Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Tricolor Flag

യൂറോപ്പിനു മുകളിൽ ത്രിവർണ പതാക

ല​​​​​ക്നോ: യൂ​​​​​റോ​​​​​പ്പി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​രം​​​​​ കൂ​​​​​ടി​​​​​യ മൗ​​​​​ണ്ട് എ​​​​​ൽ​​​​​ബ്രൂ​​​​​സി​​​​​ൽ (റഷ്യ) സ്വാ​​​​​ത​​​​​ന്ത്ര്യദി​​​​​ന​​​​​ത്തി​​​​​ൽ ത്രി​​​​​വ​​​​​ർ​​​​​ണ​​​​​ പ​​​​​താ​​​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​ണ് ശി​​​വാ​​​നി മെ​​​ഹ്റോ​​​ത്ര എ​​​ന്ന വീ​​​ട്ട​​​മ്മ. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ​​​​​യും പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും 18 കാ​​​​​രി​​​​​യാ​​​​​യ മ​​​​​ക​​​​​ളു​​​​​ടെ​​​യും പി​​​ന്തു​​​ണ​​​യി​​​ലാ​​​ണ് 43 കാ​​​​​രി​​​​​യാ​​​​​യ ശി​​​വാ​​​നി​​​യു​​​ടെ നേ​​​ട്ടം.യു​​​പി​​​യി​​​ലെ സി​​​​​താ​​​​​പു​​​​​രി​​​​​ൽ ജ​​​​​നി​​​​​ച്ച ശി​​​​​വാ​​​​​നി വി​​​​​വാ​​​​​ഹ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 24 വ​​​​​ർ​​​​​ഷം​​​​​ മു​​​​​ന്പാ​​​​​ണ് ല​​​​​ക്നോ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​പ്പോ​​​​​ൾ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നൊ​​​​​പ്പം മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ്.

മ​​​​​ന​​​​​ക്ക​​​​​രു​​​​​ത്തി​​​​​ന്‍റെ​​​​​യും ശാ​​​​​രീ​​​​​രി​​​​​ക ക്ഷ​​​​​മ​​​​​ത​​​​​യു​​​​​ടെ​​​​​യും പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു കൊ​​​​​ടു​​​​​മു​​​​​ടിക​​​​​യ​​​​​റ്റ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ അ​​​വ​​​ർ പ​​​റ​​​ഞ്ഞു. “പ്രാ​​​​​യം ഒ​​​​​രു സം​​​​​ഖ്യ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ക്കാ​​​​​രി​​​​​യാ​​​​​ണ് ഞാ​​​​​ൻ. ഒ​​​​​രു ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്പോ​​​​​ൾ പ്രാ​​​​​യ​​​​​ത്തേ​​​​​ക്കാ​​​​​ൾ നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​വും അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​വു​​​​​മാ​​​​​ണു പ്ര​​​​​ധാ​​​​​നം.

ക​​​​​ഠി​​​​​ന​​​​​ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പി​​​​​ന്തു​​​​​ണ​​​​​ച്ച മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നും മ​​​​​ക​​​​​ൾ​​​​​ക്കും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ​​​​​ക്കും ന​​​​​ന്ദി​​​​​പ​​​​​റ​​​​​യു​​​​​ക​​​യാ​​​ണ്” -​​​ശി​​​വാ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.സ്വ​​​​​ന്ത​​​​​മാ​​​​​യി സ​​​​​ന്പാ​​​​​ദി​​​​​ച്ച പ​​​​​ണ​​​​​മാ​​​​​ണു ട്ര​​​​​ക്കിം​​​​​ഗി​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്. 2019ൽ ​​​​​ഉ​​​​​റ്റ സു​​​​​ഹൃ​​​​​ത്തി​​​​​നൊ​​​​​പ്പം മൗ​​​​​ണ്ട് എ​​​​​വ​​​​​റ​​​​​സ്റ്റ് ബേ​​​​​സ് ക്യാ​​​​​മ്പി​​​​​ലേ​​​​​ക്കു യാ​​​​​ത്ര ചെ​​​​​യ്ത​​​​​താ​​​​​ണ് ട്ര​​​​​ക്കിം​​​​​ഗി​​​​​ലേ​​​​​ക്കു ശ്ര​​​​​ദ്ധ​​​​​ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് കാ​​​​​ഷ്മീ​​​​​ർ, ല​​​​​ഡാ​​​​​ക്ക്, ഹി​​​​​മാ​​​​​ച​​​​​ൽ പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​യി യാ​​​​​ത്ര. ഫ്ര​​​​​ണ്ട്ഷി​​​​​പ്പ് പീ​​​​​ക്ക്, കി​​​​​ളി​​​​​മ​​​​​ഞ്ചാ​​​​​രോ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​റെ ദു​​​​​ഷ്ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ ഇ​​​തി​​​നി​​​ടെ പി​​​ന്നി​​​ട്ടു.

ക​​​​​ഴി​​​​​ഞ്ഞ എ​​​​​ട്ടാം തീ​​​​​യ​​​​​തി​​​​​യാ​​​​​ണ് മും​​​​​ബൈ​​​​​യി​​​​​ൽനി​​​​​ന്ന് ദു​​​​​ബാ​​​​​യ് വ​​​​​ഴി റ​​​​​ഷ്യ​​​​​യി​​​​​ലെ മി​​​​​ന​​​​​റ​​​​​ൽ​​​​​നി വോ​​​​​ഡി​​ വ​​​ഴി മൗ​​​​​ണ്ട് എ​​​​​ൽ​​​​​ബ്ര​​​​​സ് ദൗ​​​ത്യ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. പ​​​​​ത്തു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ ദൗ​​​​​ത്യം റ​​​​​ഷ​​​​​്യൻ ക​​​​​ന്പ​​​​​നി​​​​​യാ​​​​​ണ് ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​തെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up