കോഴഞ്ചേരി: തെക്കേമലയിൽ വാഹന ഷോറൂമിൽ തീപിടിത്തം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.തെക്കേമല - മാവേലിക്കര റോഡിൽ തെക്കേമല ജംഗ്ഷനു സമീപമുള്ള ഐഷറിന്റെ ഷോറൂമിലാണ് ഇന്നലെ രാവിലെ 7.45 ന് തീപിടിത്തം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ ഏറെ നേരം പരിശ്രമിച്ചിട്ടും തീ ആളിപ്പടരുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.