Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thenisai

തേ​നി​സൈ തെ​ൻ​ട്ര​ലായി ദേവ

ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ​​​​​ എ​​​​​ന്ന സാ​​​​​ഗ​​​​​ര​​​​​ത്തി​​​​​നും എ.ആ​​​ർ. റ​​​​​ഹ്‌​​​​​മാ​​​​​ൻ എ​​​​​ന്ന ​​താ​​​ര​​​ക​​​ത്തി​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ ത​​​​​മി​​​​​ഴ് സി​​​​​നി​​​​​മ​​​​​യി​​​​​ൽ തേ​​​​​ൻ​​​​​ക​​​​​ണ​​​​​ങ്ങ​​​​​ൾ പൊ​​​​​ഴി​​​​​ച്ചെ​​​ത്തി​​​യ ഇ​​​ളം​​​കാ​​​റ്റാ​​​യി​​​രു​​​ന്നു ദേ​​​​​വ​​​​​നേ​​​​​ശ​​​​​ൻ ചൊ​​​​​ക്ക​​​​​ലിം​​​​​ഗം എ​​​​​ന്ന ദേ​​​​​വ. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​രാ​​​​​യ എം.​​​​​എ​​​​​സ്. വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ, കെ.​​​​​വി. മ​​​​​ഹാ​​​​​ദേ​​​​​വ​​​​​ൻ, ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ, പി​​​​​ന്നീ​​​​​ടു​​​​​ വ​​​​​ന്ന റ​​​​​ഹ്‌​​​​​മാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ദേ​​​​​വ എ​​​​​ന്നൊ​​​​​രു പേ​​​​​ര് ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന​​​​​തി​​​​​നു പി​​​​​ന്നി​​​​​ലെ ക​​​ഷ്‌​​​ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ൾ ചി​​​​​ല്ല​​​​​റ​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ആ​​​രാ​​​ധ​​​ക​​​രെ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തി ദേ​​​വ വി​​​ട​​​പ​​​റ​​​യു​​​മ്പോ​​​ൾ അ​​​വ​​​ർ​​​ക്ക് തേ​​​നി​സൈ തെ​​​ൻ​​​ട്ര​​​ലാ​​​യി അ​​​ദ്ദേ​​​ഹം ഈ​​​ണം പ​​​ക​​​ർ​​​ന്ന നാ​​​നൂ​​​റി​​​ലേ​​​റെ ഗാ​​​ന​​​ങ്ങ​​​ൾ.

ചെ​​​​​ന്നൈ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന​​​​​ടു​​​​​ത്താ​​​യി​​​രു​​​ന്നു ജ​​​ന​​​നം. ദാ​​​​​രി​​​​​ദ്ര്യം​​​​​ നി​​​​​റ​​​​​ഞ്ഞ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ദേ​​​​​വ​​​​​യ്‌​​​​​ക്കും താ​​​​​ഴെ​​​​​യു​​​​​ള്ള നാ​​​​​ലു സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ആ​​​​​കെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കൈ​​​​​മു​​​​​ത​​​​​ൽ സം​​​​​ഗീ​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ല്യാ​​​​​ണ​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ലും ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും നാ​​​​​ട​​​​​ക​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ലും സം​​​​​ഗീ​​​​​ത​​​​​മ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചാ​​​​​ണ് ദേ​​​​​വ​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളും ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ധ​​​​​ൻ​​​​​രാ​​​​​ജ് മാ​​​​​സ്റ്റ​​​​​റു​​​​​ടെ കീ​​​​​ഴി​​​​​ൽ പി​​​​​യാ​​​​​നോ​​​യി​​​ല​​​ട​​​ക്കം പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​​​തും പാ​​​​​ശ്ചാ​​​​​ത്യ ​​​​​സം​​​​​ഗീ​​​​​ത​​​​​പ​​​​​ഠ​​​​​ന​​​​​വും ദേ​​​​​വ​​​​​യ്‌​​​​​ക്കു പി​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തു സ​​​​​ദ്‌​​​​​ഫ​​​​​ലം ന​​​​​ൽ​​​​​കി. ‘മെ​​​​​ല്ലി​​​​​സൈ ​​മ​​​​​ന്ന​​​​​ൻ’ എം.​​​​​എ​​​​​സ്. വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ പി​​​ൽ​​​ക്കാ​​​ല​​​ത്ത് ദേ​​​​​വ​​​​​യ്ക്കു ദൈ​​​വ​​​മാ​​​യി. പ്ര​​​​​ശ​​​​​സ്തി​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടും ത​​​​​ന്‍റെ ഹാ​​​​​ർ​​​​​മോ​​​​​ണി​​​​​യ​​​​​ത്തി​​​​​ൽ പ​​​​​തി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്‍റെ ചി​​​​​ത്രം മാ​​​യ്ച്ചി​​​ല്ല. എ​​​​​ല്ലാ പ്ര​​​ഭാ​​​ത​​​ത്തി​​​ലും എം.​​​എ​​​സ്‌.​​​വി​​​യു​​​ടെ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ കേ​​​​​ൾ​​​​​ക്കു​​​​​ന്ന പ​​​തി​​​വ് വി​​​​​വാ​​​​​ഹ​​​​​പ്പി​​​​​റ്റേ​​​​​ന്നു​​​പോ​​​ലും മു​​​ട​​​ങ്ങി​​​യി​​​ല്ല. ത​​​​​മി​​​​​ഴ​​​​​കം​​​​​ വി​​​​​ളി​​​​​ച്ച ‘തേ​​​​​നി​​​​​സൈ തെ​​​​​ൻ​​​​​ട്ര​​​​​ൽ’​​​​​എ​​​​​ന്ന വി​​​​​ശേ​​​​​ഷ​​​​​ണം ദേ​​​​​വ​​​​​യ്‌​​​​​ക്കു ചാ​​​ർ​​​ത്തി​​​യ​​​​​തും വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

♫ പേ​​​രി​​​ന്‍റെ വൈ​​​പ​​​രീ​​​ത്യ​​​ങ്ങ​​​ൾ

ഭ​​​​​ക്തി​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സം​​​​​ഗീ​​​​​തം ചെ​​​​​യ്യ​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ദേ​​​​​വ​​​​​യു​​​​​ടെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ർ​​​​​ഗം. സ്വ​​​പ്നം സി​​​​​നി​​​​​മ​​​യും. സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​രു​​​​​ടെ​​​​​യും നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും വീ​​​​​ടു​​​​​ക​​​​​ൾ പ​​​​​ല​​​​​വു​​​​​രു ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി. ഒ​​​​​ടു​​​​​വി​​​​​ൽ 1986ൽ ‘മാ​​​​​ട്ടു​​​​​കാ​​​​​ര മ​​​​​ന്ന​​​​​ർ’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​വ​​​​​സ​​​​​രം കി​​​ട്ടി. ആ ​​​​​ചി​​​​​ത്രം പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യി​​​​​ല്ല. ഒ​​​​​ന്നും ര​​​​​ണ്ടു​​​​​മ​​​​​ല്ല, അ​​​​​ങ്ങ​​​​​നെ 13 ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ. ജ്യോ​​​തി​​​ഷി​​​യു​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ‘നാ​​​​​ടോ​​​​​ടി​​ സി​​​​​ദ്ധ​​​​​ൻ’ എ​​​​​ന്ന പേ​​​​​ര് സ്വീ​​​​​ക​​​​​രി​​​​​ച്ചു. ആ ​​​​​പേ​​​​​രു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ദ്യ​​​​​ ഗാ​​​​​ന​​​​​മേ​​​​​ള​​​​​യി​​​​​ൽ ആ​​​കെ കു​​​ഴ​​​പ്പ​​​മാ​​​യി. സ്റ്റേ​​​ജി​​​ലേ​​​ക്ക് തു​​​​​രു​​​​​തു​​​​​രാ ക​​​​​ല്ലു​​​​​ക​​​​​ൾ. ദേ​​​​​വ​​​​​യ്ക്കും ട്രൂ​​​​​പ്പി​​​നും ഇ​​​​​റ​​​​​ങ്ങി ഓ​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നു. അ​​​​​തോ​​​​​ടെ നാ​​​​​ടോ​​​​​ടി സി​​​​​ദ്ധ​​​​​ന്‍റെ ക​​​​​ഥ ക​​​​​ഴി​​​​​ഞ്ഞു. ‘ദേ​​​​​വാ​​​​​ധി​​ ദേ​​​​​വ​​​​​ൻ’ എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ടു​​​​​ത്ത പേ​​​​​ര്. ആ ​​​​​പേ​​​​​രി​​​​​ൽ സം​​​​​ഗീ​​​​​തം ചെ​​​​​യ്യാ​​​​​നേ​​​​​റ്റ ര​​​​​ണ്ടു ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ പൂ​​​​​ജ​​​​​യോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. 1989ൽ ’​​​​​മ​​​​​ന​​​​​സു​​​​​ക്കേ​​​​​ത്ത മ​​​​​ഹാ​​​​​രാ​​​​​സ’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന് ‘ദേ​​​​​വ സി.’ ​​​​​എ​​​​​ന്ന പേ​​​​​ര് സ്വീ​​​​​ക​​​​​രി​​​​​ച്ചു. ചി​​​​​ത്ര​​​​​ത്തി​​​​​ലെ നാ​​​​​യ​​​​​ക​​​​​നാ​​​​​യ രാ​​​​​മ​​​​​രാ​​​​​ജ​​​​​നാ​​​​​ണ് ദേ​​​​​വ എ​​​ന്ന പേ​​​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ച​​​​​ത്. ആ ​​​​​ചി​​​​​ത്ര​​​​​വും ഗാ​​​​​ന​​​​​ങ്ങ​​​​​ളും ഹി​​​​​റ്റാ​​​​​യ​​​​​തോ​​​​​ടെ ദേ​​​​​വ ഉ​​​​​റ​​​​​ച്ചു. അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ ‘വൈ​​​​​കാ​​​​​ശി പൊ​​​​​റ​​​​​ന്താ​​​​​ച്ച്’ എ​​​​​ന്ന ചി​​​​​ത്രം ഹി​​​​​റ്റാ​​​​​വു​​​​​ക മാ​​​​​ത്ര​​​​​മ​​​​​ല്ല, ദേ​​​​​വ​​​​​യ്ക്ക് മി​​​​​ക​​​​​ച്ച സം​​​​​ഗീ​​​​​ത സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​ള്ള സം​​​​​സ്ഥാ​​​​​ന അ​​​​​വാ​​​​​ർ​​​​​ഡ് നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ക്കുകയും ചെയ്തു.

♫ ഡ​​​പ്പാം​​​കു​​​ത്തി​​​ന്‍റെ ഉ​​​പ​​​ജ്ഞാ​​​താ​​​വ്

ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ​​​​​യും റ​​​​​ഹ്‌​​​​​മാ​​​​​നും ബിം​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​മ്പോ​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന് ചെ​​​​​ന്നൈ സം​​​​​ഗീ​​​​​ത​​​മാ​​​ണ് ദേ​​​വ​​​യെ തു​​​ണ​​​ച്ച​​​ത്. ചെ​​​​​ന്നൈ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ സ​​​​​മ്പ​​​​​ന്ന​​​​​രും ദ​​​​​രി​​​​​ദ്ര​​​​​രും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ചി​​​​​ല ഗാ​​​​​ന​​​​​ശൈ​​​​​ലി​​​​​ക​​​​​ളു​​​​​ണ്ട്. അ​​​​​ത് സി​​​​​നി​​​​​മ​​​​​യി​​​​​ലു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ ദേ​​​​​വ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ‘ഗാ​​​​​ന പാ​​​​​ട്ട്’ ശൈ​​​​​ലി​​​​​യു​​​ടെ തു​​​ട​​​ക്കം. ല​​​ളി​​​ത​​​മാ​​​യഗാ​​​​​ന ശൈ​​​​​ലി. ല​​​​​ളി​​​​​ത​​​​​മാ​​​​​യ ഈ​​​​​ണ​​​​​ങ്ങ​​​​​ളും ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ താ​​​​​ള​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും. പി​​​​​ന്നീ​​​​​ട് ഡ​​​​​പ്പാം​​​​​കുത്ത്, കു​​​​​ത്ത്പാ​​​​​ട്ട്, അ​​​​​ടി​​​​​പൊ​​​​​ളി തു​​​​​ട​​​​​ങ്ങി​​​​​യ പേ​​​​​രി​​​​​ലെ​​​​​ല്ലാം അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ട വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ, ഊ​​​​​ർ​​​​​ജ​​​​​സ്വ​​​​​ല​​​​​മാ​​​​​യ നൃ​​​​​ത്ത​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​ജ്ഞാ​​​​​താ​​​​​വ് ദേ​​​​​വ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

♫ വാ​​​ഴ്ത്തും ഇ​​​ക​​​ഴ്ത്തും

അ​​​​​ണ്ണാ​​​​​മ​​​​​ലൈ​​​​​ക്കു​​​​​ശേ​​​​​ഷം ര​​​​​ജ​​​​​നി-സു​​​​​രേ​​​​​ഷ് കൃ​​​​​ഷ്ണ ടീ​​​​​മി​​​​​ന്‍റെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും ഇ​​​​​തി​​​​​ഹാ​​​​​സ ചി​​​​​ത്രം ബാ​​​​​ഷ. അ​​​​​തി​​​​​ലെ ‘നാ​​​​​ൻ ഓ​​​​​ട്ടോ​​​​​ക്കാ​​​​​ര​​​​​ൻ ഓ​​​​​ട്ടോ​​​​​ക്കാ​​​​​ര​​​​​ൻ’ എ​​​​​ന്ന പാ​​​​​ട്ട് മുതലാണ് തെ​​​​​ന്നി​​​​​ന്ത്യ​​​​​ൻ ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ അ​​​ടി​​​പൊ​​​ളി ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ നാ​​​​​യ​​​​​ക​​​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ശൈ​​​ലി​​​യു​​​ടെ പി​​​​​റ​​​​​വി. ബാ​​​​​ഷ​​​​​യി​​​​​ലെ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​ന്നും ഇ​​​​​ന്നും ഹി​​​​​റ്റാ​​​​​ണ്. ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ചു ര​​​​​ജ​​​​​നിത​​​​​ന്നെ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​സം​​​​​ഗീ​​​​​തം​​​​​ചെ​​​​​യ്യും​​​മു​​​​​ൻ​​​​​പ് ഞാ​​​​​ൻ ബാ​​​​​ഷ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ വെ​​​​​റും ഒ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ പ​​​​​ടം. ദേ​​​​​വ​​​​​യു​​​​​ടെ സം​​​​​ഗീ​​​​​ത​​​​​മാ​​​​​ണ് ചി​​​​​ത്ര​​​​​ത്തെ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് ര​​​​​ജ​​​​​നീ​​​​​കാ​​​​​ന്തി​​​​​ന്‍റെ അ​​​​​രു​​​​​ണാ​​​​​ച​​​​​ലം, ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ന്‍റെ അ​​​​​വ്വൈ ഷ​​​​​ൺ​​​​​മു​​​​​ഖി, പ​​​​​മ്മ​​​​​ൽ കെ ​​​​​സ​​​​​മ്മ​​​​​ന്തം, പ​​​​​ഞ്ച​​​​​ത​​​​​ന്ത്രം, ശ​​​​​ര​​​​​ത്കു​​​​​മാ​​​​​റി​​​​​ന്‍റെ സൂ​​​​​ര്യ​​​​​ൻ, വി​​​​​ജ​​​​​യ​​​​​കാ​​​​​ന്തി​​​​​ന്‍റെ എ​​​​​ങ്ക​​​​​ൽ അ​​​​​ണ്ണ, അ​​​​​ജി​​​​​ത്തി​​​​​ന്‍റ മു​​​​​ഖ​​​​​വ​​​​​രി, സി​​​​​റ്റി​​​​​സ​​​​​ൺ, വി​​​​​ജ​​​​​യു​​​​​ടെ ഖു​​​​​ഷി, ശി​​​​​വ​​​​​കാ​​​​​ശി... ദേ​​​​​വ​​​​​യു​​​​​ടെ ഹി​​​​​റ്റു​​​​​ക​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നു. ഒ​​​​​പ്പം, വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മു​​​​​യ​​​​​ർ​​​​​ന്നു. പു​​​​​തു​​​​​മ​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം, ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച ഈ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​വ​​​​​ർ​​​​​ത്ത​​​​​നം. ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ​​​​​യെ പ​​​​​ക​​​​​ർ​​​​​ത്തു​​​​​ന്നു എ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം തു​​​​​ട​​​​​ക്കം​​​​​മു​​​​​ത​​​​​ൽ ചി​​​​​ല​​​​​രെ​​​​​ങ്കി​​​​​ലും ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

♫ പു​​​തു​​​ത​​​ല​​​മു​​​റ​​​യും മ​​​റ​​​ന്നി​​​ല്ല

ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തി​​​​​ൽ ര​​​​​ണ്ടാം ​​​​​പ​​​​​കു​​​​​തി​​​​​​​യോ​​​​​ടെ ദേ​​​​​വ​​​​​യ്ക്ക് അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​ഞ്ഞു. സൗ​​​​​മ്യ​​​​​മാ​​​​​യ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​വും ല​​​​​ളി​​​​​ത​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​വും ദേ​​​​​വ​​​​​യെ ത​​​​​മി​​​​​ഴ് സി​​​​​നി​​​​​മാ​​​​​ലോ​​​​​ക​​​​​ത്തി​​​​​ൽ നി​​​​​ല​​​​​നി​​​​​റു​​​​​ത്തി. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​നും ദേ​​​​​വ സ​​​​​ന്ന​​​​​ദ്ധ​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

2019ൽ ‘പേ​​​​​ട്ട’ എ​​​​​ന്ന ര​​​​​ജ​​​​​നീ​​​​​കാ​​​​​ന്ത് ചി​​​​​ത്രം എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ദേ​​​​​വ വീ​​​​​ണ്ടും ച​​​​​ർ​​​​​ച്ചാ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി. പേ​​​​​ട്ട​​​​​യ്ക്ക് സം​​​​​ഗീ​​​​​ത​​​​​മൊ​​​​​രു​​​​​ക്കി​​​​​യ, അ​​​​​നി​​​​​രു​​​​​ദ്ധ് ര​​​​​വി​​​​​ച​​​​​ന്ദ​​​​​ർ, ദേ​​​​​വ​​​​​യോ​​​​​ടു​​​​​ള്ള ത​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ന വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. ടൈ​​​​​റ്റി​​​​​ൽ കാ​​​​​ർ​​​​​ഡ് മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണമാ​​​​​സ് ഗാ​​​​​ന​​​​​ത്തി​​​​​ല​​​​​ട​​​​​ക്കം ദേ​​​​​വ​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ടം അ​​​​​നി​​​​​രു​​​​​ദ്ധ് ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചു. ദേ​​​​​വ മ​​​​​ടി​​​​​കൂ​​​​​ടാ​​​​​തെ അ​​​​​തു നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ത​​​​​മി​​​​​ഴി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല തെ​​​​​ലു​​​​​ങ്ക്, ക​​​​​ന്ന​​​​​ഡ, മ​​​​​ല​​​​​യാ​​​​​ളം ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ദേ​​​​​വ സം​​​​​ഗീ​​​​​തം നി​​​​​ർ​​​വ​​​​​ഹി​​​​​ച്ചു. മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ മോ​​​​​ഹ​​​​​ൻ​​​​​ലാ​​​​​ലി​​​​​ന്‍റെ ദി ​​​​​പ്രി​​​​​ൻ​​​​​സ്, മ​​​​​മ്മൂ​​​​​ട്ടി ചി​​​​​ത്ര​​​​​മാ​​​​​യ ഫാ​​​​​ന്‍റം പൈ​​​​​ലി തു​​​​​ട​​​​​ങ്ങി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ. ഫാ​​​​​ന്‍റം പൈ​​​​​ലി​​​​​യി​​​​​ലെ ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ൻ പാ​​​​​ടി​​​​​യ ‘വി​​​​​ര​​​​​ൽ​​​​​തൊ​​​​​ട്ടാ​​​​​ൽ വി​​​​​രി​​​​​യു​​​​​ന്ന പെ​​​​​ൺ​​​​പൂ​​​​​വേ’ എ​​​​​ന്ന മ​​​നോ​​​ഹ​​​ര​​​ഗാ​​​​​നം ഹി​​​റ്റാ​​​യി.

Latest News

Corehub Up