Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Kids And The Collector

Kozhikode

ക​ള​ക്‌ടറെ അ​ടു​ത്ത​റി​ഞ്ഞ് കു​ട്ടി​ക​ൾ; സൗ​ഹൃ​ദ​സം​വാ​ദ​മാ​യി "കു​ട്ട്യോ​ളും ക​ള​ക്‌ടറും'

കോ​ഴി​ക്കോ​ട്: ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ച് കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി ക​ളി​ച്ചും ചി​രി​ച്ചും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി.

ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന "കു​ട്ട്യോ​ളും ക​ള​ക്ട​റും' സൗ​ഹൃ​ദ സം​വാ​ദ​പ​രി​പാ​ടി​യു​ടെ ഏ​ഴാം പ​തി​പ്പി​ലാ​ണ് എ​ളേ​റ്റി​ൽ ജി​എം​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ള​ക്ട​ർ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ളും ഏ​ഴ് അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​നാ​യി ചേം​ബ​റി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച ക​ള​ക്ട​ർ അ​വ​രി​ലൊ​രാ​ളാ​യി മാ​റി വി​വി​ധ ക​ളി​ക​ളി​ലും പ​ങ്കു​ചേ​ർ​ന്നു. ഇ​തോ​ടെ പ​തി​വ് ഗൗ​ര​വം നി​റ​ഞ്ഞ ക​ള​ക്ട​റു​ടെ ചേം​ബ​ർ ക​ളി​ചി​രി​ക​ളാ​ൽ സ​ജീ​വ​മാ​യി.
ദി ​ലി​സ്റ്റ്, ഹ്യൂ​മ​ൻ ഷേ​പ്സ്, വി​സ്പ​ർ റി​ലേ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച ക​ള​ക്ട​ർ അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മ​ന​സി​ലാ​കു​ന്ന ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി.

"കു​ട്ട്യോ​ളും ക​ള​ക്ട​റും' എ​ന്ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്തെ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യ ക​ള​ക്ട​ർ, ഈ ​കൂ​ടി​ക്കാ​ഴ്ച ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റു​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

പ​ഠ​ന​കാ​ല​ത്തെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ക​ള​ക്ട​റാ​കാ​ൻ എ​ന്തൊ​ക്കെ പ​ഠി​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സം​വാ​ദ​ത്തി​ൽ ക​ട​ന്നു​വ​ന്നു. പ​ഠി​ച്ച് ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നൊ​പ്പം ചു​റ്റു​മു​ള്ള​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. "പ​ഠി​ച്ച് പ​ഠി​ച്ച് ന​ല്ല മ​നു​ഷ്യ​രാ​വു​ക' എ​ന്ന സ​ന്ദേ​ശ​വും അ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​വി. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ സി.​കെ. അ​ബ്ദു​ൽ അ​മീ​ർ, കെ.​എം. അ​രു​ൺ​ജി​ത്, സ​വി​ത പി. ​മോ​ഹ​ൻ, ടി.​പി. സി​ജി​ല, ഇ. ​ഷീ​ല, കെ.​ജി. പ്ര​ജി​ഷ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up