണം നടത്തും.
ഇന്നു മുതല്‍ 22 വരെ ഗതാഗത നിയന്ത്രണം
വലിയതുറ: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷണം ഉണ്ടായിരിക്കുന്നതിനാല്‍ ശംഖുംമുഖം-കണ്ണാന്തുറ-കൊച്ചുവേളി റോഡില്‍ ഇന്നു മുതല്‍ 22 വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ശംഖുംമുഖം-കൊച്ചുവേളി റോഡിലും വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് റോഡ് , ബാലനഗര്‍ റോഡ് , വെട്ടുകാട് എല്‍.പി. സ്കൂള്‍ റോഡ് എന്നീ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുളളതല്ല. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 0471-2558731 , 9497990005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കെ.എസ്.അഞ്ജു ഉത്തരവിറക്കി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധികളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ല.്