Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theological Seminary

America

മാ​ർ​ത്തോ​മ സ​ഭ​യും കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു

 അ​റ്റ്ലാ​ന്‍റ, ജോ​ർ​ജി​യ: 2026 ഒ​ക്ടോ​ബ​ർ 23 മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യും കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യും ചേ​ർ​ന്ന് വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ യു​വ​ത​ല​മു​റ​യ്ക്ക് ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​റ്റ്ലാന്‍റയി​​ലെ കാ​ർ​മ​ൽ മാ​ർ​ത്തോ​മ സെ​ന്‍ററിൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ (Memorandum of Understanding – MOU) ഒ​പ്പു​വ​ച്ചു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യും കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ് പ്രൊ​ഫ​സ​ർ ഓ​ഫ് പ്രാ​ക്ടി​ക്ക​ൽ തി​യോ​ള​ജി റ​വ. ഡോ. ​വി​ക്ട​ർ അ​ലോ​യോ​യു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കു​ന്ന ച​ട​ങ്ങി​ൽ കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ മ​റ്റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ഡീ​ൻ ഓ​ഫ് ഫാ​ക്ക​ൽ​റ്റി ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സു​മാ​യ ഡോ. ​ക്രി​സ്റ്റീ​ൻ റോ​യ് യോ​ഡ​ർ, ന്യൂ ​ടെ​സ്റ്റ​മെ​ന്റ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​രാ​ജ് ന​ടെ​ല്ല, തി​യോ​ള​ജി പ്രൊ​ഫ​സ​ർ ഡോ. ​മാ​ർ​ത്ത മൂ​ർ-​കീ​ഷ്, റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ്, റ​വ. സ്ക​റി​യ വ​ർ​ഗീ​സ്, റ​വ. ജേ​ക്ക​ബ് തോ​മ​സ്, അ​റ്റ്ലാ​ന്റ​യി​ലെ കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജെ​യിം​സ​ൺ കെ. ​പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യു​വ​ത​ല​മു​റ​യെ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ലേ​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ​ഭ​യു​ടെ ഭാ​വി നേ​തൃ​ത്വ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മാ​ർ​ത്തോ​മ സ​ഭ​യു​ടെ ദൗ​ത്യ​വും ശു​ശ്രൂ​ഷ​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.​

ക്രി​സ്തു ന​ൽ​കി​യ മ​ഹ​ത്താ​യ സു​വി​ശേ​ഷ ദൗ​ത്യ​മാ​യ “നി​ങ്ങ​ൾ പു​റ​പ്പെ​ട്ടു, സ​ക​ല ജാ​തി​ക​ളെ​യും ശി​ഷ്യ​രാ​ക്കു​വി​ൻ” (മ​ത്താ​യി 28:19) എ​ന്ന ആ​ഹ്വാ​ന​വും “ഭൂ​മി​യു​ടെ അ​റ്റ​ത്തോ​ള​വും എ​ന്റെ സാ​ക്ഷി​ക​ൾ ആ​കും” (അ​പ്പൊ​സ്ത​ല​പ്ര​വൃ​ത്തി​ക​ൾ 1:8) എ​ന്ന വ​ച​ന​ത്തോ​ടും ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​സം​രം​ഭം, പ്ര​വാ​സ മേ​ഖ​ല​ക​ളി​ൽ ദൈ​വ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ​ത്തി​നും സ​ഭ​യു​ടെ ഭാ​വി ശു​ശ്രൂ​ഷാ നേ​തൃ​ത്വ​ത്തി​ന്റെ രൂ​പീ​ക​ര​ണ​ത്തി​നും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു.

Latest News

Corehub Up