Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Case That Led To The Muttil Tree Cutting

അനധികൃത ഈട്ടിമുറി: ഒരാഴ്ചയ്ക്കകം പിഴയീടാക്കാന്‍ കളക്ടറുടെ നിര്‍ദേശം

ക​ല്‍​പ്പ​റ്റ: അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി കേ​സി​ൽ ഒ​രാ​ഴ്ച​യ്ക്ക​കം പി​ഴ​യീ​ടാ​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. വ​യ​നാ​ട്ടി​ലെ തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ന​ത്തം​കു​നി​യി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 29ല്‍ 591/1 ​സ​ര്‍​വേ ന​മ്പ​റി​ല​ല്‍​പ്പെ​ട്ട 0.1821 ഹെ​ക്ട​ര്‍ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ല്‍​നി​ന്ന് അ​ന​ധി​തൃ​ത​മാ​യി ഈ​ട്ടി മു​റി​ച്ചെ​ന്നാ​ണ് കേ​സ്.

കേ​ര​ള ലാ​ന്‍​ഡ് ക​ണ്‍​സ​ര്‍​വ​ന്‍​സി(​കെ​എ​ല്‍​സി) നി​യ​മ​പ്ര​കാ​രം ചു​മ​ത്തി​യ 37,27,416 രൂ​പ പി​ഴ ഭൂ​വു​ട​മ​യി​ല്‍​നി​ന്നു ഒ​രാ​ഴ്ച​യ്ക്ക​കം ഈ​ടാ​ക്കാ​ന്‍ വൈ​ത്തി​രി ത​ഹ​ദി​ല്‍​ദാ​ര്‍​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ർ. മേ​ഘ​ശ്രീ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മേ​പ്പാ​ടി കോ​ട്ട​പ്പി​ടി​യി​ലെ പോ​ത്തം​മ്പാ​ടം മു​ര​ളീ​ധ​ര​ന്‍ അ​ഡ്വ.​പി.​ടി. രാ​ജേ​ഷ് മു​ഖേ​ന അ​യ​ച്ച വ​ക്കീ​ല്‍ നോ​ട്ടീ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി.

15 ദി​വ​സ​ത്തി​ന​കം പി​ഴ ഈ​ടാ​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ര​ളീ​ധ​ര​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട സാ​ഹ്യ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ചെ​ല​വു​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ വ്യ​ക്തി​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നു വ​ക്കീ​ല്‍ നോ​ട്ടീ​സി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഭൂ​വു​ട​മ കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി കാ​ര​ക്കാ​ട് അ​രീ​ക്ക​ര സു​ഹ​റ​യ്ക്കു ചു​മ​ത്തി​യ പി​ഴ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കു​ന്ന​തി​ലാ​ണ് റ​വ​ന്യു അ​ധി​കൃ​ത​ര്‍ വീ​ഴ്ച വ​രു​ത്തി​യ​ത്. സു​ഹ​റ​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ല്‍​നി​ന്നു 2020 ഡി​സം​ബ​റി​ലാ​ണ് 500 ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഈ​ട്ടി നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ച​ത്.

മു​ട്ടി​ല്‍ മ​രം​മു​റി​യി​ലേ​ക്കു ന​യി​ച്ച കേ​സ്

റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ഈ​ട്ടി മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണ് സു​ഹ​റ​യ്‌​ക്കെ​തി​രാ​യ കേ​സ്. ന​ത്തം​കു​നി​യി​ലെ അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി പു​റ​ത്തു​വ​ന്ന​ത്

ന​ത്തം​കു​നി​യി​ലെ മ​രം മു​റി​യെ​ക്കു​റി​ച്ച വി​വ​രം ല​ഭി​ച്ച തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ 2020 ഡി​സം​ബ​ര്‍ 31ന് ​സ്ഥ​ല​ത്തെ​ത്തി പ്ര​വൃ​ത്തി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സു​ഹ​റ​യു​ടെ ഭ​ര്‍​ത്താ​വ് ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​രം​മു​റി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 2021ജ​നു​വ​രി 11നാ​ണ് കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ഭൂ​വു​ട​യ്മ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ജ​നു​വ​രി 17ന് ​ത​ടി​ക​ള്‍ റ​വ​ന്യു അ​ധി​കാ​രി​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ത്തി​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ഒ​ആ​ര്‍ 3/2021 ന​മ്പ​റാ​യി വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് മേ​പ്പാ​ടി പോ​ലീ​സ് 296/2021 ന​മ്പ​റാ​യി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​റി​ച്ച ഈ​ട്ടി​ക്ക് വ​നം വ​കു​പ്പ് 12,42,472 രൂ​പ വി​ല ക​ണ​ക്കാ​ക്കി​യി​രു​ന്നു. കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ഇ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​ണ് പി​ഴ നി​ശ്ച​യി​ച്ച​ത്.

റ​വ​ന്യു പ​ട്ട​യ ഭൂ​മി​യി​ലെ വൃ​ക്ഷ​വി​ല അ​ട​ച്ച​തും സ്വ​യം കി​ളി​ര്‍​ത്ത​തും ന​ട്ടു​വ​ള​ര്‍​ത്തി​യ​തു​മാ​യ മ​ര​ങ്ങ​ളി​ല്‍ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള​വ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​നു കൈ​വ​ശ​ക്കാ​രെ അ​നു​വ​ദി​ച്ച് റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി 2020 ഒ​ക്ടോ​ബ​ര്‍ 24നു ​ഉ​ത്ത​ര​വാ​യി​രു​ന്നു.

ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​മ​തി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മ​രം മു​റി​ച്ച​തെ​ന്നും ബോ​ധ​പൂ​ര്‍​വം സ​ര്‍​ക്കാ​രി​ന് ന​ഷ്ടം വ​രു​ത്തി​യ​ത​ല്ലെ​ന്നും കെ​എ​ല്‍​സി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും ഭൂ​വു​ട​മ 2021 ജൂ​ണ്‍ 29ന് ​വൈ​ത്തി​രി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

2020 ഒ​ക്ടോ​ബ​ര്‍ 24ലെ ​ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് വ​യ​നാ​ട്ടി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ല്‍ അ​ന​ധി​കൃ​ത ഈ​ട്ടി, തേ​ക്ക് മു​റി ന​ട​ന്ന​ത്. 1964ലെ ​കേ​ര​ള ഭൂ​പ​തി​വ് ച​ട്ട​മ​നു​സ​രി​ച്ച് കൈ​വ​ശ​ക്കാ​ര്‍​ക്കു പ​ട്ട​യം ല​ഭി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ് റ​വ​ന്യു പ​ട്ട​യ ഭൂ​മി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രും ചെ​റു​കി​ട ക​ര്‍​ഷ​ക​രു​മ​ട​ക്കം 65 പേ​രു​ടെ പ​ട്ട​യ ഭൂ​മി​ക​ളി​ലാ​ണ് ഈ​ട്ടി​മു​റി ന​ട​ന്ന​ത്. ആ​കെ 104 കു​റ്റി ഈ​ട്ടി​യാ​ണ് മു​റി​ച്ച​ത്. ഈ ​മ​ര​ങ്ങ​ളി​ല്‍ കു​റെ എ​ണ്ണ​ത്തി​നു 300 മു​ത​ല്‍ 500ല്‍ ​അ​ധി​കം വ​രെ വ​ര്‍​ഷം പ​ഴ​ക്ക​മാ​ണ് തൃ​ശൂ​ര്‍ പീ​ച്ചി​യി​ലെ വ​നം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Latest News

Corehub Up