Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The War Drags

Wayanad

യു​ദ്ധം നീ​ളു​ന്നു; വി​പ​ണി മ​ങ്ങി​യ​തോ​ടെ അ​വോ​ക്കാ​ഡൊ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യു​ദ്ധം നീ​ണ്ടു​പോ​കു​ന്ന​തോ​ടെ അ​വോ​ക്കാ​ഡൊ വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ന്ന​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ ഡി​മാ​ൻ​ഡ് ഉ​ണ്ടാ​യി​രു​ന്ന അ​വോ​ക്കാ​ഡോ​യ്ക്ക് കി​ലോ​യ്ക്ക് 240 രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വി​ല 100 രൂ​പ​യ്ക്ക് താ​ഴെ​യാ​യി.

ക​ഴി​ഞ്ഞ മാ​സം വ​രെ 150 രൂ​പ​യോ​ളം ല​ഭി​ച്ചി​രു​ന്ന അ​വോ​ക്കാ​ഡൊ​യ്ക്ക് യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തും വി​പ​ണി​യി​ൽ വി​ല ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ഏ​ക​ദേ​ശം 250 ഗ്രാം ​തൂ​ക്കം വ​രു​ന്ന കാ​യ​ക​ൾ ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 100 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​നി​ല​ക്കാ​ർ മ​ര​ങ്ങ​ൾ എ​ണ്ണി കാ​യ്ക​ൾ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷം കാ​യ​ക​ൾ പ​റി​ച്ച് തൂ​ക്കി മാ​ത്ര​മാ​ണ് വാ​ങ്ങു​ന്ന​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. യു​ദ്ധം ഇ​നി​യും നീ​ണ്ടു​പോ​യാ​ൽ ഈ ​വ​ർ​ഷ​വും അ​വോ​ക്കാ​ഡൊ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up