Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Festival

Kannur

പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി

പു​ലി​ക്കു​രു​മ്പ: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് പൈ​മ്പി​ള്ളി​ൽ കൊ​ടി​യേ​റ്റി തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ് എ​ന്നി​വ​ക്ക് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​അ​ജേ​ഷ് തു​രു​ത്തേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

24 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന, പ്ര​സു​ദേ​ന്തി​മാ​ർ​ക്കു​ള്ള പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ. ​ഷോ​ജി​ൻ ക​ണി​യാം​കു​ന്നേ​ൽ, ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ, ഫാ. ​ക്രി​സ് ക​ട​ക്കു​ഴി​യി​ൽ, ഫാ. ​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​നെ​ൽ​സ​ൺ ഞാ​ളി​യ​ത്ത്, ഫാ. ​സി​റി​ൽ ചെ​റു​ക​ര​ക്കു​ന്നേ​ൽ, ഫാ. ​തോ​മ​സ് ത​ട​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

23ന് ​വൈ​കു​ന്നേ​രം ആറിന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, കാ​ഴ്ച​വ​യ്പ്പ്. 24ന് ​വൈ​കു​ന്നേ​രം 6.15ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, കാ​ഴ്ച​വ​യ്പ്പ്, ഗി​റ്റാ​ർ ഫ്യൂ​ഷ​ൻ ഷോ ​എ​ന്നി​വ ന​ട​ക്കും. 25ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന, കാ​ഴ്ച​വ​യ്പ്പ്, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി കി​ടാ​രം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.15ന് ​ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​ള്ളി​യി​ൽ സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്കു​ശേ​ഷം മ്യൂ​സി​ക് നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും.

സ​മാ​പ​ന ദി​ന​മാ​യ 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം 4.30ന് ​കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി റെ​ക്‌​ട​ർ റ​വ. ഡോ. ​മാ​ത്യു പ​ട്ട​മ​ന​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, കാ​ഴ്ച​വ​യ്പ്പ് എ​ന്നി​വ ന​ട​ക്കും. ഫാ. ​ജോ​ബി​ൻ പു​തു​മ​ന, ഫാ.​ ജെ​റി​ൻ പ​ന്ത​ല്ലൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.

Latest News

Corehub Up