Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheHundred

Special

ടെ​ന്നീ​സ് ശൈ​ലി​യി​ൽ ഒ​റ്റ​ക്കൈ കൊ​ണ്ട് അ​വി​ശ്വ​സ​നീ​യ റി​വേ​ഴ്സ് സ്കൂ​പ്പ്; ദി ​ഹ​ണ്ട്ര​ഡ് ലീ​ഗി​ൽ കാ​ണി​ക​ളെ അ​മ്പ​ര​പ്പി​ച്ച് 18-കാ​രി ഡെ​വി​ന പെ​രി​ൻ

ദി ​ഹ​ണ്ട്ര​ഡ് ലീ​ഗി​ൽ എം.​ഐ ല​ണ്ട​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ബ​ർ​മി​ങ്ഹാം ഫീ​നി​ക്സി​ന്‍റെ യു​വ​താ​രം ഡെ​വി​ന പെ​രി​ൻ പാ​യി​ച്ച വേ​റി​ട്ടൊ​രു ഷോ​ട്ട് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​ന​സ് ക​വ​രു​ന്നു.

സാ​ധാ​ര​ണ​യാ​യി ടെ​ന്നീ​സ് താ​ര​ങ്ങ​ൾ റാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ന്ന ശൈ​ലി​യെ ഓ​ർ​മ്മി​പ്പി​ക്കും​വി​ധം ഒ​റ്റ​ക്കൈ കൊ​ണ്ട് താ​രം ക​ളി​ച്ച റി​വേ​ഴ്സ് സ്കൂ​പ്പ് ഷോ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി.

ബൗ​ണ്ട​റി ക​ട​ന്ന ഈ ​അ​ത്ഭു​ത ഷോ​ട്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്. എ​ഡ്ജ്ബാ​സ്റ്റ​ണി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ ര​ണ്ടാം ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​ൻ താ​രം നി​ക്കോ​ള കാ​രി എ​റി​ഞ്ഞ പ​ന്തി​ലാ​യി​രു​ന്നു ഡെ​വി​ന​യു​ടെ ഈ ​മി​ന്ന​ൽ പ്ര​ക​ട​നം.

ബ​ർ​മി​ങ്ഹാം ഫീ​നി​ക്സ് ഉ​യ​ർ​ത്തി​യ 121 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​ഷോ​ട്ട്. ര​ണ്ടു കൈ​കൊ​ണ്ടും ബാ​റ്റ് ചെ​യ്യു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മു​ള്ള​തു​കൊ​ണ്ടാ​ണ് താ​രം ഒ​റ്റ​ക്കൈ പ്ര​യോ​ഗം ന​ട​ത്തി​യ​ത് എ​ന്ന ത​ര​ത്തി​ലു​ള്ള ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ ദി ​ഹ​ണ്ട്ര​ഡ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​ൽ ആ​റ് പ​ന്തി​ൽ എ​ട്ട് റ​ൺ​സ് മാ​ത്രം നേ​ടി ഡെ​വി​ന പെ​രി​ൻ പു​റ​ത്താ​യെ​ങ്കി​ലും, ഈ ​ഒ​റ്റ ഷോ​ട്ടി​ലൂ​ടെ ക​ളി​യി​ലെ താ​ര​മാ​യി മാ​റാ​ൻ ഇം​ഗ്ലീ​ഷ് ആ​ഭ്യ​ന്ത​ര താ​ര​ത്തി​ന് സാ​ധി​ച്ചു.

ക്യാ​പ്റ്റ​ൻ എ​ലി​സ് പെ​റി 39 പ​ന്തി​ൽ പു​റ​ത്താ​കാ​തെ നേ​ടി​യ 62 റ​ൺ​സി​ന്‍റെ മി​ക​വി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ബ​ർ​മി​ങ്ഹാം ഫീ​നി​ക്സ് എം.​ഐ ല​ണ്ട​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വു​ൾ​വ​ർ​ഹാം​പ്റ്റ​ണി​ൽ നി​ന്നു​ള്ള ഡെ​വി​ന പെ​രി​ൻ, ലെ​ഗ് സ്പി​ന്ന​ർ കൂ​ടി​യാ​യ വ​ല​ങ്ക​യ്യ​ൻ ബാ​റ്റ​റാ​ണ്. വാ​ർ​വി​ക്ക്ഷെ​യ​റി​നാ​യും ഇം​ഗ്ല​ണ്ട് അ​ണ്ട​ർ-19, ഇം​ഗ്ല​ണ്ട് എ ​ടീ​മു​ക​ൾ​ക്കാ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ട്ടു​ള്ള പെ​രി​ൻ, ദി ​ഹ​ണ്ട്ര​ഡി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റെ​ക്കോ​ർ​ഡും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up