Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Sugarcane Harvest I

Thrissur

പ​ഞ്ചാ​രി പെ​യ്തി​റ​ങ്ങി​ കൂ​ട​ല്‍​മാ​ണി​ക്യം, അ​വ​സാ​ന ശീ​വേ​ലി​ക്ക് ആ​യി​ര​ങ്ങ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: മേ​ട​ച്ചൂ​ടി​ല്‍ ക​ത്തി​ജ്വ​ലി​ച്ചു​നി​ല്‍​ക്കു​ന്ന സൂ​ര്യ​നെ​യും ഗ​ജ​വീ​ര​ന്മാ​രേ​യും ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ളി​നി​ല്‍​ക്കു​ന്ന സം​ഗ​മേ​ശ​നെ​യും സാ​ക്ഷി​യാ​ക്കി മേ​ള​പ്രാ​മാ​ണി​ക​ന്‍ പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ത്ത പ​ഞ്ചാ​രി​മേ​ളം ആ​സ്വാ​ദ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത് നാ​ദ​പ്ര​പ​ഞ്ച​ത്തി​ന്‍റെ പു​തി​യ താ​ള​വ​ട്ടം.

കൊ​ടി​പ്പു​റ​ത്ത് വി​ള​ക്കി​ന് തു​ട​ങ്ങു​ന്ന ആ​ദ്യ എ​ഴു​ന്ന​ള്ളി​പ്പ് മു​ത​ല്‍ പ​ള്ളി​വേ​ട്ട ദി​വ​സം രാ​വി​ല​ത്തെ ശീ​വേ​ലിവ​രെ കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​യി​ര​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന​കാ​ഴ്ച കി​ഴ​ക്ക്- പ​ടി​ഞ്ഞാ​റ് ന​ട​പ്പു​ര​ക​ളി​ല്‍ തീ​ര്‍​ക്കു​ന്ന പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ നാ​ദ​ധാ​ര​യാ​ണ്.

രാ​വി​ലെ 8.30ന് ​പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച ഭ​ഗ​വാ​ന്‍റെ തി​ട​മ്പ് പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ന്‍ ശി​ര​സി​ലേ​റ്റി. കു​ലീ​പി​നി തീ​ര്‍​ഥ​ക്ക​ര​യി​ലൂ​ടെ ചെ​മ്പ​ട കൊ​ട്ടി കി​ഴ​ക്കേ ന​ട​പ്പു​ര​യി​ലെ​ത്തി തി​രു​ക​ലാ​ശം ന​ട​ത്തി​യ​തോ​ടെ മേ​ളം ക​ലാ​ശി​ച്ചു.

താ​ള​ല​യ ഗോ​പു​ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യ ശ​ബ്ദ​സൗ​ന്ദ​ര്യം മേ​ള പ്രേ​മി​ക​ളി​ലേ​ക്ക് പ​ത​ഞ്ഞൊ​ഴു​കി. കി​ഴ​ക്കേ ന​ട​പ്പു​ര​യി​ലും ഗോ​പു​ര ക​വാ​ട​ത്തി​ലും പ​ന്ത​ലി​ലും സ​ന്ധ്യാ​വേ​ല​പ്പ​ന്ത​ലി​ലും കൂ​ത്ത​മ്പ​ല​ത്തി​നു ചു​റ്റും നി​റ​ഞ്ഞ ഭ​ക്ത​ര്‍ അ​വ​സാ​ന ശീ​വേ​ലി​യി​ല്‍ ല​യി​ച്ചു.

Latest News

Corehub Up