Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Cause Of Death

മരണകാരണം ഭക്ഷണവും വെള്ളവും ലഭിക്കാതെയുള്ള പട്ടിണി!

2026 മാ​ർ​ച്ച് 11നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. പ​ർ​ദി​വാ​ല​യും ജ​സ്റ്റീ​സ് കെ.​വി. വി​ശ്വ​നാ​ഥ​നു​മ​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബ​ഞ്ച് ഹ​രീ​ഷ് റാ​ണ എ​ന്ന 31 വ​യ​സു​ള്ള ഗാ​സി​യാ​ബാ​ദു​കാ​ര​ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന​ത് നി​ർ​ത്തി പ​രോ​ക്ഷ​മാ​യ ദ​യാ​വ​ധം (Passive euthanasia) ന​ട​ത്താ​മെ​ന്ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​ർ​ച്ച് 24ന് ​ഡ​ൽ​ഹി​യി​ലു​ള്ള എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഹ​രീ​ഷ് റാ​ണ​യു​ടെ ദ​യാ​വ​ധം ന​ട​പ്പാ​ക്ക​പ്പെ​ട്ടു.

2013ൽ ​പ​ത്തൊ​മ്പ​താം വ​യ​സി​ൽ ച​ണ്ഡി​ഗ​ഡി​ലെ പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് ഹ​രീ​ഷ് റാ​ണ ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാ​മ​ത്തെ നി​ല​യി​ൽ​നി​ന്ന് താ​ഴെ ​വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കു​പ​റ്റി പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന് കോ​മാ അ​വ​സ്ഥ​യി​ൽ കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും സ്വീ​ക​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​യ​ത്.

ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് 2024ൽ ​ഹ​രീ​ഷ് റാ​ണ​യു​ടെ പി​താ​വ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. 2026ൽ ​ഹ​രീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. 13 വ​ർ​ഷ​ത്തെ രോ​ഗാ​വ​സ്ഥ​യ്ക്കു​ശേ​ഷം ഒ​രു ചി​കി​ത്സ​കൊ​ണ്ടും ഹ​രീ​ഷി​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ര​ണ്ട് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞ് സു​പ്രീം​കോ​ട​തി ദ​യാ​വ​ധം ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചു.

യ​ഥാ​ർ​ഥ​ത്തി​ൽ 2018ൽ​ത​ന്നെ Common Cause Vs. Union of India എ​ന്ന കേ​സി​ന്‍റെ വി​ധി​യി​ൽ അ​ന്ത​സോ​ടെ മ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​നാ​ ബെ​ഞ്ച് ഇ​ന്ത്യ​യി​ൽ പ​രോ​ക്ഷ ദ​യാ​വ​ധം അ​നു​വ​ദി​ച്ച​താ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ പ​രോ​ക്ഷ ദ​യാ​വ​ധം ആ​ദ്യ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് ഹ​രീ​ഷ് റാ​ണ​യു​ടെ വി​ധി​യി​ലൂടെ​യാ​ണ്.

കോ​ട​തി​യു​ടെ ആ​ദ്യനി​രീ​ക്ഷ​ണം 13 വ​ർ​ഷ​മാ​യി ഹ​രീ​ഷ് റാ​ണ​യു​ടെ രോ​ഗാ​വ​സ്ഥ​യ്ക്ക് യാ​തൊ​രു ഭേ​ദ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​നി​യൊ​രി​ക്ക​ലും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത രീ​തി​യി​ൽ അ​ദ്ദേ​ഹം കോ​മാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നു​മു​ള്ള ര​ണ്ടു മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും രോ​ഗി​ക്കു ന​ൽ​കു​ന്ന​ത് ഒ​രു അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ (Basic care) ഭാ​ഗ​മ​ല്ലെ​ന്നും അ​തൊ​രു മെ​ഡി​ക്ക​ൽ ചി​കി​ത്സ​യാ​ണെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ അ​ടു​ത്ത നി​രീ​ക്ഷ​ണം.

ഇ​വ​യി​ലൂ​ന്നി​യാ​ണ് മെ​ഡി​ക്ക​ൽ ചി​കി​ത്സ​കൊ​ണ്ട് രോ​ഗി​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന ചി​കി​ത്സാ​നി​യ​മം ഇ​വി​ടെ ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. മൂ​ന്നാ​മ​താ​യി, കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും കൊ​ടു​ക്കു​ന്ന​തു തു​ട​ർ​ന്നു​കൊ​ണ്ട് രോ​ഗി ജീ​വി​ക്കു​ന്ന​തി​ൽ വ​ലി​യ പ്ര​യോ​ജ​ന​മി​ല്ലെ​ന്നും, ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത ജീ​വി​ത​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ന്നും ജീ​വ​നു​ള്ള ഒ​രു ശ​രീ​രം മാ​ത്ര​മാ​യി തു​ട​രു​ന്ന​തി​നേ​ക്കാ​ൾ രോ​ഗി​ക്ക് ന​ല്ല​ത് മ​ര​ണ​മാ​ണെ​ന്നു​മു​ള്ള ഹ​രീ​ഷ് റാ​ണ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ​യും ന്യാ​യ​ങ്ങ​ൾ കോ​ട​തി​യും സ്വീ​ക​രി​ച്ചു. നാ​ലാ​മ​താ​യി, ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21ൽ ​പ​റ​യു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് അ​ന്ത​സോ​ടെ മ​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മെ​ന്നു കോ​ട​തി വ്യാ​ഖ്യാ​നി​ച്ചു.

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ​കൊ​ണ്ട് വ​ലി​യ പ്ര​യോ​ജ​ന​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ (Palliative Care Centres) ധാ​രാ​ള​മുണ്ട്. ​പ​ല​പ്പോ​ഴും ഏ​താ​ണ് സാ​ധാ​ര​ണ ചി​കി​ത്സ, ഏ​താ​ണ് അ​സാ​ധാ​ര​ണ​വും അ​നാ​വ​ശ്യ​വു​മാ​യ ചി​കി​ത്സ, ഏ​താ​ണ് അ​ടി​സ്ഥാ​ന പ​രി​ച​ര​ണം എ​ന്നൊ​ക്കെ തി​രി​ച്ച​റി​യാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ ഇ​ട​പെ​ട​ലും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ വി​ര​ള​മ​ല്ല.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ടെ ന​ടു​വി​ലേ​ക്കാ​ണു പു​തി​യ കോ​ട​തി​വി​ധി വ​ന്നു പ​തി​ക്കു​ന്ന​ത്. പു​തി​യ കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ൻ ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ അ​ർ​ഥ​മി​ല്ലാ​ത്ത​തും അ​ന്ത​സി​ല്ലാ​ത്ത​തു​മാ​ണ് എ​ന്ന ധാ​ര​ണ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ത്യാ​ഗ​പൂ​ർ​വം കി​ട​പ്പു​രോ​ഗി​ക​ളെ​യും മ​ര​ണാ​സ​ന്ന​രെ​യും സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​രെ​യും ശു​ശ്രൂ​ഷി​ച്ചി​രു​ന്ന സം​സ്‌​കാ​ര​ത്തി​ൽ​നി​ന്ന് "ദ​യാ​പൂ​ർ​വം' അ​വ​രെ​യെ​ല്ലാം വ​ധി​ക്കാ​നു​ള്ള "പ​രി​ഷ്കൃ​ത' പാ​ശ്ചാ​ത്യ ചു​വ​യു​ള്ള സം​സ്കാ​ര​മാ​ണ് പ​രോ​ക്ഷ​മാ​യ ദ​യാ​വ​ധം അ​നു​വ​ദി​ക്കു​ന്ന കോ​ട​തി​വി​ധി​യി​ലൂ​ടെ ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.


ലോ​ക​മെ​മ്പാ​ടും വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്ത് അ​ടു​ത്ത​കാ​ലം​ വ​രെ അ​ടി​സ്ഥാ​ന പ​രി​ച​ര​ണത്തി​ന്‍റെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​യാ​ണ് രോ​ഗി​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം, ശു​ചി​ത്വം, ന​ഴ്‌​സിം​ഗ് പ​രി​ച​ര​ണം മു​ത​ലാ​യ​വ ന​ൽ​കു​ന്ന​ത്. അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​യാ​ൽ ഭ​ക്ഷ​ണ​വും ജ​ല​വും ന​ൽ​കു​ന്ന​ത് കൃ​ത്രി​മ​മാ​യി​ട്ടാ​ണെ​ങ്കി​ലും അ​തൊ​രി​ക്ക​ലും ചി​കി​ത്സ​യ​ല്ല, മ​റി​ച്ച് ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​ണ്, അ​ത് ഒ​രി​ക്ക​ലും നി​ഷേ​ധി​ക്കാ​നാ​വി​ല്ല എ​ന്ന​താ​യി​രു​ന്നു പൊ​തു​വേ​യു​ള്ള കാ​ഴ്‌​ച​പ്പാ​ട്. ഇ​തി​നു​വേ​ണ്ടി ഏ​റ്റ​വും ശ​ക്ത​മാ​യി വാ​ദി​ച്ച​ത് 2004ൽ ​വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ്.

ഭ​ക്ഷ​ണ​വും ജ​ല​വും ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ത്യാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും കൃ​ത്രി​മ​മാ​യി​ട്ടാ​ണെ​ങ്കി​ലും അ​തൊ​രു മെ​ഡി​ക്ക​ൽ ആ​ക്‌​ട് അ​ല്ല, മ​റി​ച്ച് സാ​ധാ​ര​ണ​വും ആ​നു​പാ​തി​ക​വു​മാ​യ പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ പ​ഠി​പ്പി​ച്ചു. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ന് ഭ​ക്ഷ​ണം സ്വാം​ശീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ലോ അ​ണു​ബാ​ധ​മൂ​ല​മോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ലോ രോ​ഗി​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​കാ​വു​ന്ന അ​വ​സ​ര​ത്തി​ലോ മാ​ത്ര​മാ​ണ് കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​വു​ന്ന​ത് (John Paul II 2004; ഡി​ഡി​എ​ഫ് 2007).


എ​ന്നാ​ൽ, ഇ​ന്ന് ദ​യാ​വ​ധം നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ച്ച ചി​ല രാ​ജ്യ​ങ്ങ​ളി​ൽ കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന പ്ര​ക്രി​യ​യി​ൽ ഡോ​ക്‌​ട​റു​ടെ ചി​കി​ത്സാ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​തൊ​രു അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​മ​ല്ല, മ​റി​ച്ച് വൈ​ദ്യ​ചി​കി​ത്സ​യാ​ണെ​ന്നു സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം ഇ​ത്ത​രം രോ​ഗി​ക​ളി​ൽ ഈ ​ചി​കി​ത്സ നി​ഷേ​ധി​ച്ച് പ​രോ​ക്ഷ​മാ​യ ദ​യാ​വ​ധം ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ്. പ​രോ​ക്ഷ​മാ​യ ദ​യാ​വ​ധം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി​യി​ലും -​ ഹ​രീ​ഷ് റാ​ണ​യു​ടെ ദ​യാ​വ​ധം ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ൻ​പ്-സു​പ്രീം​കോ​ട​തി പ്ര​ഖ്യാ​പി​ച്ച​ത് കൃ​ത്രി​മ​മാ​യി ഭ​ക്ഷ​ണ​വും ജ​ല​വും ന​ൽ​കു​ന്ന​ത് അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​മ​ല്ല അ​തൊ​രു അ​സാ​ധാ​ര​ണ​വും ആ​നു​പാ​തി​ക​മ​ല്ലാ​ത്ത​തു​മാ​യ ചി​കി​ത്സ​യാ​ണെ​ന്നും അ​തു​കൊ​ണ്ട് ആ ​ചി​കി​ത്സ ഒ​ഴി​വാ​ക്കി ദ​യാ​വ​ധം ന​ട​ത്ത​ണം എ​ന്നു​മാ​ണ്.

മ​ര​ണം ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത യാ​ഥാ​ർ​ഥ്യ​മാ​ണ്. രോ​ഗി​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​മു​ള്ള​തും ന്യാ​യ​മാ​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തും ചി​കി​ത്സ​യു​ടെ ല​ക്ഷ്യം സാ​ധി​ക്കു​ന്ന​തും അ​ധി​ക​ഭാ​ര​മാ​കാ​ത്ത​തു​മാ​യ സാ​ധാ​ര​ണ​വും ആ​നു​പാ​തി​ക​വു​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ മാ​ത്ര​മേ ന​മു​ക്കു ധാ​ർ​മി​ക​മാ​യ ബാ​ധ്യ​ത​യു​ള്ളൂ. അ​തേ​സ​മ​യം, പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​തും ന്യാ​യ​മാ​യ പ്ര​തീ​ക്ഷ ന​ൽ​കാ​ത്ത​തും അ​ധി​ക​ഭാ​രം വ​രു​ത്തു​ന്ന​തും അ​സാ​ധാ​ര​ണ​വും ആ​നു​പാ​തി​ക​മ​ല്ലാ​ത്ത​തു​മാ​യ ചി​കി​ത്സ ന​ൽ​കാ​നോ സ്വീ​ക​രി​ക്കാ​നോ ധാ​ർ​മി​ക​മാ​യി യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ല. അ​സാ​ധാ​ര​ണ ചി​കി​ത്സ ഒ​ഴി​വാ​ക്കു​ന്ന​ത് ദ​യാ​വ​ധ​മ​ല്ല, യാ​ഥാ​ർ​ഥ്യ​ബോ​ധ​മാ​ണ്. ദ​യാ​വ​ധ​മെ​ന്നാ​ൽ ക​ഷ്‌​ട​പ്പാ​ടും വേ​ദ​ന​യും ഒ​ഴി​വാ​ക്കാ​ൻ മ​രി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ​മാ​ത്രം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യോ ഉ​പേ​ക്ഷ​യോ ആ​ണ്.

അ​സാ​ധാ​ര​ണ ചി​കി​ത്സ ഒ​ഴി​വാ​ക്കു​ന്ന​ത് മ​രി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​്യത്തോ​ടെ​യ​ല്ല, ആ ​ചി​കി​ത്സ​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്ന തി​രി​ച്ച​റി​വു​കൊ​ണ്ടാ​ണ്. ഹ​രീ​ഷ് റാ​ണ​യു​ടെ കേ​സി​ൽ ഹ​രീ​ഷ് റാ​ണ മ​രി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​മാ​യ ഭ​ക്ഷ​ണ​വും ജ​ല​വും ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത് നി​ർ​ത്തി​യ​തി​നാ​ലാ​ണ്, അ​ത് ഉ​പേ​ക്ഷ​യാ​ലു​ള്ള അ​ല്ലെ​ങ്കി​ൽ പ​രോ​ക്ഷ​മാ​യ ദ​യാ​വ​ധ​മാ​വു​ന്ന​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും സ്വാ​ഭാ​വി​ക​മാ​യോ കൃ​ത്രി​മ​മാ​യോ ഒ​രു രോ​ഗി​ക്കു ന​ൽ​കു​ന്ന​തി​ന്‍റെ ഒ​രേ​യൊ​രു ല​ക്ഷ്യം ഏ​തെ​ങ്കി​ലും രോ​ഗം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന​ല്ല, ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​ണ്. ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്കാ​തി​രി​ക്കു​ന്ന​തി​ന്‍റെ ഒ​രേ​യൊ​രു ഫ​ലം രോ​ഗി​യു​ടെ പ​ട്ടി​ണി​ മൂ​ല​മു​ള്ള മ​ര​ണ​മാ​ണ്.

ഹ​രീ​ഷ് റാ​ണ​യ്ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ച്ചു​കൊ​ണ്ടു സു​പ്രീം​കോ​ട​തി ന​ട​ത്തി​യ മ​റ്റൊ​രു പ്ര​ധാ​ന പ​രാ​മ​ർ​ശം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21 അ​നു​സ​രി​ച്ചു​ള്ള അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്, അ​ന്ത​സോ​ടെ മ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മെ​ന്നാ​ണ്. ഭ്രൂ​ണ​ഹ​ത്യ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി​യി​ൽ പ​റ​ഞ്ഞ​തും അ​ത് ആ​ർ​ട്ടി​ക്കി​ൾ 21ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ്. കൊ​ല്ലാ​നും ചാ​കാ​നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​മു​ള്ള നാ​ടാ​യി ന​മ്മു​ടെ നാ​ട് മാ​റി​യ​തി​ൽ നാം ​അ​ഭി​മാ​നി​ക്ക​ണോ അ​തോ അ​പ​മാ​ന​ത്താ​ൽ ശി​ര​സു കു​നി​ക്ക​ണോ? അ​തേ​സ​മ​യം, മ​നു​ഷ്യ​നെ ആ​ക്ര​മി​ക്കു​ന്ന തെ​രു​വു​പ​ട്ടി​യെ കൊ​ല്ലാ​നോ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തോ മ​നു​ഷ്യ​നെ കൊ​ല്ലു​ന്ന​തോ ആ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​നോ മ​നു​ഷ്യ​ന് ഒ​ര​വ​കാ​ശ​വും ന​ൽ​കാ​നു​മാ​വി​ല്ല!

ഒ​രു പ്ര​ധാ​ന ​ചോ​ദ്യം, കി​ട​പ്പു​രോ​ഗി​യോ കോ​മാ അ​വ​സ്ഥ​യി​ലോ ആ​യ​വ​ർ സ്വാ​ഭാ​വി​ക​മാ​യ മ​ര​ണം​വ​രെ കാ​ത്തി​രി​ക്കു​ന്ന​തും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തും അ​ന്ത​സ് ന​ഷ്‌​ട​പ്പെ​ടു​ത്തു​മോ? മ​ര​ണാ​സ​ന്ന​ർ​ക്കും വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കും ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​വ​ർ​ക്കും അ​ന്ത​സ് ന​ഷ്‌​ട​പ്പെ​ടു​മോ? ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ പ​റ്റാ​ത്ത​പ്പോ​ഴും അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​വും സാ​ന്ത്വ​ന​ചി​കി​ത്സ​യും ന​ൽ​കി സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ഒ​രു​ക്കു​ന്ന​ത​ല്ലേ മ​നു​ഷ്യ​ത്വം. അ​ത​ല്ലേ അ​ന്ത​സ്? അ​തോ അ​വ​രെ കൊ​ല്ലു​ന്ന​താ​ണോ?

മ​ര​ണാ​സ​ന്ന​ർ​ക്കും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യ രോ​ഗി​ക​ൾ​ക്കും​മാ​ത്രം ദ​യാ​വ​ധം പ​രി​മി​ത​മാ​യി അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യ പാ​ശ്ചാ​ത്യ​നാ​ടു​ക​ളി​ൽ പ​ല​തി​ലും മ​ര​ണം അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ വി​ഷാ​ദ​രോ​ഗ​ത്തി​നും വാ​ർ​ധ​ക്യ​ത്തി​നും​പോ​ലും ദ​യാ​വ​ധം അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യു​ടെ ഇ​ത്ത​രം വി​ധി​ക​ളി​ലെ​ല്ലാം അ​ന്ധ​മാ​യ പാ​ശ്ചാ​ത്യാ​നു​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. അ​നാ​വ​ശ്യ​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ മ​റ​പി​ടി​ച്ച് മ​ര​ണ​സം​സ്‌​കാ​രം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ​യും മ​നു​ഷ്യ​ത്വം മ​രി​ക്കു​ന്ന​തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ൾ തെ​ളി​യു​ന്ന ഇ​ത്ത​രം വി​ധി​ക​ൾ ന​മു​ക്കു ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ വി​സ്‌​മ​രി​ക്കാ​നാ​വി​ല്ല.

(വി​​​​വാ​​​​ഹ​​​​ത്തെ​​​​യും കു​​​​ടും​​​​ബ​​​​ത്തെ​​​​യുംസം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രിതു​​​​രു​​​​ത്തി​​​​യി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ​​​​പ​​​​ഠ​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ജോ​​​​ണ്‍ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻപൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്,കാ​​​​നാ​​​​യു​​​​ടെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

(അ​വ​സാ​നി​ച്ചു)

Latest News

Corehub Up