Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheStarryNight

'ദി ​സ്‌​റ്റാ​റി നൈ​റ്റ്'; വാൻഗോഗിന്‍റെ മാസ്‌റ്റർപീസ്, 137 വർഷത്തിനുശേഷം വരച്ച തീയതി കണ്ടെത്തി!

'ദി ​സ്‌​റ്റാ​റി നൈ​റ്റ്'; ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്ന്! വ​ര​ച്ച​ത്, വി​ൻ​സ​ന്‍റ് വാ​ൻ​ഗോ​ഗ്. ലോ​കം അ​ത്ര​ത്തോ​ളം ആ​ഘോ​ഷി​ച്ച മ​റ്റൊ​രു ചി​ത്ര​കാ​ര​നുമി​ല്ല! ഫ്രാ​ൻ​സി​ലെ സെ​ന്‍റ് റെ​മി ഡി ​പ്രൊ​വി​ൻ​സി​ലു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ്, ആ ​ചി​ത്ര​മെ​ഴു​ത്തു രൂ​പ​പ്പെ​ടു​ന്ന​ത്. 1889 ജൂ​ണി​ലാ​ണു ചി​ത്രം വ​ര​ച്ചത്. സൂ​ര്യോ​ദ​യ​ത്തി​നു തൊ​ട്ടു​മു​മ്പ്, സെ​ന്‍റ് റെ​മി ഡി ​പ്രൊ​വി​ൻ​സി​ലെ വാ​ൻ​ഗോ​ഗി​ന്‍റെ മു​റി​യി​ലെ കി​ഴ​ക്ക് അ​ഭി​മു​ഖ​മാ​യു​ള്ള ജാ​ല​ക​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച​യാ​ണ് ആ ​ചി​ത്രം. എ​ന്നാ​ൽ, കാ​ഴ്ച​യുടെ പകർപ്പു മാത്രമല്ല, അ​ദ്ദേ​ഹ​ത്തിന്‍റെ ഭാ​വ​ന​യും ഓ​ർമ​ക​ളും വി​കാ​ര​ങ്ങ​ളും ഇഴ ചേരുന്നതാണ് ആ മാസ്‌റ്റർപീസ്. നീലയും വെള്ളയും കലർന്ന, ചുഴലിക്കാറ്റുപോലെ അലയടിക്കുന്ന ആകാശം, പ്രകാശിക്കുന്ന നക്ഷത്രങ്ങൾ, ചന്ദ്രക്കല, തീജ്വാല പോലെ ഉയർന്നുനിൽക്കുന്ന സൈപ്രസ് മരം - 'ദി സ്‌റ്റാറി നൈറ്റ്', രചനാശൈലികളെ തിരുത്തിയെഴുതുന്നതായി. ന്യൂ​യോ​ർ​ക്കിലെ മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടിന്‍റെ ശേ​ഖ​ര​ത്തി​ലാണു ചിത്രമുള്ളത്.

ഇപ്പോൾ, 'ദി ​സ്റ്റാ​റി നൈ​റ്റ്' വ​ര​ച്ച കൃ​ത്യ​മാ​യ തീ​യ​തി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു ഗവേഷകർ. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ക്യൂം​ഗ് ഹീ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സംഘമാണു പു​തി​യ പ​ഠ​ന​ത്തി​നു പി​ന്നി​ൽ. ചി​ത്ര​ത്തി​ലെ ആ​കാ​ശ​ക്കാ​ഴ്ച വെ​റു​മൊ​രു ഭാ​വ​ന​യ​ല്ലെ​ന്നും, ഫ്രാ​ൻ​സി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​ലി​ലൂ​ടെ കാ​ണ​പ്പെ​ട്ട യ​ഥാ​ർ​ഥ ആ​കാ​ശ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up