Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheRedeemer

America

ഹൂ​സ്റ്റ​ണി​ൽ പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച

 

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സൗ​ഹൃ​ദ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജെ​യിം​സ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (1819 Avenue D, Fresno, TX 77545) ന​ട​ക്കും.

20ൽ ​പ​രം പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന എ​സ്എം‌​ട‌ി പ​ഞ്ചാ​രി ബീ​റ്റ്സി​ന്‍റെ ചെ​ണ്ട​മേ​ളം ഫെ​സ്റ്റി​ന് ആ​വേ​ശ​വും താ​ള​വും പ​ക​രും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.

വി​വി​ധ സ​ഭ​ക​ളു​ടെ ക​ലാ​പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ട​വ​ക​ക​ളി​ലെ ടീ​മു​ക​ൾ ഇ​തി​നോ​ട​കം ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു.

ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി ഹൂ​സ്റ്റ​ണി​ലെ ജ​ന​പ്രി​യ ക​ലാ​കാ​ര​നാ​യ മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ദി ​റെ​ഡീ​മ​ർ' എ​ന്ന ബൈ​ബി​ൾ ല​ഘു​നാ​ട​കം (മ​ല​യാ​ളം) അ​ര​ങ്ങേ​റും.

ക്രി​സ്തീ​യ സ​ന്ദേ​ശ​വും ക​ലാ​മി​ക​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഈ ​അ​വ​ത​ര​ണം പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. നാ​ട​ക​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന 40ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​രു​ടെ അ​ഭി​ന​യ മി​ക​വ് പ്ര​ക​ടി​പ്പി​ക്കും

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ജ​ഡ്ജി ജൂ​ലി മാ​ത്യു, ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ​യി​ൽ തു​ട​ങ്ങി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വൈ​ദി​ക ശ്രേ​ഷ്ഠ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം രു​ചി​യു​ടെ വൈ​വി​ധ്യ​വും ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്യു​മെ​നി​ക്ക​ൽ അ​ടു​ക്ക​ള​യും ത​ട്ടു​ക​ട​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​പ്പ​യും മീ​ൻ​ക​റി​യും മ​ല​ബാ​ർ പൊ​റോ​ട്ട​യും ബീ​ഫ് ക​റി​യും മ​സാ​ല ദോ​ശ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ത​ട്ടു​ക​ട​യി​ൽ ല​ഭ്യ​മാ​കും.

കൂ​ടാ​തെ ചാ​യ​യും ക​ടി​യും ല​ഭി​ക്കു​ന്ന ചാ​യ​ക്ക​ട​യും ഫെ​സ്റ്റി​ന് നാ​ട​ൻ രു​ചി​യു​ടെ വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കും. ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി $15, $10 $5 നി​ര​ക്കു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ര​ഞ്ജു രാ​ജ് (വി​ൻ​ഡ്സ​ർ ഹോം ​ലെ​ൻ​ഡിം​ഗ്), സു​നി​ൽ കോ​ര & പ്രി​യ​ൻ ജേ​ക്ക​ബ് (സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മെ​ത്തേ​രി), ജെ​യിം​സ് ഊ​ലു​ട്ട് (ഹൂ​സ്റ്റ​ൺ മോ​ർ​ട്ട​ഗേ​ജ് ആ​ൻ​ഡ് നാ​ഷ​ണ​ൽ റീ​യ​ൽ​റ്റി), മ​ഗേ​ഷ് മാ​ത്യു & ഫാ​മി​ലി (മൗ​ണ്ട് ഒ​ലി​വ് റാ​ൻ​ഞ്ച്), ജെ​യിം​സ് ഈ​പ്പ​ൻ (AB വേ​ൾ​ഡ് ഫു​ഡ്) ഷി​ജോ ചാ​ണ്ട​പ്പി​ള്ള (Speranza ക്രി​പ്റ്റോ ക്യാ​പി​റ്റ​ൽ) ബി​നു അ​ല​ക്സ് (ഡ്രീം ​മേ​ക്കേ​ഴ്‌​സ് മോ​ർ​ട്ട​ഗേ​ജ് ആ​ൻ​ഡ് റീ​യ​ൽ​റ്റി ഗ്രൂ​പ്പ് ) ക്രി​സ്റ്റി​ൻ ക​ല്ലേ​ൽ ഇ​ട​ക്കു​ന്ന​ത്ത്‌ (ബ്ലി​സ് ട്രാ​വെ​ൽ​സ്) അ​ഭി​ലാ​ഷ് ഡേ​വി​ഡ്സ​ൺ & സാ​ജ​ൻ കു​ള​ങ്ങ​ര (Steamatic റെ​സ്റ്റോ​റേ​ഷ​ൻ, ക​ൺ​സ്ട്ര​ക്ഷ​ൻ), ജോ​ർ​ജ്‌ കു​ട്ടി വ​ട​ക്കേ​കൂ​റ്റ്‌ (ആ​ൽ​ഫ ഹോം ​എ​ക്സ്പെ​ർ​ട്സ് ), ജീ​മോ​ൻ റാ​ന്നി (TWFG ഇ​ൻ​ഷു​റ​ൻ​സ്), ജോ​യ​ൽ ജേ​ക്ക​ബ് ( വെ​ഡി​ങ് ഫോ​ട്ടോ വീ​ഡി​യോ), എ​ന്‍റെ വീ​ട് ടീം, ​ആ​ശാ റേ​ഡി​യോ (റേ​ഡി​യോ പാ​ർ​ട്ണ​ർ), മൈ​സൂ​ർ ത​മ്പി, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ എ​ന്നി​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യി ഫെ​സ്റ്റി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ഹാ​യി​ക്കു​ന്നു.

ആ​ത്മീ​യ​ത​യും ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സൗ​ഹൃ​ദ​വും ഒ​രു​മ​യും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു.

ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഐ​സി​ഇ​സി​എ​ച്ച് ക​മ്മി​റ്റി​യും എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് ക​മ്മി​റ്റി​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് ( പ്ര​സി​ഡ​ന്‍റ്): 832 997 9788, റ​വ.​ഫാ. ഡോ.​ബി​ന്നി ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) - 281 886 2013, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി): 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ): 713 459 4704, ജീ​മോ​ൻ റാ​ന്നി (ഫെ​സ്റ്റ് ക​ൺ​വീ​ന​ർ): 832 873 0023, മി​ൽ​റ്റ മാ​ത്യു (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ): 832 744 9691.

Latest News

Corehub Up