Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : There Is No Animosity

വിരുദ്ധവികാരം തെല്ലുമില്ല; മ​​ന​​സു തു​​റ​​ന്ന് എം.​​വി. ഗോ​​വി​​ന്ദ​​ൻ

കൊ​​ച്ചി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പു​​ള്ള സെ​​മി ഫൈ​​ന​​ൽ പോ​​ലെ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ത്തു​​മ്പോ​​ൾ, ഭ​​ര​​ണ​​മു​​ന്ന​​ണി​​യി​​ലെ മു​​ഖ്യ​​പാ​​ർ​​ട്ടി​​യു​​ടെ സാ​​ര​​ഥി തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്. അ​​തെ, സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍റെ  മു​​ഖം പ്ര​​സ​​ന്ന​​മാ​​ണ്; തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​നം ചി​​ട്ട​​യാ​​യി ന​​ട​​ക്കു​​ന്ന​​തി​​ന്‍റെ പോ​​സി​​റ്റീ​​വ് എ​​ന​​ർ​​ജി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ​​രീ​​ര​​ഭാ​​ഷ​​യി​​ലും പ്ര​​ക​​ടം.    

ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കു​​ള്ളി​​ൽ ഇ​​ട​​ക്കാ​​ല​​ത്തു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ളും അ​​സ്വ​​സ്ഥ​​ത​​ക​​ളും ഫ​​ല​​പ്ര​​ദ​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​നാ​​യ​​ത്, ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ​​ല്ലാം ഒ​​റ്റ​​ക്കെ​​ട്ടാ​​യി ഒ​​പ്പ​​മു​​ണ്ടെ​​ന്ന പ്ര​​തീ​​തി സൃ​​ഷ്ടി​​ക്കാ​​നാ​​യ​​ത്, ഭ​​ര​​ണം മി​​ക​​ച്ച​​താ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ൽ... ഇ​​വ​​യെ​​ല്ലാം ഒ​​ത്തി​​ണ​​ങ്ങി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം അ​​നു​​കൂ​​ല​​മാ​​ക്കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലാ​​ണ് മാ​​ഷി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ കാ​​ത​​ൽ. 

എ​​റ​​ണാ​​കു​​ള​​ത്തു പാ​​ർ​​ട്ടി ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ മ​​ന്ത്രി പി.​​രാ​​ജീ​​വ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ത്ത  നേ​​തൃ​​യോ​​ഗ​​ങ്ങ​​ൾ, ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ൾ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​ക​​ട​​ന പ​​ത്രി​​ക പ്ര​​കാ​​ശ​​നം, ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ളു​​മാ​​യു​​ള്ള സൗ​​ഹൃ​​ദ​​സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ, പ​​ള്ളു​​രു​​ത്തി​​യി​​ൽ പൊ​​തു​​യോ​​ഗം... എം.​​വി. ഗോ​​വി​​ന്ദ​​നു തി​​ര​​ക്കേ​​റി​​യ ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. ഇ​​ട​​വേ​​ള​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ​​വും കേ​​ര​​ള​​ത്തി​​ന്‍റെ വ​​ർ​​ത്ത​​മാ​​ന​​വും പ​​ങ്കു​​വ​​യ്ക്കാ​​നി​​രി​​ക്കു​​മ്പോ​​ഴും, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ഖ​​ത്ത് ക്ഷീ​​ണം തെ​​ല്ലു​​മി​​ല്ല. ആ​​ത്മ​​വി​​ശ്വാ​​സം ആ​​വോ​​ള​​മു​​ണ്ടു​​താ​​നും. 

തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ഖ്യാ​​പി​​ച്ച  നാ​​ളു​​ക​​ളേ​​ക്കാ​​ൾ രാ​​ഷ്‌​​ട്രീ​​യ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ മാ​​റി. ഈ ​​ഘ​​ട്ട​​ത്തി​​ൽ ഇ​​ട​​തു മു​​ന്ന​​ണി​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം  എ​​ത്ര​​ത്തോ​​ളം? 

ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​കും സം​​സ്ഥാ​​ന​​ത്ത് ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ഴ്ച​​വ​​യ്ക്കു​​ക.  എ​​ൽ​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യ അ​​ന്ത​​രീ​​ക്ഷം വ്യ​​ക്ത​​മാ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ളും മ​​റ്റും ന​​ട​​ത്തു​​ന്ന ഇ​​ട​​തു​​വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ‌ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ച്ചാ​​ണ് യു​​ഡി​​എ​​ഫും ബി​​ജെ​​പി‍യും മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​ത്. ഞ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു, ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​യ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​നം, സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന സ​​ർ​​വ​​ത​​ല​​സ്പ​​ർ​​ശി​​യാ​​യ ക്ഷേമപ്രവ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​നം. 

വ​​ഗീ​​യ​​ത​​യും അ​​നു​​ബ​​ന്ധ രാ​​ഷ്‌​​ട്രീ​​യ കൂ​​ട്ടു​​കെ​​ട്ടു​​ക​​ളും ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​കു​​ന്ന​​തി​​നെ എ​​ങ്ങ​​നെ കാ​​ണു​​ന്നു?

വ​​ർ​​ഗീ​​യ​​ത​​യെ കൂ​​ട്ടു​​പി​​ടി​​ച്ചു നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​ണു ബി​​ജെ​​പി​​യും  യു​​ഡി​​എ​​ഫും ശ്ര​​മി​​ക്കു​​ന്ന​​ത്. ജ​​മാ അ​​ത്തെ ഇ​​സ്ലാ​​മി​​യു​​മാ​​യി ഐ​​ക്യ​​പ്പെ​​ട്ടാ​​ണ് കോ​​ൺ​​ഗ്ര​​സി​​ന്‍റെ പോ​​ക്ക്. പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ മ​​ണ്ഡ​​ല​​മാ​​യ പ​​റ​​വൂ​​രി​​ൽ ജ​​മാ അ​​ത്ത് നേ​​താ​​വ് കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. എ​​സ്ഡി​​പി​​ഐ​​യു​​മാ​​യും യു​​ഡി​​എ​​ഫ് ഐ​​ക്യ​​ത്തി​​ലാ​​ണ്. 

കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം നൂ​​റു​​ക​​ണ​​ക്കി​​നു സീ​​റ്റു​​ക​​ളി​​ൽ യു​​ഡി​​എ​​ഫു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ന്യൂ​​ന​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത പ്ര​​ക​​ട​​മാ​​ണ്. ക​​മ്യൂ​​ണി​​സ്റ്റ് വി​​രു​​ദ്ധ​​ത​​യു​​ടെ പേ​​രി​​ൽ ജ​​മാ അ​​ത്തെ ഇ​​സ്ലാ​​മി​​യു​​മാ​​യും എ​​സ്ഡി​​പി​​ഐ​​യു​​മാ​​യും കൂ​​ട്ടു​​കൂ​​ടു​​ന്ന​​ത് ത​​ത്കാ​​ല​​ത്തേ​​ക്കു ര​​ണ്ടു സീ​​റ്റ് കി​​ട്ടാ​​ൻ കോ​​ൺ​​ഗ്ര​​സി​​നെ സ​​ഹാ​​യി​​ച്ചേ​​ക്കും. പ​​ക്ഷേ ഇ​​തു ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​മു​​ണ്ടാ​​കും. സ​​മ​​സ്ത​​യി​​ലെ എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​ന്‍റെ ന‍യ​​ത്തെ പ​​ര​​സ്യ​​മാ​​യി ത​​ള്ളി​​പ്പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. 

ക്രി​​സ്ത്യാ​​നി​​ക​​ൾ​​ക്കി​​ട​​യി​​ൽ കാ​​സ സം​​ഘ​​ട​​ന ആ​​ർ​​എ​​സ്എ​​സ് അ​​ജ​​ണ്ട ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ്. എ​​ന്തെ​​ല്ലാം ഉ​​ണ്ടാ​​യാ​​ലും എ​​ൽ​​ഡി​​എ​​ഫ് അ​​തി​​നെ​​യെ​​ല്ലാം അ​​തി​​ജീ​​വി​​ക്കും. 

ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ സ്ഥി​​തി ആ​​ശാ​​വ​​ഹ​​മാ​​ണോ? 

ഇ​​ക്കു​​റി ആ​​റു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലും ഇ​​ട​​തു മു​​ന്ന​​ണി നേ​​ട്ട​​മു​​ണ്ടാ​​ക്കും. നാ​​ലു കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ജ​​യി​​ക്കു​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കും; ആ​​ർ​​ക്കും എ​​ന്തും പ​​റ​​യാ​​മ​​ല്ലോ. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ൽ​​ഡി​​എ​​ഫി​​ന് വ​​ൻ മു​​ന്നേ​​റ്റ​​മാ​​യി​​രി​​ക്കും. കൊ​​ല്ല​​ത്ത് പ്ര​​തി​​പ​​ക്ഷ​​മു​​ണ്ടാ​​കു​​മോ എ​​ന്നു നോ​​ക്കി​​യാ​​ൽ മ​​തി. കൊ​​ച്ചി​​യി​​ലും കോ​​ഴി​​ക്കോ​​ട്ടും ജ​​യ​​മു​​റ​​പ്പാ​​ണ്. ക​​ണ്ണൂ​​രാ​​ണു പി​​ടി​​ച്ചെ​​ടു​​ക്കേ​​ണ്ട​​ത്. ബ്ലോ​​ക്ക്, ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലും എ​​ൽ​​ഡി​​എ​​ഫ് ജ​​യി​​ക്കും. 

മു​​ന​​മ്പം പ്ര​​ശ്ന​​ത്തി​​ന്‍റെ ഒ​​ടു​​വി​​ലെ സ്ഥി​​തി എ​​ങ്ങ​​നെ കാ​​ണു​​ന്നു?

മു​​ന​​മ്പം  വി​​ഷ​​യം സ​​ർ​​ക്കാ​​രി​​നും എ​​ൽ​​ഡി​​എ​​ഫി​​നും അ​​നു​​കൂ​​ല​​മാ​​ണ്. ഭൂ​​വു​​ട​​മ​​ക​​ളും താ​​മ​​സ​​ക്കാ​​രും ഒ​​ഴി​​ഞ്ഞു​​പോ​​കേ​​ണ്ട സ്ഥി​​തി​​യു​​ണ്ടാ​​വി​​ല്ലെ​​ന്നു ഞ​​ങ്ങ​​ൾ നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്. പു​​തി​​യ സാ​​ഹ​​ച​​ര്യം എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ നേ​​ട്ട​​മാ​​യ​​ല്ല, അ​​വി​​ടെ കാ​​ല​​ങ്ങ​​ളാ​​യി താ​​മ​​സി​​ക്കു​​ന്ന ജ​​ന​​ത്തി​​ന്‍റെ വി​​ജ​​യ​​മാ​​യാ​​ണു കാ​​ണു​​ന്ന​​ത്. ‌

ശ​​ബ​​രി​​മ​​ല വോ​​ട്ടി​​നെ ബാ​​ധി​​ക്കു​​മോ?

ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നും ഇ​​ട​​തു മു​​ന്ന​​ണി​​ക്കും ഒ​​ന്നും മ​​റ​​ച്ചു​​വ​​യ്ക്കാ​​നി​​ല്ല. തെ​​റ്റു ചെ​​യ്ത​​വ​​ർ ശി​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. ഈ ​​വി​​ഷ​​യം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബാ​​ധി​​ക്കി​​ല്ല. ശ​​ബ​​രി​​മ​​ല അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സി​​ബി​​ഐ വേ​​ണ​​മെ​​ന്നു നേ​​ര​​ത്തെ നി​​ർ​​ബ​​ന്ധം പി​​ടി​​ച്ച യു​​ഡി​​എ​​ഫ് ഇ​​പ്പോ​​ൾ എ​​സ്ഐ​​ടി​​യു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യാ​​ണ്.​​എ​​ൽ​​ഡി​​എ​​ഫ് ആ​​രെ​​യും സം​​ര​​ക്ഷി​​ക്കി​​ല്ല. പ​​ത്മ​​കു​​മാ​​റി​​ന്‍റെ കാ​​ര്യ​​ത്തി​​ലും അ​​തി​​ല്ല. അ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ ജ​​യി​​ലി​​ല​​ല്ലെ? പി​​ന്നെ​​ന്തു പാ​​ർ​​ട്ടി സം​​ര​​ക്ഷ​​ണം. സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ ന​​ട​​പ​​ടി അ​​തി​​ന്‍റെ ഘ​​ട്ടം വ​​രു​​മ്പോ​​ൾ സ്വീ​​ക​​രി​​ക്കും. 

എ​​സ്ഐ​​ടി  അ​​ന്വേ​​ഷ​​ണം മെ​​ല്ലെ​​യാ​​യെ​​ന്ന ആ​​രോ​​പ​​ണം തെ​​റ്റാ​​ണ്. ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ് എ​​സ്ഐ​​ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്; കോ​​ൺ​​ഗ്ര​​സ് പ​​റ​​യും​​പോ​​ലെ​​യ​​ല്ല. 

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പും  അ​​ടു​​ക്കു​​ക​​യാ​​ണ​​ല്ലൊ?

അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വി​​ജ​​യ​​ത്തി​​ന്‍റെ​​യും ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ മൂ​​ന്നാം ടേ​​മി​​ന്‍റെ​​യും കേ​​ളി​​കൊ​​ട്ടാ​​കും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. സം​​സ്ഥാ​​ന​​ത്തു സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ​​വി​​കാ​​ര​​മെ​​ന്ന് ഊ​​തി​​പ്പെ​​രു​​പ്പി​​ക്കാ​​ൻ പ​​ല​​രും ന​​ട​​ത്തു​​ന്ന ശ്ര​​മം വി​​ജ​​യി​​ക്കി​​ല്ല. ഒ​​രു ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ വി​​കാ​​രം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ത് ഒ​​ട്ടു​​മു​​ണ്ടാ​​കി​​ല്ല. സ്ത്രീ​​സു​​ര​​ക്ഷ, സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ തു​​ട​​ങ്ങി എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​നും സ​​ർ​​ക്കാ​​ർ എ​​ത്ര​​യോ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളാ​​ണു ല​​ഭ്യ​​മാ​​ക്കി​​യ​​ത്. അ​​തി​​ദാ​​രി​​ദ്ര്യം അ​​വ​​സാ​​നി​​പ്പി​​ച്ചു. ദാ​​രി​​ദ്ര്യ​​വും അ​​വ​​സാ​​നി​​പ്പി​​ക്കും. 

കേ​​ന്ദ്രം ത​​രാ​​നു​​ള്ള​​തു കൂ​​ടി ത​​ന്നാ​​ൽ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ മൂ​​വാ​​യി​​ര​​മാ​​ക്കാ​​നാ​​കം. ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ കൈ​​ക്കൂ​​ലി​​യാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന് ഇ​​പ്പോ​​ൾ അ​​ഭി​​പ്രാ​​യ​​മു​​ണ്ടോ എ​​ന്നു വ്യ​​ക്ത​​മാ​​ക്ക​​ണം. പെ​​ൻ​​ഷ​​ൻ ബാ​​ധ്യ​​ത​​യാ​​ണെ​​ന്ന് അ​​ടൂ​​ർ പ്ര​​കാ​​ശ് പ​​റ​​ഞ്ഞ​​തി​​ന്‍റെ അ​​ർ​​ഥം, യു​​ഡി​​എ​​ഫ് വ​​ന്നാ​​ൽ അ​​തു ന​​ൽ​​കി​​ല്ലെ​​ന്ന​​ല്ലേ?

ബി​​ജെ​​പി എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും  മ​​ത്സ​​രി​​ക്കാ​​ത്ത​​തി​​ന്‍റെ സൂ​​ച​​ന?

സം​​സ്ഥാ​​ന​​ത്ത് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സീ​​റ്റു​​ക​​ളി​​ലാ​​ണ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. ഇ​​തു കോ​​ൺ​​ഗ്ര​​സു​​മാ​​യു​​ള്ള ധാ​​ര​​ണ​​പ്ര​​കാ​​ര​​മാ​​ണ്. 

സി​​പി​​എ​​മ്മാ​​ണു പൊ​​തു​​ശ​​ത്രു​​വെ​​ന്ന് ഇ​​രു​​പാ​​ർ‌​​ട്ടി​​ക​​ളും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.അ​​വ​​ർ​​ക്കു പ​​ര​​സ്പ​​ര​​മു​​ള്ള അ​​ന്ത​​ർ​​ധാ​​ര ഇ​​പ്പോ​​ൾ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​മാ​​യി. ഡി​​സം​​ബ​​ർ 13ന് ​​എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ വി​​ജ​​യ​​പു​​ഞ്ചി​​രി എ​​ല്ലാ​​വ​​ർ​​ക്കും കാ​​ണാം. 

Latest News

Corehub Up