Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft At Poovathur

Thiruvananthapuram

പൂ​വ​ത്തൂ​ർ ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ ശ്രീ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ശ്രീ​കോ​വി​ലി​നു​ള്ളി​ൽ​നി​ന്നു ത​ങ്ക​അ​ങ്കി, വെ​ള്ളി ശം​ഖ്, ദേ​വി​യു​ടെ 15 സ്വ​ർ​ണ പൊ​ട്ടു​ക​ൾ എ​ന്നി​വ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​മ്മ​റ്റി ഓ​ഫീ​സി​ന്‍റെ ക​ത​ക് പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​ട​ന്ന് അ​ല​മാ​ര​യി​ൽ​നി​ന്ന് കാ​ണി​ക്ക​പ്പ​ണം ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ച​ശേ​ഷം അ​മ്പ​ല​ത്തി​ന്‍റെ മു​ൻ വാ​തി​ലി​ന്‍റെ താ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ ക​വ​ർ​ന്നു.

ക​വ​ർ​ന്ന താ​ക്കോ​ലു​മാ​യി മ​തി​ൽ​ചാ​ടി ക​ത​ക് തു​റ​ന്നു ഉ​ള്ളി​ൽ ക​ട​ന്ന​ശേ​ഷം ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ ക​മ്പി പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഡോ​ഗ്സ്കോ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​രും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ഏ​ക​ദേ​ശം ര​ണ്ടു രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക്ഷേ​ത്രം സെ​ക്ര​ട്ട​റി പൂ​വ​ത്തൂ​ർ ജ​യ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up