തളിപ്പറമ്പ്: വാഹനത്തിൽ കറങ്ങി മോഷണം നടത്തിയ യുവാക്കളെ തളിപ്പറമ്പ് പൊലിസ് പിടികൂടി. ആസാം സ്വദേശികളായ റൗഫീഖ് അലി (22), ഹമിദുൽ ഇസ്ലാം (23) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ വി. സിജിൻ അറസ്റ്റ്ചെയ്തത്.
ബുധനാഴ്ച രാത്രി 10ഓടെ അരിയിൽ കൊല്ലിച്ചാലിൽ വച്ചാണ് ഇരുവരും പിടിയിലായത്. കെഎൽ 13 ടി 9646 ടാറ്റ എയ്സ് വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. ഇവരിൽനിന്ന് ഓട്ടുപാത്രങ്ങൾ കണ്ടെത്തി. ഇവ പട്ടുവം ഭാഗത്തെ ഒരു ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ചതാണ്. നൈറ്റ് പട്രോളിംഗിനിടെ സംശയം തോന്നി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.